സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ് മുക്തി; രണ്ട് പേര്‍ക്ക് കൂടി രോഗം, ചികിത്സയില്‍ 96 പേര്‍ ‌|LIVE

സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി കൊവിഡ് ഭേദമായി. ഇതിൽ ആറ് പേർ കണ്ണൂരിലും രണ്ട് പേര്‍ ഇടുക്കിയിലുമുള്ളവരാണ്. അതേസമയം രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്

9:36 PM

കൊവിഡ് 19: ആശങ്കകൾ ഒഴിയുന്നു; മൂന്നാറില്‍ കൂടുതല്‍ പേരുടെ പരിശോധനാഫലം നെഗറ്റീവ്

മൂന്നാറിലെ കൂടുതല്‍ പേരുടെ പരിശോധനാ ഫലം വന്നതോടെ ആശങ്കകള്‍ ഒഴിവാകുന്നു. പരശോധനയ്ക്ക് അയച്ച 138 സ്രവ സാമ്പിളുകളില്‍ 45 പേരുടെയും ഫലം നെഗറ്റീവ് ആയതോടെയാണ് ആശങ്കകള്‍ ഒഴിവായത്. നാലു ദിവസം മുമ്പ് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ ആശങ്കയുടെ മുള്‍മുനയിലായിരുന്നു. കൊവിഡ് കണ്ടെത്തിയ രണ്ടുപേരുടെ ആരോഗ്യസ്ഥിതിയിലും ആശങ്കപ്പെടാനുള്ള സാഹചര്യങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്

9:06 PM

തമിഴ്‍നാട്ടില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണമില്ല, രോഗബാധിതരുടെ എണ്ണം 2757 ആയി

തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 2757 ആയി. ഇന്ന് 231 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ചെന്നൈയില്‍ മാത്രം ഇന്ന് 174 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണമില്ല. തിരുപ്പൂര്‍ ഉള്‍പ്പെടെ അതിര്‍ത്തി ജില്ലകളിലും പുതിയ രോഗികളുടെ എണ്ണം കൂടുന്നു. 81 കച്ചവടകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോയമ്പേട് മാര്‍ക്കറ്റ് ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.

7:52 PM

അതിഥി തൊഴിലാളികളെ മടങ്ങാന്‍ നിര്‍ബന്ധിക്കരുത് : ഡിജിപി

സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അതിഥി തൊഴിലാളികളില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്  ബെഹ്‍റ. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതിയാകും. സ്വന്തം സംസ്ഥാനത്തേയ്ക്ക് തിരികെ പോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. അതുപോലെതന്നെ, മടങ്ങാന്‍ താല്‍പര്യമുള്ളവരെ തൊഴില്‍ദാതാക്കള്‍ തടയാനും പാടില്ല. മടങ്ങുന്നവര്‍ കുടുംബത്തെ സന്ദര്‍ശിച്ചശേഷം തിരിച്ചുവന്ന് കേരളത്തിലെ ജോലികള്‍ തുടരണമെന്നും സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.  

7:32 PM

ആലുവയിൽ നിന്ന് ഒഡീഷയിലേക്ക് 1111അതിഥി തൊഴിലാളികളുമായി ട്രെയിൻ പുറപ്പെട്ടു

കൊവിഡിനെ തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഒഡീഷയിലേക്ക് രണ്ടാമത്തെ ട്രെയിൻ പുറപ്പെട്ടു. 1111 പേരാണ് ഈ ട്രെയിനിൽ യാത്ര പുറപ്പെട്ടത്. ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നായിരുന്നു ഇന്നും ട്രെയിൻ സർവീസ് തുടങ്ങിയത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരത്ത് നിന്നും ട്രെയിൻ പുറപ്പെട്ടിരുന്നു. അതിഥി തൊഴിലാളികളുമായി ഝാർഖണ്ഡിലേക്കാണ് ട്രെയിൻ പോയത്. നാളെ വൈകുന്നേരം തൃശൂരിൽ നിന്ന് ബിഹാറിലേക്ക് ട്രെയിൻ പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും രണ്ടു ട്രെയിനുകളും നാളെ  ബിഹാറിലേക്ക് പോകുന്നുണ്ട്. 

7:12 PM

കൊൽക്കത്തയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് മലയാളി വനിത കൊൽക്കത്തയിൽ മരിച്ചു. പാലക്കാട് സ്വദേശിയാണ് മരിച്ചത്. മരിച്ചശേഷമാണ് ഇവർക്ക് കൊവിഡായിരുന്നെന്ന് സ്ഥിരീകരിച്ചത്. പാലക്കാട് കാക്കയൂർ പള്ളിയിൽവീട്ടിൽ ഹേമ (70) ആണ് മരിച്ചത്. ദീർഘകാലമായി ഇവർ കൊൽക്കത്തയിലായിരുന്നു താമസം

6:52 PM

മുംബൈയില്‍ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ ഹോട്ടല്‍ വ്യവസായി ആയിരുന്ന കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ അഞ്ചിലേറെ ആശുപത്രികള്‍ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ച ഖാലിദ് ഇന്നാണ് മരിച്ചത്.  പനിയും ചുമയും ബാധിച്ച ഖാലിദ്  അവശനിലയിലായത്. ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ കയറി ഇറങ്ങിയെങ്കിലും എവിടെ നിന്നും ചികിത്സ കിട്ടിയില്ല

