ബോളിവുഡ് നടി കൽക്കി കൊച്ലിൽ താന്‍ ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ എട്ട് മാസത്തെ ഗര്‍ഭകാലം ഒറ്റ ചിത്രത്തില്‍ വരച്ചുകാണിച്ചിരിക്കുകയാണ് കല്‍ക്കി.  

ബോളിവുഡ് നടി കൽക്കി കൊച്ലിൽ താന്‍ ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ എട്ട് മാസത്തെ ഗര്‍ഭകാലം ഒറ്റ ചിത്രത്തില്‍ വരച്ചുകാണിച്ചിരിക്കുകയാണ് കല്‍ക്കി.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് കല്‍ക്കി ചിത്രം പോസ്റ്റ് ചെയ്തത്. ഗര്‍ഭകാലത്ത് ഒരു സ്ത്രീയുടെ ഉള്ളിലെ ചിന്തകള്‍ , അവളില്‍ ഉണ്ടാകുന്ന ചോദ്യങ്ങള്‍, ഗര്‍ഭകാലത്തെ ചില ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് കല്‍ക്കി ഈ പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്. 

ഇസ്രായേലി പിയാനിസ്റ്റായ ഗയ് ഹേഷ്ബര്‍ഗുമായി കൽക്കി പ്രണയത്തിലായിരുന്നു. ഗർഭിണിയാണെന്ന് കൽക്കി വെളിപ്പെടുത്തിയതിന് പിന്നാലെ വിവാഹിതയാകാതെ ​ഗർഭം ധരിച്ചെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കല്‍ക്കി ഇരയാകേണ്ടി വന്നിരുന്നു. 

View post on Instagram

വിവാഹത്തിന് മുമ്പേ ​ഗർഭിണിയായതിൽ തന്നെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ ഭർത്താവ് എവിടെ എന്ന ചോദ്യം ആരാധകരടക്കം വ്യാപകമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ബാധിക്കില്ല എന്നായിരുന്നു കലക്കിയുടെ പ്രതികരണം. 'ഈ വിമർശിക്കുന്നവരെയൊന്നും എനിക്ക് വ്യക്തിപരമായി അറിയില്ല. അതുകൊണ്ട് തന്നെ അതൊന്നും എന്‍റെ ജീവിതത്തെ ബാധിക്കില്ല'- കല്‍ക്കി ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

View post on Instagram
View post on Instagram