ദില്ലി: 148, 348 രൂപയുടെ പ്രീപെയ്ഡുകള്‍ക്കായുള്ള ഓഫറുകളാണ് ഐഡിയ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തൊട്ടാകെ പരിധിയില്ലാതെ വിളിക്കാമെന്നാണ് ഐഡിയയുടെ ഓഫര്‍. 148 രൂപയുടെ പായ്ക്കില്‍ 300 എംബി 4ജി ഡാറ്റയും ലഭിക്കും. ഈ പായ്‌ക്കേജില്‍ ഐഡിയ ടു ഐഡിയ പരിധിയില്ല കോളുകള്‍ വിളിക്കാന്‍ സാധിക്കും.

348 രൂപ പായ്ക്കില്‍ എല്ലാ ഫോണുകളിലേക്കും പരിധിയില്ലാതെ വിളിക്കാമെന്നാണ് ഐഡിയ അവതരിപ്പിക്കുന്ന ഓഫര്‍. ഇതിനൊപ്പം ഒരു ജിബിയുടെ 4ജി ഡാറ്റയും ലഭിക്കും. 28 ദിവസമാണ് ഇതിന്റെ കാലാവധി. 4ജി ലഭ്യമല്ലാത്ത ഉപഭോക്താക്കള്‍ക്ക് 50 എംബി ഡാറ്റയും നല്‍കുന്നു.