Asianet News MalayalamAsianet News Malayalam

പുലിറ്റ്‍സര്‍ പുരസ്‍കാര ജേതാവ് സിദ്ധാര്‍ഥ് മുഖര്‍ജി ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ സംസാരിക്കും

പൊതുജനങ്ങള്‍ക്ക് വെര്‍ച്വലായി ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ പങ്കെടുക്കാം. ഓൺലൈനായി ഇപ്പോൾ തന്നെ രജിസ്റ്റര്‍ ചെയ്യാം.

Carnegie India Global Technology Summit 2022 Kiran Mazumdar-Shaw Siddhartha Mukherjee
Author
First Published Nov 26, 2022, 9:54 AM IST

കാര്‍ണെഗി ഇന്ത്യ(Carnegie India) യുടെ വാര്‍ഷിക സമ്മേളനമായ ദി ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ Global Technology Summit (GTS) ബയോകോൺ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സൺ കിരൺ മജുംദാര്‍ ഷോ പങ്കെടുക്കും.

സമ്മിറ്റിന്‍റെ മൂന്നാം ദിവസം നടക്കുന്ന പേഴ്സണലൈസ്ഡ് ക്യാൻസര്‍ കെയര്‍ (Personalized Cancer Care) എന്ന വിഷയത്തിലുള്ള പാനലിൽ കിരൺ മജുംദാറിനൊപ്പം പുലിറ്റ്‍സര്‍ പുരസ്കാര ജേതാവ് സിദ്ധാര്‍ഥ് മുഖര്‍ജിയും പങ്കുചേരും. യു.എസിലെ കൊളംബിയ സര്‍വകലാശാലയിൽ മെഡിസിൻ അസിസ്റ്റന്‍റ് പ്രൊഫസറാണ് സിദ്ധാര്‍ഥ് മുഖര്‍ജി.

ഫ്രാഗ്മെന്‍റേഷൻ ആന്‍ഡ് ഇറ്റ്സ്‍ ഇഫക്റ്റ്സ് (Fragmentation and Its Effects) എന്നതാണ് മൂന്നാം ദിവസത്തെ പ്രമേയം. നവംബര്‍ 29 മുതൽ ഡിസംബര്‍ ഒന്ന് വരെയാണ് ഗ്ലോബൽ ടെക്നോളജി സമ്മിറ്റ്.

മൂന്നാം ദിവസം ചര്‍ച്ച നടക്കുന്ന വിവിധ വിഷയങ്ങള്‍:

  • Changing nature of geopolitics
  • Open source technologies for financial inclusion
  • Cross-border flow of data
  • Creating an architecture for bio-safety
  • Promoting sustainability by transitioning to a net-zero economy

വിദേശകാര്യമന്ത്രാലയം ആണ് ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്‍റെ സഹപ്രായോജകര്‍.

സമ്മേളനത്തിന്‍റെ മൂന്നാം ദിവസം ഒരു പുസ്‍തകപ്രകാശനവും നടക്കുന്നുണ്ട്. Grasping Greatness: Making India a Leading Power എന്ന പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് ആഷ്‍ലി ജെ. ടെല്ലിസ്, ബിബേക് ദെബ്രോയ്, സി. രാജാ മോഹൻ എന്നിവര്‍ ചേര്‍ന്നാണ്.

മൂന്നാം ദിവസത്തെ വിവിധ പാനലുകള്‍:

  • Conversation: G20 Troika: Indonesia, India, and Brazil
  • Lessons from the War in Ukraine  
  • Waste to Wealth 
  • Promoting Sustainability: Transitioning to a Net-Zero Economy 
  • Local Content: Instrument of India’s Soft Power Globally
  • Architecture for Biosafety  
  • Open-Network Technologies: A Driver of Financial Inclusion  
  • Personalized Cancer Care

Carnegie India Global Technology Summit 2022 Kiran Mazumdar-Shaw Siddhartha Mukherjee

ഇന്ത്യയുടെ ജി20 ഷെര്‍പ അമിതാഭ് കാന്ത്, ബ്രസീൽ ജി20 ഷെര്‍പ സര്‍ക്വിസ് ഹോസെ ബുയെനിൻ സര്‍ക്വിസ് (Sarquis José Buainain Sarquis), സിംഗപ്പൂര്‍ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫര്‍മേഷൻ മന്ത്രി ജോസഫൈൻ തിയോ (Josephine Teo), മെറ്റ പ്രൈവസി പോളിസി ഡയറക്ടര്‍ മെലിൻഡ ക്ലേബോ (Melinda Claybaugh), മൈക്രോസോഫ്റ്റ് ഗവൺമെന്‍റ് അഫയേഴ്സ് ആൻഡ് പബ്ലിക് പോളിസി ഇന്ത്യ തലവനും ഗ്രൂപ്പ് ഡയറക്ടറുമായ അഷുതോഷ് ചദ്ദ, റിസര്‍വ് ബാങ്ക് ഇന്നവേഷൻ ഹബ് സി.ഇ.ഒ. രാജേഷ് ബൻസാൽ, ടാറ്റ ട്രസ്റ്റ്സ് സീനിയര്‍ അഡ്വൈസര്‍ എം.ജി വൈദ്യൻ എന്നിവരും വിവിധ പാനലുകളിൽ സംസാരിക്കും.

ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്‍റെ ഏഴാമത്തെ എഡിഷനാണിത്. പൊതുജനങ്ങള്‍ക്ക് വെര്‍ച്വലായി സമ്മിറ്റിൽ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം.

Follow Us:
Download App:
  • android
  • ios