Asianet News MalayalamAsianet News Malayalam

ഏപ്രില്‍ ഫൂള്‍ തമാശയല്ല; വീരേന്ദര്‍ സെവാഗ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു


  • ആരോണ്‍ ഫിഞ്ചിന് പകരക്കാരനായിട്ടാണ് സെവാഗ് കളിക്കുക.
  • ആദ്യ മത്സരത്തില്‍ മാത്രമാണ് സെവാഗിന്റെ സേവനം ലഭ്യമാവുക.
virender sehwag will open for kings eleven punjab

മൊഹാലി: ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരന്ദര്‍ സെവാഗ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു. കിങ്‌സ് ഇലവ പഞ്ചാബിന്റെ ഓപ്പണറായി താരം കളിക്കുമെന്ന് ടീം അധികൃതര്‍ ട്വീറ്റ് ചെയ്തു. ഓസീസ് താരം ആരോണ്‍ ഫിഞ്ചിന് പകരക്കാരനായിട്ടാണ് സെവാഗ് കളിക്കുക. ഏപ്രില്‍ എട്ടി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരേയാണ് പഞ്ചാബിന്റെ ആദ്യ മത്സരം.

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് സെവാഗ് വിരമിച്ചിരുന്നു. ക്യാപ്റ്റന്‍ ആര്‍. അശ്വിനും കോച്ച് ബ്രാഡ് ഹോഡ്ജ് ടീം മാനേജ്‌മെന്റും ചേര്‍ന്നുള്ള ചര്‍ച്ചയിലാണ് കാര്യങ്ങള്‍ തീരുമാനമായത്. സെന്റ് മോറിറ്റ്‌സില്‍ നടന്ന ഐസ് ക്രിക്കറ്റിലാണ് സെവാഗ് അവസാനമായി കളിച്ചത്. ആദ്യ മത്സരത്തില്‍ 31 പന്തില്‍ 62 റണ്‍ നേടിയ സെവാഗ് രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 46 റണ്‍സും നേടിയിരുന്നു.

 

എന്നാല്‍ വാര്‍ത്ത ആരാധകരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഏപ്രില്‍ ഫൂള്‍ തമാശയായിട്ടാണ് പലരും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ട്വീറ്റ് യുവ്‌രാജ് സിങ് ട്വീറ്റ് ചെയ്തതോടെ കാര്യങ്ങള്‍ ഗൗരവത്തിലായി തുടങ്ങി. 

സെവാഗ് നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചെന്നും, അദ്ദേഹത്തിന്റെ രണ്ടാം ഇന്നിങ്‌സിനായി കാത്തിരിക്കുകയാണെന്നും യുവ്‌രാജ് ട്വീറ്റ് ചെയ്തു. വിവാഹം കാരണമാണ് ആരോണ്‍ ഫിഞ്ച് ആദ്യ മത്സത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍  ഓസീസ് താരമെത്തും.
 

Follow Us:
Download App:
  • android
  • ios