ബാഴ്‌സലോണയുമായുളള കരാര്‍ ലൂയിസുവാരസ് പുതുക്കി. 2021വരെ സുവാരസ് ബാഴ്‌സയില്‍ തുടരും

 ലൂയി സുവാരസ്.. അളന്നുമുറിച്ച പാസുകളും വെടിയുണ്ട തൊടുക്കുംപോലുളള കൃത്യതയാര്‍ന്ന ഷൂട്ടുകളും ഉതിര്‍ക്കന്ന  ഉറൂഗ്വന്‍ സ്ട്രൈക്കര്‍.. 2014ല്‍ ബാഴ്‌സയിലെത്തിയതുമുതല്‍   ക്ലബ്ബിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എംഎസ്എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മെസ്സി .. സുവാരസ്.. നെയ്‍മര്‍ ത്രയമാണ് ബാഴ്‌സയുടെ കുന്തമുന എന്നറിയപ്പെടുന്നത്.  ലീഗില്‍ ബാഴ്‌സയെ വിജയത്തിലേക്കെത്തിച്ച മിക്ക മത്സരങ്ങളിലും
സുവാരസിന്റെ  കാല്‍ തഴുകിയ ഗോളുണ്ടായിരുന്നു .മിന്നും താരത്തെ വിട്ടുകളയാന്‍ ബാഴ്‌സ തയ്യാറല്ലെന്നാണ്  വാര്‍ത്തകള്‍. ക്ലബ്ബില്‍ സന്തുഷ്‌ടനെന്ന് സുവാരസും. ഈ മാസം അവസാനത്തോടെ സുവാരസിന്റെ  കരാര്‍ അവസാനിക്കാനിരിക്കെയാണ്,  സുവാരസിന്റെ പ്രഖ്യാപനം.  2021 വരെ ബാഴ്‌സയില്‍ തുടരാനാണ്  പുതിയ കരാര്‍ . അതേസമയം, നെയ്‍മറും സുവാരസും ഉള്‍പ്പെടെയുളള താരങ്ങള്‍ കരാര്‍ പുതുക്കിയിട്ടും ലിയോണല്‍ മെസി ഇതുവരെ  കരാര്‍ ദീര്‍ഘിപ്പിക്കുന്നതിനെക്കുറിച്ച്  പ്രതികരിച്ചിട്ടില്ല.