Asianet News MalayalamAsianet News Malayalam

പുതിയ ചട്ടം 29 മുതല്‍: നിലവിലുള്ള ചാനലുകൾ ലഭിക്കില്ലെന്ന സന്ദേശം തെറ്റെന്ന് ട്രായ്

കേബിൾ ടിവി സ‍ർവീസിനുള്ള ട്രായിയുടെ പുതിയ ചട്ടങ്ങൾ ഡിസംബർ 29 ന് പ്രാബല്യത്തിലാകും. ഉപഭോക്താവിന് ആവശ്യമുള്ള ചാനലുകൾ മാത്രം തെരഞ്ഞെടുത്ത് അതിന് മാത്രം പണം നൽകുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. 

Trai new  regulation on tv channel
Author
Kerala, First Published Dec 27, 2018, 1:40 PM IST

തിരുവനന്തപുരം: കേബിൾ ടിവി സ‍ർവീസിനുള്ള ട്രായിയുടെ പുതിയ ചട്ടങ്ങൾ ഡിസംബർ 29 ന് പ്രാബല്യത്തിലാകും. ഉപഭോക്താവിന് ആവശ്യമുള്ള ചാനലുകൾ മാത്രം തെരഞ്ഞെടുത്ത് അതിന് മാത്രം പണം നൽകുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. 

അതേസമയം നിലവിലുള്ള ചാനലുകൾ 29 മുതൽ ലഭിക്കില്ലെന്ന സന്ദേശം പല സേവന ദാതാക്കളും നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് ശരിയല്ലെന്നും ട്രായ് അറിയിച്ചു. ഏതൊക്കെ ചാനലുകൾ വേണമെന്ന് തെരഞ്ഞെടുക്കാനുള്ള സമയം വരിക്കാർക്കുണ്ടെന്നും ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഒരു ചാനലും കിട്ടാതാകില്ലെന്ന് ഉറപ്പാക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios