കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബാക്ക്പാക്കേഴ്‍സ്. സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കോട്ടയം, വാഗമണ്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഗാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള ചിത്രമാണ്. ആറ് ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധായകൻ സച്ചിൻ ശങ്കറാണ്. കാര്‍ത്തിക നായരാണ് നായിക. അഭിനന്ദ് രാമാനുജൻ ക്യാമറ കൈകാര്യം ചെയ്യുന്നു. ശിവ്‍ജിത്ത് പദ്‍മനാഭൻ, ഉല്ലാസ് പന്തളം, സബിത ജയരാജ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു  സംഭവകഥയെ അടിസ്ഥാനമാക്കിയിട്ടുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്.