Asianet News MalayalamAsianet News Malayalam

യഥാർത്ഥജീവിതത്തിലെ 'ഷെർണി', ഈ വനിതാ ഫോറസ്റ്റ് ഓഫീസർമാർ ​ഗ്രാമീണർക്കും പ്രിയപ്പെട്ടവർ...

പിന്നീട്, പരിക്കേറ്റ മൃഗങ്ങള്‍ക്കായി ഒരു പരിചരണ കേന്ദ്രം തുറന്നു. ആംബുലൻസുകൾ, കൂടുകൾ, വലകൾ, മറ്റ് മൃഗസംരക്ഷണ ഉപകരണങ്ങൾ എന്നിവ പ്രാദേശിക ഉദ്യോഗസ്ഥർക്ക് നൽകി. 

inspiring story of two forest officers
Author
Punjab, First Published Jun 23, 2021, 12:18 PM IST

വിദ്യാബാലൻ ഫോറസ്റ്റ് ഓഫീസറായെത്തുന്ന 'ഷെർണി' എന്ന സിനിമ അടുത്തിടെയാണ് ഒടിടി പ്ലാറ്റ്‍ഫോമിൽ റിലീസ് ആയത്. മൃ​ഗങ്ങളെ സംരക്ഷിക്കാനാ​ഗ്രഹിക്കുന്ന, എന്നാൽ ​ഗ്രാമീണരോട് അനുഭാവമുള്ള ഓഫീസറായിട്ടാണ് വിദ്യ ബാലൻ അതിൽ അഭിനയിച്ചത്. അങ്ങനെ, യഥാർത്ഥ ജീവിതത്തിലെ രണ്ട് ഫോറസ്റ്റ് ഓഫീസർമാരെ കുറിച്ചാണ് ഇത്. കൽപന കെയും ​ഗീതാഞ്ജലിയും. 

രണ്ട് മാസത്തോളം ആന്ധ്രയിലെ വനങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം, പഞ്ചാബിലെ അബോഹർ തുറന്ന വന്യജീവി സങ്കേതത്തിലെ ഫിറോസ്പൂർ ഡിവിഷനിൽ ചാര്‍ജ്ജെടുത്തതാണ് കൽപ്പന. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായി (ഡിഎഫ്ഒ) നിയമിക്കപ്പെട്ടപ്പോൾ, ഈ സങ്കേതം ഗ്രാമീണരുടെ ഉടമസ്ഥതയിലാണ് എന്ന് കണ്ട് അവര്‍ അമ്പരന്നു. വന്യജീവികളെ, പ്രത്യേകിച്ച് കൃഷ്ണമൃഗത്തെ സംരക്ഷിക്കുന്നതിൽ ബിഷ്നോയ് കമ്മ്യൂണിറ്റിയുടെ സജീവമായ പങ്കാളിത്തം അവളെ സന്തോഷിപ്പിച്ചു. കാട്ടുനായ്ക്കളെയും പശുക്കളെയും ഉപദ്രവിക്കുന്നതിൽ നിന്ന് സമൂഹം വിട്ടുനിന്നു. എന്നിരുന്നാലും, 1970 -കളിലെ ഹരിത വിപ്ലവം കാരണം, നാട്ടുകാർ കാർഷിക മേഖലയ്ക്കായി കൂടുതൽ ഭൂമി കൈവശപ്പെടുത്തുകയും കൃഷ്ണമൃഗത്തിന്‍റെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്നുണ്ടായിരുന്നു. 

കാർഷിക പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ആളുകളോട് ആവശ്യപ്പെടാതെ കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള പരിഹാരം കണ്ടെത്തുന്നതിൽ കൽപ്പന പ്രധാന പങ്ക് വഹിച്ചത് ഇവിടെയാണ്. 2014 ബാച്ച് ഓഫീസർക്ക് പുറമെ 2001 ബാച്ച് ഉദ്യോഗസ്ഥയായ എം ഗീതഞ്ജലിയെ കൺസർവേറ്റർ വൈൽഡ്‌ലൈഫ് ആയി നിയമിച്ചു. 2018 മുതൽ 2019 വരെയുള്ള രണ്ട് വർഷത്തെ കാലാവധിയിൽ, രണ്ട് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥർ കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കാൻ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. അവരുടെ അമ്പരപ്പിക്കുന്ന ശ്രമങ്ങളെ ഐ‌എഫ്‌എസ് അസോസിയേഷൻ പോലും അംഗീകരിച്ചു. അസോസിയേഷൻ പ്രസിദ്ധീകരിച്ച ‘ദി ഗ്രീൻ ക്വീൻസ് ഓഫ് ഇന്ത്യ - നേഷൻസ് പ്രൈഡ്’ എന്ന പുസ്തകത്തിലാണ് ഇരുവരെയും കുറിച്ച് എഴുതിയത്.

