Asianet News MalayalamAsianet News Malayalam

ഐഫോണ്‍ എക്സ് എസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മലപ്പുറം സ്വദേശിയായ യുവാവ്

ആപ്പിളിന്‍റെ ഐഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണായി എക്സ് എസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മലപ്പുറത്തുകാരനായ യുവാവ്. ഡയാന ഡയമണ്ട് കോര്‍പ്പറേഷന്റെ അമരക്കാരന്‍ കൂടിയായ മുഹമ്മദ് ജുനൈദ് റഹ്മാനാണ് ഏറെ പ്രതീക്ഷയോടെ ടെക്നോളജി പ്രേമികള്‍ കാത്തിരുന്ന ഐഫോണ്‍ എക്സ് എസ് മാക്സ് സ്വന്തമാക്കിയത്. ഐഫോണ്‍ എക്സ് എസ് ഗ്ലോബല്‍ ലോഞ്ചിന് തൊട്ടു പിന്നാലെയാണ് ചൈനയിലെത്തി ജുനൈദ് ഐഫോണ്‍ സ്വന്തമാക്കിയത്.

malappurm native own iphonexs model first one in india
Author
Hong Kong, First Published Sep 21, 2018, 11:06 AM IST


ഹോങ്കോങ്:  ആപ്പിളിന്‍റെ ഐഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണായി എക്സ് എസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മലപ്പുറത്തുകാരനായ യുവാവ്. ഡയാന ഡയമണ്ട് കോര്‍പ്പറേഷന്റെ അമരക്കാരന്‍ കൂടിയായ മുഹമ്മദ് ജുനൈദ് റഹ്മാനാണ് ഏറെ പ്രതീക്ഷയോടെ ടെക്നോളജി പ്രേമികള്‍ കാത്തിരുന്ന ഐഫോണ്‍ എക്സ് എസ് മാക്സ് സ്വന്തമാക്കിയത്. ഐഫോണ്‍ എക്സ് എസ് ഗ്ലോബല്‍ ലോഞ്ചിന് തൊട്ടു പിന്നാലെയാണ് ചൈനയിലെത്തി ജുനൈദ് ഐഫോണ്‍ സ്വന്തമാക്കിയത്.

മലപ്പുറം തിരൂരിന് അടുത്ത് കല്‍പകഞ്ചേരി സ്വദേശിയാണ് മുഹമ്മദ് ജുനൈദ്. കടുത്ത ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ആരാധകനായ ജുനൈദ് ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ആദ്യ പത്ത് ഉപഭോക്താക്കളില്‍ ഉള്‍പ്പെട്ടയാളാണ്. ഐഫോണ്‍ എക്സ് എസിന്റെ ആദ്യ ഫോണ്‍ സ്വന്തമാക്കാന്‍ വില കൂടാതെ മുപ്പത്തെണ്ണായിരം രൂപയാണ് ചെലവിട്ടത്.  ബാംഗ്ളൂര്‍ കേന്ദ്രമാക്കിയുള്ള രത്നങ്ങളുടെ വ്യാപാരിയാണ് ജുനൈദ്. 

ബിസിനസ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫോണ്‍ സ്വന്തമാക്കിയതെന്ന് ജുനൈദ് പറയുന്നു. ഇരട്ട സിമ്മുള്ള ആപ്പിളിന്റെ മോഡലിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നെന്ന് ജുനൈദ് പ്രതികരിച്ചു. മലപ്പുറത്ത് നിന്ന് ചൈനയിലെത്തിയാണ് ജുനൈദ് ഫോണ്‍ സ്വന്തമാക്കിയത്. ഏകദേശം 71,800 രൂപയുടെ മുകളിലാണ് ഐഫോണ്‍ എക്സ് എസിന്റെ വില. 

നിരവധി പ്രത്യേകതകളോടെയാണ് ആപ്പിളിന്റെ പുത്തന്‍ ഫോണ്‍ പുറത്തിരക്കിയിരിക്കുന്നത്. പുതിയ ഐഫോണുകളിലെ പുതിയ പ്രൊസസറിന് ആപ്പിള്‍ നല്‍കിയിരിക്കുന്ന പേര് A12 ബയോണിക് എന്നാണ്. ഇതാണ് ലോകത്തെ ആദ്യത്തെ 7 നാനോമീറ്റര്‍ ചിപ്. ഇതിന് 6.9 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകളാണ് ഇതില്‍ അടുക്കിയിരിക്കുന്നത്. 

ആപ്പിള്‍ സ്വന്തമായി നിര്‍മിച്ച 6 കോറുള്ള സിപിയു ആണ് ഇതിനുള്ളത്. ഇതൊരു ഫ്യൂഷന്‍ സിസ്റ്റമാണ്. ഇതിന് രണ്ടു ഹൈ പെര്‍ഫോമന്‍സ് കോറുകളും, നാല് ഹൈ എഫിഷ്യന്‍സി കോറുകളും ആണുള്ളത്. തൊട്ടു മുൻപിലെ തലമുറിയിലെ ഗ്രാഫിക്‌സ് പ്രൊസസറിനെക്കാള്‍ 50 ശതമാനം വേഗത കൂടുതലുണ്ട് പുതിയ ജിപിയുവിനെന്ന് ആപ്പിള്‍ പറയുന്നു. 

ഇതൊരു 8 കോറുള്ള മെഷീന്‍ ലേണിങ് എൻജിനാണ്. കഴിഞ്ഞ വര്‍ഷത്തെ ജിപിയുവിന് സെക്കന്‍ഡില്‍ 600 ബില്യന്‍ ഓപ്പറേഷനുകളാണ് നടത്താന്‍ കഴിയുമായിരുന്നതെങ്കില്‍ പുതിയ A12 ന്യൂറല്‍ എൻജിന് സെക്കന്‍ഡില്‍ 5 ട്രില്ല്യന്‍ ഓപ്പറേഷന്‍സ് നടത്താനുള്ള ശേഷിയുണ്ടെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

ഇത് പോലെ തന്നെ ഓഗ്മെന്‍റ് റിയാലിറ്റി ഏറ്റവും മനോഹരമായി സംയോജിപ്പിച്ച ഫോണുകളാണ് പുതിയ ഐഫോണുകള്‍. ഓഗ്മെന്റഡ് റിയാലിറ്റിയില്‍ തീര്‍ത്ത സ്പോര്‍ട്സ്, ഗെയിം, ലീവിങ്ങ് ടൂള്‍ ആപ്പുകള്‍ മനോഹരമായി ഈ ഫോണുകളില്‍ ഉപയോഗിക്കാം‍. ഉദാഹരണമായി ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കല്‍ ചടങ്ങില്‍ കാണിച്ചത് ഹോം കോര്‍ട്ട് എന്ന ആപ്പാണ്. ചില ബാസ്‌കറ്റ് ബോള്‍ പരിശീലനം നടക്കുന്നിടത്തേക്ക് ഐഫോണ്‍ ക്യാമറ തിരിച്ചു പിടിച്ചാല്‍ കളിയുടെ അല്ലെങ്കില്‍ പരിശീലനത്തിന്‍റെ എല്ലാ വിശദാംശങ്ങളും ഫോണിന് പിടിച്ചെടുക്കാനും അവ പിന്നീട് വിശകലനം നടത്താനും സാധിക്കും. ഇത് പോലെ എആര്‍ ഗെയിമുകളും സാധ്യമാകും.
 

Follow Us:
Download App:
  • android
  • ios