Asianet News MalayalamAsianet News Malayalam

പോൺ കമ്പനിയിൽ അവസരം, മണിക്കൂറിൽ 1500 രൂപ, ജോലി വീഡിയോ കാണൽ!

അപേക്ഷിക്കാനായി കമ്പനിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. അവിടെയുള്ള ഓൺലൈൻ ഫോമിൽ നിങ്ങളുടെ പേര്, ഇമെയിൽ, നിലവിലെ തൊഴിൽ നില എന്നിവയെ കുറച്ച് ലളിതമായ വിശദാംശങ്ങൾ നൽകുക. 

this company offers 1500 rs to watch porn
Author
Thiruvananthapuram, First Published Apr 8, 2022, 4:03 PM IST

മുൻപ് കേൾക്കാത്തതും, അറിയാത്തതുമായ നിരവധി ജോലികൾ ഈ ആധുനികയുഗത്തിൽ നമുക്ക് കാണാൻ കഴിയും. അത്തരം വിചിത്രമായ ജോലികൾക്ക് ആകർഷകമായ ശമ്പളവും നമുക്ക് ലഭിച്ചെന്നിരിക്കും. അത്തരത്തിലുള്ള ഒരു ജോലി വാഗ്ദാനം ചെയ്യുകയാണ് ഒരു അമേരിക്കൻ കമ്പനിയായ ബെഡ്‌ബൈബിൾ(Bedbible). സെക്‌സ് ടോയ്‌സ്, സെക്സ് എന്നിവയെ കുറിച്ചുള്ള ലേഖനങ്ങളും, വീഡിയോകളും, ഉത്പന്നങ്ങളും പങ്കുവയ്ക്കുന്ന ഒരു വെബ്സൈറ്റ് കമ്പനിക്കുണ്ട്. ബെഡ്‌ബൈബിൾ അവരുടെ വെബ്‌സൈറ്റിൽ ഒരു തസ്തികയിലേക്ക് ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കയാണ്. പോസ്റ്റിന്റെ പേര് ഹെഡ് ഓഫ് പോൺ റിസർച്ച്(Head of Porn Research). ഓൺലൈനിൽ പോണോഗ്രാഫിക് വീഡിയോകൾ കാണുക എന്നതാണ് ജോലി.    

ഓൺലൈനിൽ പോൺ സിനിമകൾ കാണുന്നതിന് കമ്പനി വ്യക്തിയ്ക്ക് മണിക്കൂറിന് 1500 രൂപയാണ് ശമ്പളമായി നൽകുന്നത്. പക്ഷേ, വെറുതെ പോൺ വീഡിയോകൾ കണ്ട് പോവുകയല്ല, മറിച്ച് സെക്സ് പൊസിഷനുകളും, രതിമൂർച്ഛയുടെ എണ്ണവും, ദൈർഘ്യവും, സ്ത്രീ പുരുഷാനുപാതവും പോലുള്ള വിവരങ്ങൾ വീഡിയോകളിൽ നിന്ന് ശേഖരിക്കണം. വീഡിയോകളിലെ പ്രവണതകൾ/ സ്ഥിതിവിവരക്കണക്കുകൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള റിപ്പോർട്ട് നടത്താൻ ഈ ഡാറ്റ പിന്നീട് ഉപയോഗിക്കുന്നതായിരിക്കുമെന്ന് കമ്പനി പറഞ്ഞു.  

“പോൺ കാണാൻ പണം വേണോ? എന്നാൽ, ബെഡ്ബൈബിളിൽ നിങ്ങൾക്ക് അനുയോജ്യമായ ജോലിയുണ്ട്. ഇതിന്റെ അകവും പുറവും ഞങ്ങൾ ആഴത്തിൽ പരിശോധിക്കുകയാണ്. ഇത് ചെയ്യുന്നതിന് ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്!" എന്നായിരുന്നു കമ്പനിയുടെ പരസ്യം.  

പോൺ റിസർച്ച് മേധാവിയുടെ സ്വപ്നറോളിനായി അപേക്ഷിക്കാൻ, 21 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. ഈ റോൾ 100% വിദൂരമാണെന്നും അതിനാൽ ലോകത്ത് നിങ്ങൾ എവിടെയാണെന്നത് പ്രശ്നമല്ലെന്നും കമ്പനി പറയുന്നു. അപേക്ഷിക്കാനായി കമ്പനിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. അവിടെയുള്ള ഓൺലൈൻ ഫോമിൽ നിങ്ങളുടെ പേര്, ഇമെയിൽ, നിലവിലെ തൊഴിൽ നില എന്നിവയെ കുറച്ച് ലളിതമായ വിശദാംശങ്ങൾ നൽകുക. കൂടാതെ നിങ്ങൾ എന്തിനാണ് ഈ ജോലി തെരഞ്ഞെടുക്കുന്നതെന്നും, നിങ്ങളുടെ യോഗ്യത എന്താണെന്നും അപേക്ഷയിൽ വിശദമാക്കണം.  

“പോൺ ബില്യണുകളുടെ വ്യവസായമാണ് ഇന്ന്. അതിനാൽ യഥാർത്ഥ ജീവിതത്തിലെ പ്രവണതകളെ കുറിച്ച് കൂടുതൽ പഠിക്കുക എന്ന ആശയമാണ് ഞങ്ങൾ ഇതിലൂടെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്. ആളുകളുടെ മുൻഗണനകൾ മനസ്സിലാക്കാൻ വേണ്ടിയാണ് ഏറ്റവും കൂടുതൽ ആളുകൾ കണ്ട മികച്ച 100 വീഡിയോകളിലെ സെക്സ് പൊസിഷനുകൾ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്" ബെഡ്‌ബൈബിളിലെ പ്രധാന കൺടെന്റ് ക്രിയേറ്ററായ എഡ്‌വിന കെയ്‌റ്റോ പറഞ്ഞു. ഇതിൽ നിന്ന് പല രസകരമായ കാര്യങ്ങളും കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയിൽ വേറെയും ജോലി ഒഴിവുകളുണ്ട്.

സെക്‌സ് ടോയ് ടെസ്റ്റേർസ് ആൻഡ് റിവ്യൂവേഴ്സ് എന്നതിലേക്കും ബെഡ്‌ബൈബിൾ അപേക്ഷകൾ ക്ഷണിക്കുന്നു. എന്നാൽ, ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ആർക്കും അവർ ശമ്പളമായി പണം നൽകുന്നില്ല. പകരം, നിരൂപകർക്ക് അവർ പരീക്ഷിക്കുന്ന സെക്‌സ് ടോയ്‌സ് സൗജന്യമായി ലഭിക്കും. അവർക്ക് അവ എന്നെന്നേക്കുമായി സൂക്ഷിക്കാനാകും. ഇതിനായി അപേക്ഷിക്കുന്നവർക്ക് രതിമൂർച്ഛ ആസ്വദിക്കണം, 18 വയസ്സിനു മുകളിലുള്ളവരായിരിക്കണം, സാഹസികതയുള്ളവരായിരിക്കണം. എന്നാൽ, ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ നിന്നുള്ളവരായിരിക്കണം. അത് സാധിക്കാത്തവർക്ക് പോൺ റിസർച്ച് മേധാവി സ്ഥാനത്തേക്ക് അപേക്ഷിക്കാം.  

Follow Us:
Download App:
  • android
  • ios