Asianet News MalayalamAsianet News Malayalam

ഫീനിക്‌സിനെ പോലെ വണ്‍വെബ്; ഉപഗ്രഹവിക്ഷേപണം തുടങ്ങി!

യൂറോപ്യന്‍ എയ്‌റോസ്‌പേസ് കമ്പനിയായ അരിയന്‍ സ്‌പെയ്‌സില്‍ നിന്ന് വണ്‍വെബ് വാങ്ങിയ 36 ഉപഗ്രഹങ്ങള്‍ റഷ്യന്‍ സോയൂസ് റോക്കറ്റില്‍ വെള്ളിയാഴ്ച ഭ്രമണപഥത്തിലെത്തി. കോവിഡ് 19 പാന്‍ഡെമിക്കിന്റെ ആദ്യ ദിവസങ്ങളില്‍ വണ്‍വെബ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച മറ്റ് 74 എണ്ണത്തില്‍ ഈ ഉപഗ്രഹങ്ങളും ചേരും.

SpaceX internet competitor OneWeb is back in action after bankruptcy
Author
OneWeb, First Published Dec 21, 2020, 9:10 AM IST

സ്‌പേസ് എക്‌സ് ഇന്റര്‍നെറ്റിന്റെ വന്‍ എതിരാളിയെന്നു കരുതിയിരുന്ന വണ്‍വെബ് വീണ്ടും പ്രവര്‍ത്തനത്തിലേക്ക്. ബാങ്കുകള്‍ പാപ്പരായി പ്രഖ്യാപിച്ചതിനു ശേഷമാണ് ഈ തിരിച്ചുവരവ് എന്നതാണ് ശ്രദ്ധേയം. ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം വിക്ഷേപിക്കാന്‍ വേണ്ടി രൂപം കൊണ്ട കമ്പനിയായിരുന്നു ഇത്. എന്നാല്‍ വലിയ കടക്കെണിയായിതോടെ ബാങ്കുകള്‍ ഈ വര്‍ഷമാദ്യം ഇതിനെ പാപ്പരായി പ്രഖ്യാപിച്ചു. പിന്നീട് സട കുടഞ്ഞെഴുന്നേല്‍ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ ഈ യുകെ കമ്പനിക്ക് കോവിഡ് വലിയ വിനയായി. എന്നാലിപ്പോള്‍ ഫീനിക്‌സ് പക്ഷിയെ പോലെ ചാരത്തില്‍ നിന്നാണവര്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്. അവരുടെ രണ്ടാമത്തെ വിക്ഷേപണം പൂര്‍ത്തിയാക്കി.

യൂറോപ്യന്‍ എയ്‌റോസ്‌പേസ് കമ്പനിയായ അരിയന്‍ സ്‌പെയ്‌സില്‍ നിന്ന് വണ്‍വെബ് വാങ്ങിയ 36 ഉപഗ്രഹങ്ങള്‍ റഷ്യന്‍ സോയൂസ് റോക്കറ്റില്‍ വെള്ളിയാഴ്ച ഭ്രമണപഥത്തിലെത്തി. കോവിഡ് 19 പാന്‍ഡെമിക്കിന്റെ ആദ്യ ദിവസങ്ങളില്‍ വണ്‍വെബ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച മറ്റ് 74 എണ്ണത്തില്‍ ഈ ഉപഗ്രഹങ്ങളും ചേരും. വണ്‍വെബിന്റെ നിലനില്‍പ്പിന്റെ ഏറ്റവും വലിയ സാമ്പത്തിക പിന്തുണ സോഫ്റ്റ്ബാങ്ക് ആയിരുന്നു. ടെക് സ്ഥാപനങ്ങളിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ നിക്ഷേപകരുടെ മേല്‍ കനത്ത സമ്മര്‍ദമുണ്ടായിരുന്നു.

തുടര്‍ന്ന് കൂടുതല്‍ നിക്ഷേപം നടത്താന്‍ കഴിയാതെ വന്നതോടെ 2020 ല്‍ ഭൂരിഭാഗവും വണ്‍വെബ് പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. ബ്രിട്ടീഷ് സര്‍ക്കാരും ഇന്ത്യ ആസ്ഥാനമായുള്ള ഭാരതി ഗ്ലോബലും പാപ്പരത്ത നടപടിക്കിടെ ഒരു ബില്യണ്‍ ഡോളര്‍ ഈ സംരംഭത്തില്‍ നിക്ഷേപിച്ചു ശക്തിപ്പെടുത്താന്‍ ശ്രമിച്ചതാണ് ഇപ്പോഴത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായത്. ഇന്റര്‍നെറ്റ്ബീമിംഗ് ഉപഗ്രഹങ്ങളുടെ ഒരു വലിയ കൂട്ടം നിര്‍മ്മിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് വണ്‍ വെബിന് അറിയാം. 1990 കളില്‍ നിരവധി കമ്പനികള്‍ അത്തരമൊരു ബിസിനസ്സ് മോഡലിനെ ജീവസുറ്റതാക്കാന്‍ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു.

ഇപ്പോള്‍ വിവിധ കമ്പനികളുടെ ഒരു കൂട്ടം അതിനായി വീണ്ടും ശ്രമിക്കുന്നു. വണ്‍വെബിന്റെ കടുത്ത മത്സരം എലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സിനോട്. അവര്‍ ഇതിനകം ഏകദേശം 1,000 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയും ആദ്യകാല ബീറ്റാ ടെസ്റ്ററുകളിലേക്ക് സേവനം എത്തിക്കുകയും അടുത്ത വര്‍ഷം വാണിജ്യ ബിസിനസ്സ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. തങ്ങളുടെ പദ്ധതിക്ക് 650 ഉപഗ്രഹങ്ങള്‍ മാത്രമേ ആവശ്യമുള്ളൂവെന്ന് പറയുന്ന കമ്പനി, 2021 അവസാനത്തോടെ സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നു. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കാതെ ബിസിനസുകളിലേക്ക് മാത്രം സേവനങ്ങള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

Follow Us:
Download App:
  • android
  • ios