Asianet News MalayalamAsianet News Malayalam

ജലമലിനീകരണം കുറയ്ക്കാൻ രാമച്ചച്ചെടി

ജലശുദ്ധീകരണത്തിനുള്ള  പ്രാഥമിക ശുദ്ധീകരണ പ്ലാന്റുകളായാണ് രാമച്ചവേരുകളെ ഉപയോ​ഗിക്കാൻ കഴിയുക. 

vetiver for water purification
Author
Thiruvananthapuram, First Published Nov 30, 2020, 4:32 PM IST

രാമച്ചത്തിന്റെ ​ഗുണ​ഗണങ്ങൾ പരക്കെ അറിയപ്പെടുന്നതാണ്. തോട്ടങ്ങളിലെ മണ്ണൊലിപ്പു തടയുന്നതിനും ജലസംരക്ഷണത്തിനും മണ്ണുസംരക്ഷണത്തിനും രാമച്ചത്തിനുള്ള കഴിവുകൾ പൊതുവെ ശാസ്ത്രം അ​ഗീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലിനജലത്തെ ശുദ്ധീകരിക്കാൻ രാമച്ചത്തിന്റെ വേരുകൾക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ജലശുദ്ധീകരണത്തിനുള്ള  പ്രാഥമിക ശുദ്ധീകരണ പ്ലാന്റുകളായാണ് രാമച്ചവേരുകളെ ഉപയോ​ഗിക്കാൻ കഴിയുക. മുറിച്ചുമാറ്റിയ വേരുകളല്ല, ജീവനുള്ള ചെടികൾ ഉൾപ്പെടുന്ന ഒരു സിസ്റ്റം ജീവനുള്ള ശുദ്ധീകരണ പ്ലാന്റ് ആയി പ്രവർത്തിക്കുകയാണു ചെയ്യുന്നത്. ഫൈറ്റോറെമഡിയേഷൻ (phytoremediation) എന്ന പേരിലാണ് ഈ സാങ്കേതികത അറിയപ്പെടുന്നത്. 

അക്വാപോണിക് രീതിയിൽ മണ്ണില്ലാതെ വെള്ളത്തിൽ കൃഷി ചെയ്യുന്നരീതിയിലാണ് ഇവിടെ രാമച്ചം ഉപയോ​ഗിക്കുന്നത്. മലിനജലത്തിലേക്ക് രാമച്ചത്തിന്റെ വേരുകൾ മാത്രം മുക്കിവെക്കുന്നു. രാമച്ചച്ചെടി വെള്ളത്തിൽനിന്ന് അല്പം ഉയരത്തിൽ ആവശ്യമുള്ള സപ്പോർട്ടുകളോടെ നിലനിർത്തുന്നു. ചാക്കിലോ ചട്ടിയിലോ, കമ്പുകളിലോ, വലകളിലോ ആയിരിക്കും ഇങ്ങനെ നിലനിർത്തുന്നത്. 

പരീക്ഷണത്തിന്റെ ഭാ​ഗമായി ആറുമാസത്തിനുശേഷം വിശദപരിശോധനകൾ നടത്തിയപ്പോൾ നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ്,  ക്ലോറൈഡുകൾ, കാൽസ്യം, മ​ഗ്നീഷ്യം, സോഡിയം എന്നിവ രാമച്ച വേരുകൾ കൂടുതലായി ആ​ഗിരണം ചെയ്തതായി  കണ്ടെത്തുകയായിരുന്നു. 
ഇവ ഇലകളിലും വേരുകളിലുമായാണ് നിക്ഷേപിക്കപ്പെട്ടത്. എന്നുവച്ചാൽ മലിനജലത്തിൽനിന്ന് ഈ മൂലകങ്ങൾ സ്വാഭാവികമായി അരിച്ചുമാറ്റാനുള്ള അരിപ്പകളായി രാമച്ചവേരുകൾ പ്രവർത്തിച്ചുവെന്നാണ് കണ്ടെത്തിയത്. ഏതൊക്കെ തരം മലിനജലത്തിൽ ഇതു പ്രവർത്തനക്ഷമമാവുമെന്നതിന് കൂടുതൽ ​ഗവേഷണങ്ങൾ നടന്നു വരികയാണ്. 

ഈ പരീക്ഷണങ്ങൾ പൂർണമായി വിജയിച്ചാൽ കേരളത്തിലെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട മേഖലകളിൽനിന്നുള്ള ജല മലിനീകരണം തടയാൻ രാമച്ചത്തിന്റെ വേരുകൾ ഉപയോ​ഗിച്ചുള്ള സംയോജിത കൃഷി ജല മാനേജ്മെന്റ് പദ്ധതികൾക്കു സാദ്ധ്യതയുണ്ട്. 

(ചിത്രം: വിക്കിപ്പീഡിയ, David Monniaux)

വായിക്കാം: ‌

കരുതലിന്റെ വേരോട്ടവുമായി രാമച്ചം; കർഷകർക്ക് മികച്ച വരുമാനവും

 

Follow Us:
Download App:
  • android
  • ios