മദ്യ വില്‍പ്പന തുടങ്ങുന്നുവെന്ന് സര്‍ക്കാര്‍: എന്ന് തുടങ്ങും? അവ്യക്തത തുടരുന്നു

സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാണ് മദ്യവില്‍പനശാല തുറക്കുന്നതെന്ന് ഉത്തരവ് വന്നിട്ടില്ല. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവില്‍പന നടത്താനെന്നും ഇതിനുള്ള മൊബൈല്‍ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവില്‍പന ആരംഭിക്കാമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
 

Video Top Stories