Asianet News MalayalamAsianet News Malayalam

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

മോസില്ലയുടെ ഉല്പന്നങ്ങൾ ഉപയോ​ഗിക്കുന്നവർ കഴിയുന്നതും വേ​ഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സേർട്ട്-ഇൻ പുറത്തിറക്കിയ നിർദേശത്തിലുളളത്. 

Government issues important warning for Mozilla Firefox web browser vvk
Author
First Published Mar 23, 2024, 5:32 PM IST

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ ഭീഷണികളെ കേന്ദ്ര ഏജൻസിയായ  സേർട്ട്-ഇൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ ഭീഷണി മറികടക്കാനാകുമെന്നും ഏജൻസി മുന്നറിയിപ്പ് നല്കുന്നുണ്ട്.കമ്പ്യൂട്ടർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട ര​ഹസ്യ വിവരങ്ങൾ ചോർത്താനും ഫയർഫോക്‌സിലെ പ്രശ്‌നങ്ങൾ ഉപയോഗപ്പെടുത്തി ഒരു ഹാക്കർക്ക് സാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. 

ഫയർഫോക്‌സ് ഇഎസ്ആർ 115.9 ന് മുമ്പുള്ള വേർഷനുകൾ, ഫയർഫോക്‌സ് ഐഒഎസ് 124 ന് മുമ്പുള്ള വേർഷനുകൾ, മോസില്ല തണ്ടർബേർഡ് 115.9 ന് മുമ്പുള്ള വേർഷനുകൾ എന്നിവയിലാണ് നിലവിൽ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. 

മോസില്ലയുടെ ഉല്പന്നങ്ങൾ ഉപയോ​ഗിക്കുന്നവർ കഴിയുന്നതും വേ​ഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സേർട്ട്-ഇൻ പുറത്തിറക്കിയ നിർദേശത്തിലുളളത്. കൂടാതെ ഉല്പന്നങ്ങൾക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാർട്ടി ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സേർട്ട്-ഇന്നിന്റെ നിർദേശത്തിൽ പറയുന്നുണ്ട്. 

2023 നവംബറിലും സേർട്ട് - ഇൻ സമാനപ്രശ്നത്തിൽ മുന്നറിയിപ്പ് നല്കിയിരുന്നു. ഉപഭോക്താക്കളുടെ ഉപകരണത്തിൽ കടന്നുകയറാൻ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങൾ ഫയർഫോക്സിലുണ്ടെന്നും അതിനാൽ മോസില്ലയുടെ ഉല്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും തന്നെയായിരുന്നു മുന്നറിയിപ്പ്. 115.50.0ന് മുമ്പുള്ള ഫയർഫോക്സ് ഇഎസ്ആർ വേർഷനുകൾ, 120ന് മുമ്പുള്ള ഫയർഫോക്സ് ഐഒഎസ് വേർഷനുകൾ, 115.5ന് മുമ്പുള്ള മോസില്ല തണ്ടർബേർഡ് വേർഷൻ എന്നീ പതിപ്പുകളിലെ പ്രശ്‌നങ്ങളാണ് അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. കൂടാതെ ഫയർഫോക്സ് ആപ്പിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും മെസേജുകൾ, ഇമെയിലുകൾ എന്നിവ വഴി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അന്ന് ഏജൻസി ആവശ്യപ്പെട്ടിരുന്നു. 

വിജയ് സേതുപതിയില്ല, പക്ഷെ തകര്‍ക്കാന്‍ മിര്‍ച്ചി ശിവ; സൂദു കവ്വും 2 ടീസര്‍

'എന്താണിത് ലോകേഷ്?': ശ്രുതി ഹാസനുമായുള്ള മ്യൂസിക് വീഡിയോ ടീസര്‍ ഇറങ്ങിയ പിന്നാലെ ചോദ്യവുമായി ഗായത്രി.!

Follow Us:
Download App:
  • android
  • ios