Asianet News MalayalamAsianet News Malayalam

അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

വാണിമേല്‍ ഭാഗത്ത് നിന്ന് പാചകവാതക സിലിണ്ടറുമായി അമിത വേഗതയിലെത്തിയ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

Student who was under treatment after hit by a over speeding pick up died in kozhikode
Author
First Published May 9, 2024, 5:48 PM IST

കോഴിക്കോട്: അമിതവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കല്ലാച്ചി ചിയ്യൂര്‍ പാറേമ്മല്‍ ഉണ്ണിക്കൃഷ്ണന്‍-ശ്രീലേഖ ദമ്പതികളുടെ മകള്‍ ഹരിപ്രിയ(20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഹരിപ്രിയയുടെ സുഹൃത്ത് എഴുത്തുപള്ളി പറമ്പത്ത് അമേയക്കും (20) അപകടത്തില്‍ പരിക്കേറ്റിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30ഓടെ കല്ലാച്ചി മിനിബൈപാസ് റോഡില്‍ വെച്ചാണ് അപകടം നടന്നത്. വാണിമേല്‍ ഭാഗത്ത് നിന്ന് പാചകവാതക സിലിണ്ടറുമായി അമിത വേഗതയിലെത്തിയ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഹരിപ്രിയയെയും അമേയയെയും ഇടിച്ച ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് പിക്കപ്പ് വാന്‍ നിന്നത്. ഹരിപ്രിയ വാഹനത്തിനും പോസ്റ്റിനും ഇടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചു. ഹരിപ്രിയക്ക് തലക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു.

Read also: കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികര്‍ 2 പേരും മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios