Asianet News MalayalamAsianet News Malayalam

സ്റ്റീവ് ഇർവ്വിന് ജന്മദിനാശംസകൾ നേർന്ന് ​ഗൂ​ഗിൾ

വന്യജീവി സ്നേഹികളെ ദു:ഖത്തിലാഴ്ത്തി 2006 സെപ്റ്റംബർ 4 ന് സ്റ്റീവ് ഈ ലോകത്ത് നിന്ന് വിട പറഞ്ഞു. മുതലകളുടെ തോഴൻ എന്നാണ് സ്റ്റീവ് ഇർവ്വിൻ അറിയപ്പെട്ടിരുന്നത്. ക്രോക്കോഡൈൽ ഹണ്ടർ എന്ന വെബ്സീരിസിലൂടെ സ്റ്റീവ് ഇർവ്വിൻ പ്രശസ്തനായി മാറി. 

google wishes birthday greetings to steve irwin the famous crocodile hunter
Author
New Delhi, First Published Feb 22, 2019, 12:14 PM IST

ദില്ലി: സ്റ്റീവ് ഇർവ്വിൻ എന്ന മുതല വേട്ടക്കാരന് ജന്മദിനാശംസകൾ നേർന്ന് ​ഗൂ​ഗിൾ. സ്റ്റീവ് ഇർവ്വിൻ ജീവിച്ചിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ 57-ാം ജന്മദിനം ആഘോഷിക്കുമായിരുന്നു. വന്യജീവി സ്നേഹികളെ ദു:ഖത്തിലാഴ്ത്തി 2006 സെപ്റ്റംബർ 4 ന് സ്റ്റീവ് ഈ ലോകത്ത് നിന്ന് വിട പറഞ്ഞു. മുതലകളുടെ തോഴൻ എന്നാണ് സ്റ്റീവ് ഇർവ്വിൻ അറിയപ്പെട്ടിരുന്നത്. ക്രോക്കോഡൈൽ ഹണ്ടർ എന്ന വെബ്സീരിസിലൂടെ സ്റ്റീവ് ഇർവ്വിൻ പ്രശസ്തനായി മാറി. 

1962 ഫെബ്രുവരി 22 നാണ് ഓസ്ട്രേലിയയിലെ മെൽബണിൽ സ്റ്റീവ് ഇർവ്വിൻ ജനിച്ചു. അമ്മ വന്യജീവി പുനരധിവാസ പ്രവർത്തകയും അച്ഛൻ പാമ്പുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനുമായിരുന്നു. അതായത് വന്യജീവികളോടുള്ള സ്നേഹം സ്റ്റീവിന്റെ രക്തത്തിൽ തന്നെയുണ്ടായിരുന്നു എന്ന് സാരം. ക്വീൻസ് ലാൻഡ് റെപ്റ്റൈൽ ആൻഡ് ഫോണ പാർക്ക് എന്ന പേരിൽ മുതലകൾക്കും ഉര​ഗങ്ങൾക്കുമായി ഒരു പാർക്ക് സ്റ്റീവിന്റെ മാതാപിതാക്കൾ ആരംഭിച്ചിരുന്നു. ഇവിടെ മൃ​ഗങ്ങളെ പരിപാലിക്കുന്നതും ഭക്ഷണം നൽകുന്നതുമൊക്കെ സ്റ്റീവ് ആയിരുന്നു. 

1991ൽ സ്റ്റീവിന്റെ മാതാപിതാക്കൾ അന്തരിച്ചു. മാതാപിതാക്കളുടെ മരണശേഷം 1998 ൽ സ്റ്റീവ് ഈ പാർക്കിന് ആസ്ട്രേലിയൻ സൂ എന്ന് പുനർനാമകരണം ചെയ്തിരുന്നു. അനിമൽ പ്ലാനറ്റ് ചാനലിൽ ദ് ക്രോക്കൊഡൈൽ ഹണ്ടർ എന്ന പരമ്പരയായിരുന്നു സ്റ്റീവിനെ വന്യമൃ​ഗസ്നേഹികൾക്കിടയിൽ പ്രശസ്തനാക്കിയത്. നിരവധി ഷോകളിലൂടെയും ക്യാംപെയിനുകളിലൂടെും സ്റ്റീവ് ഇർവ്വിൻ ആരാധകരെ സൃഷ്ടിച്ചിരുന്നു. സാഹസികതയായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത.1992 ലാണ് സ്റ്റീവ് ടെറി എന്ന യുവതിയെ വിവാഹം കഴിച്ചത്. അമേരിക്കയിലെ ഓറി​ഗോണിൽ വച്ചായിരുന്നു വിവാഹം. മൃ​ഗങ്ങളെ അതിതീവ്രമായി ഇഷ്ടപ്പെട്ടവരായിരുന്നു ഇവർ ഇരുവരും. മുതലവേട്ടയിലെന്ന പോലെ കുടുംബത്തോടും അമിത സ്നേഹമായിരുന്നു സ്റ്റീവിന് എന്ന് ഭാര്യ ടെറി പറയുന്നു. 

ക്വീൻസ് ലാൻഡിലെ ​ഗ്രേറ്റ് ബാരിയർ റീഫിൽ ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടയിൽ തിരണ്ടി വാലുകൊണ്ട് ഹൃദയത്തിൽ കുത്തേറ്റായിരുന്നു സ്റ്റീവിന്റെ അന്ത്യം. ഓഷ്യൻ ഡെഡ്ലിസസ്റ്റ് എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. 

Follow Us:
Download App:
  • android
  • ios