Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗ്യാലക്സി നോട്ട് 9ന്‍റെ വീഡിയോ ചോര്‍ന്നു

സാംസങ്ങിന്‍റെ പ്രസ്റ്റീജിയസ് ഫോണ്‍ എന്ന് പറയുന്ന ഈ  ഹൈ എന്‍റ് മോഡലിന്‍റെ വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. സാംസങ്ങിന്‍റെ തന്നെ ന്യൂസിലാന്‍റിലെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. 
 

Samsung accidentally outs the Galaxy Note9 intro video
Author
New Zealand, First Published Aug 3, 2018, 9:46 PM IST

ആഗസ്റ്റ് 9 നാണ് സാംസങ്ങ് ഗ്യാലക്സി നോട്ട് 9 ഇറങ്ങുന്നത്. സാംസങ്ങിന്‍റെ പ്രസ്റ്റീജിയസ് ഫോണ്‍ എന്ന് പറയുന്ന ഈ  ഹൈ എന്‍റ് മോഡലിന്‍റെ വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. സാംസങ്ങിന്‍റെ തന്നെ ന്യൂസിലാന്‍റിലെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. 

എസ് പെന്നിലെ അപ്ഡേറ്റ്, വര്‍ദ്ധിപ്പിച്ച ശേഖരണ ശേഷി. ബാറ്ററി ലൈഫ് എന്നിവയാണ് വീഡിയോയില്‍ പറയുന്നത്. എസ് പെന്‍ വീഡിയോയില്‍ മഞ്ഞ നിറത്തിലാണ് കാണുന്നത്. ഒരു ടെറാബൈറ്റാണ് പുതിയ നോട്ട് 9 ന്‍റെ വര്‍ദ്ധിപ്പിക്കാവുന്ന ശേഖരണ ശേഷിയെന്നാണ് വീഡിയോ പറയുന്നത്. ഒപ്പം ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫും നോട്ട് 9ല്‍ സാംസങ്ങ് വാഗ്ദാനം ചെയ്യുന്നുണ്ട്. 4000 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി എന്നാണ് നേരത്തെ കേട്ട ടെക് റൂമറുകള്‍ പറയുന്നത്

Follow Us:
Download App:
  • android
  • ios