മുപ്പത് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വിഡീയോ. നേരത്തെ ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫര്‍ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം വിഡിയോ രംഗത്തെത്തിയിരിക്കുന്നത്

രണ്ട‌ു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ ട്രയൽ ആരംഭിക്കൂ എന്നാണ് ആമസോൺ പ്രെം തങ്ങളുടെ ടിറ്റർ പേജിൽ കുറിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് ഒ‌ട്ടനവധി പ്രേക്ഷകരാണ് ചേക്കേറിയത്. സിനിമകള്‍ക്ക് പുറമേ ലോകോത്തര  നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷൻ വീട്ടിലിരുന്ന് കാണാം എന്നാതാണ് ഒ.‌ടി.ടി പ്ലാറ്റ്ഫോമുകളുടെ പ്രത്യേകത.