ഏകദേശം 18,650 ഹെക്ടർ വിസ്തൃതിയുള്ള ഈ സങ്കേതം 13 ഗ്രാമങ്ങളിലായി വ്യാപിച്ചിരിക്കുന്നു. ഗ്രാമങ്ങളിൽ പ്രവേശിക്കാതെ മൃഗങ്ങൾക്ക് സ്വതന്ത്രമായി മേഞ്ഞുനടക്കാന്‍ കഴിയുന്ന വിധത്തിൽ വിശാലമായ കൃഷിസ്ഥലങ്ങൾ ഒരു സങ്കേതമാക്കി മാറ്റാൻ 1975 -ൽ അഖിൽ ഭാരതീയ ജീവ രക്ഷ രക്ഷ സമിതി ബിഷ്നോയ് സഭ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. “ബിഷ്നോയികൾ കൃഷ്ണമൃഗങ്ങളെ പവിത്രമായ മൃഗങ്ങളായി കണക്കാക്കുന്നു, അതിനാൽ അമ്മമാർ അനാഥരായ കൃഷ്ണമൃഗത്തിന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നൽകുന്നു. വന്യജീവികളോടുള്ള ഇത്തരത്തിലുള്ള സ്നേഹം ഉപയോഗിച്ച്, കമ്മ്യൂണിറ്റിയുടെ പിന്തുണയും വിശ്വാസവുമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. നിലവിലെ ആവാസവ്യവസ്ഥ വന്യജീവികൾക്ക് അനുയോജ്യമല്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു നിർണായക ഭാഗം” കൽപ്പന പറയുന്നു. 

കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കണമെന്ന് ഗ്രാമീണര്‍ ആഗ്രഹിച്ചു. എന്നാല്‍, വന്യജീവി സാങ്കേതങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിനെ കുറിച്ച് അവര്‍ക്ക് ധാരണകളില്ലായിരുന്നു. എന്നാല്‍, ആ മനുഷ്യരുടെ സഹായവും പിന്തുണയുമില്ലാതെ സംരക്ഷണത്തിന് സാധ്യമല്ലായിരുന്നു എന്ന് ഗീതാഞ്ജലി പറയുന്നു. കൃഷ്ണമൃഗങ്ങള്‍ ആഹാരം കിട്ടാതെ കൃഷിസ്ഥലങ്ങളിലിറങ്ങുന്നതും അവ നശിപ്പിക്കുന്നതും സ്ഥിരമായിരുന്നു. അതിനെ പ്രതിരോധിക്കാന്‍ ​ഗ്രാമീണർ കോബ്രാ വയറുകള്‍ സ്ഥാപിക്കുകയും ഇത് മൃഗങ്ങളുടെ മരണത്തിന് കാരണമാവുകയും ചെയ്തിരുന്നു. 

തുടക്കത്തിൽ, കോബ്ര വയറുകൾ അഴിച്ചുമാറ്റണമെന്ന് വനംവകുപ്പ് ഗ്രാമവാസികളോട് പറഞ്ഞപ്പോൾ അവർ വിളനാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകിയതിനുശേഷവും ഗ്രാമവാസികൾ വയറുകൾ അഴിച്ചു മാറ്റിയില്ല. അങ്ങനെ അവര്‍ പഞ്ചായത്ത് കമ്മിറ്റി, ആക്ടിവിസ്റ്റുകള്‍, ഫോറസ്റ്റ് ഗാര്‍ഡുകള്‍ തുടങ്ങി ഒരുപാട് പേരുടെ സഹായത്തോടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടി വന്യജീവികളുടെ സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണ്ടാക്കി. എട്ടുമാസത്തോളം ഗ്രാമങ്ങള്‍ കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തി. ഒടുവില്‍ പലരും വയറഴിച്ചു മാറ്റാന്‍ തയ്യാറായി. 

പിന്നീട്, പരിക്കേറ്റ മൃഗങ്ങള്‍ക്കായി ഒരു പരിചരണ കേന്ദ്രം തുറന്നു. ആംബുലൻസുകൾ, കൂടുകൾ, വലകൾ, മറ്റ് മൃഗസംരക്ഷണ ഉപകരണങ്ങൾ എന്നിവ പ്രാദേശിക ഉദ്യോഗസ്ഥർക്ക് നൽകി. ആദ്യമായി, വന്യജീവികളുടെ ദൃശ്യങ്ങൾ, പെരുമാറ്റരീതികൾ, കൃഷ്ണമൃ​ഗങ്ങളുടെ ചലനങ്ങൾ എന്നിവ നിരീക്ഷിക്കാനും ശേഖരിക്കാനുമുള്ള ശ്രമം നടന്നു. രണ്ട് ഐ‌എഫ്‌എസ് ഉദ്യോഗസ്ഥർക്കും പിന്നീട് സ്ഥലം മാറ്റം കിട്ടിയെങ്കിലും, ദീർഘകാലത്തേക്ക് അവരുടെ പ്രവർത്തനങ്ങൾ സഹായിച്ചു. ഏതായാലും കൃഷി നശിച്ചാൽ നഷ്ടപരിഹാരം കിട്ടും. ​ഗ്രാമീണർ സന്തുഷ്ടരാണ്.

'ജൈവവൈവിധ്യ സംരക്ഷണത്തിനായി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാൻ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത പരിപാടികളുണ്ട്. അവയെ നഷ്ടപരിഹാര സംവിധാനങ്ങൾ അല്ലെങ്കിൽ PES എന്ന് വിളിക്കുന്നു. എന്റെ പഠനവും ഗവേഷണവും അതിനെക്കുറിച്ചാണ്. അടുത്തിടെ, അബോഹറിലെ പ്രകൃതി പരിസ്ഥിതി വ്യവസ്ഥകളെ പുനസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ പരിസ്ഥിതി സിസ്റ്റം സേവനങ്ങളെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ ഞാൻ അവതരിപ്പിച്ചു. അത്തരം പദ്ധതികൾക്ക് അനുയോജ്യമായ രീതിയിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്' നിലവിൽ ഫിൻ‌ലാൻഡിൽ ഉന്നത പഠനം നടത്തുന്ന ഗീതഞ്ജലി പറയുന്നു.

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)


 

Follow Us:
Download App:
  • android
  • ios