പോൺ താരം ജെസീക്ക ജെയിംസിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലിയിലെ വീട്ടിൽ ജെസീക്ക അബോധാവസ്ഥയിൽ മരിച്ച് കിടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

43 വയസുള്ള ജെസീക്കയുടെ വീട്ടിൽ നിന്നും നിരവധി മരുന്നുകൾ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ജെസീക്ക റെഡ്ഡിംഗ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. 2002ലാണ് താരം പോൺ രം​ഗത്ത് എത്തിയത്. 

വിവിഡ് വാലി എന്ന ടിവി ഷോയിൽ ജെസീക്ക പങ്കെടുത്തിരുന്നു. ജെസീക്ക മൂന്നുവർഷം അധ്യാപികയായി ജോലി ചെയ്തിരുന്നു. മറ്റൊരു മാലാഖ കൂടി യാത്രയായി. ജെസീക്കയെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ. അന്ന് കണ്ടപ്പോൾ വളരെ സ്നേഹം നിറഞ്ഞതും മികച്ച വസ്ത്രധാരണവുമായിരുന്നുവെന്ന് പോൺതാരം റിച്ചെൽ റയാൻ കുറിച്ചു.