6:22 PM

പ്രവാസികളുടെ കാര്യത്തില്‍ പ്രായോഗിക നടപടി പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ ഉടന്‍ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഉടന്‍ തന്നെ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

5:45 PM

സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് സഹായ ധനം അനുവദിച്ചു

സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് സഹായ ധനം അനുവദിച്ചു. അടച്ച തുകയുടെ 90 ശതമാനമോ 7500 രൂപയോ, ഏതാണ് കുറവ് എന്ന് നോക്കി പലിശ രഹിത വായ്പ നൽകും. പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക 131 കോടി വിതരണം ചെയ്തു.

5:39 PM

നോർക്ക പോർട്ടലിൽ 1.30 ലക്ഷം പേർ രജിസ്റ്റർ ചെയ്തു

നോർക്ക പോർട്ടലിൽ 1.30 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. വിമാനത്താവളങ്ങളുടെ കാര്യത്തിലെടുത്ത നടപടികൾ സ്വീകരിക്കും. സംസ്ഥാന അതിർത്തിയിൽ ഇവരെത്തേണ്ട സമയം അറിയിക്കും. അവിടെ വിശദമായ സ്ക്രീനിങ് നടക്കും. രോഗലക്ഷണം ഉള്ളവർ സർക്കാർ ഒരുക്കിയ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം. അല്ലാത്തവർക്ക് വീട്ടിൽ പോകാം. 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണം. പൊലീസിനാണ് ഇതിൻ്റെ പൂർണ്ണ ചുമതല. വരുന്നവർ വഴിക്ക് തങ്ങാതെ വീട്ടിലെത്തിയെന്നും നിരീക്ഷണത്തിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പാക്കണം.

5:35 PM

എല്ലാവരും ഒരുമിച്ച് വരുന്നത് പ്രായോഗികമല്ല

മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾ തിരികെ വരാൻ താൽപര്യപ്പെടുന്നുണ്ട്. എല്ലാവരും ഒരുമിച്ച് വരുന്നത് പ്രായോഗികമല്ല. മുൻഗണനയുടെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ അനുമതി. വിദ്യാർത്ഥികൾ, അവധിക്കാല ക്യാംപിന് പോയവർ, കോഴ്സ് കഴിഞ്ഞവർ, ഹോസ്റ്റൽ അടച്ച് നിൽക്കാൻ കഴിയാത്തവർ എന്നിങ്ങനെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. സംസ്ഥാനത്ത് സ്ഥിരതാമസമായ മുതിർന്ന പൗരന്മാർ, ഗർഭിണികളായ സ്ത്രീകൾ, ആരോഗ്യ പ്രശ്നം ഉള്ളവർ എന്നിവർക്കെല്ലാം മുൻഗണന നൽകും. പുറത്ത് സ്ഥിരതാമസമായിട്ടുള്ളവർ ബന്ധുക്കളെ കാണാൻ ധൃതി കാണിക്കരുത്. അവർ കാത്തിരിക്കണം. കുറച്ച് നാൾ കഴിഞ്ഞ് വരാം. ഈ ഘട്ടത്തിൽ വരരുത്.

5:31 PM

പ്രവാസികളുടെ മടങ്ങിവരവ്

പ്രവാസികൾക്ക് മടങ്ങിവരാൻ സൗകര്യമൊരുക്കണമെന്ന് നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. അനുകൂല നിലപാട് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നു. പെട്ടെന്ന് തന്നെ പ്രായോഗിക നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. - മുഖ്യമന്ത്രി

5:28 PM

ആരോഗ്യ സംവിധാനം കൂടുതൽ വികേന്ദ്രീകൃതമാകണം.

ആരോഗ്യ സംവിധാനം കൂടുതൽ വികേന്ദ്രീകൃതമാകണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇപ്പോൾ പ്രൈമറി ഹെൽത്ത് സെന്‍ററുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെയും ഡോക്ടർമാരെയും സ്റ്റാഫിനെയും കൂടി നമ്മുടെ പ്രവർത്തനത്തിന്‍റെ ഭാഗമാക്കണം. ഇവരെല്ലാം ഉൾക്കൊള്ളുന്ന സംവിധാനം തദ്ദേശ സ്ഥാപന തലത്തിൽ ഉണ്ടാകണം. വിശദാംശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കണം. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ നടപടികളിൽ പരിശീലനം നൽകും. ഐഎംഎ സഹകരണം ഉറപ്പാക്കും.

5:22 PM

പ്രായമായവർ, ഗുരുതര രോഗം ബാധിച്ചവരെയെല്ലാം കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതൽ

പ്രായമായവർ, ഗുരുതര രോഗം ബാധിച്ചവരെയെല്ലാം കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അവർ ഈ കാര്യം മനസിലാക്കണം. വീട്ടുകാരും നല്ല ബോധവാന്മാരാകണം. നല്ല രീതിയിൽ ബോധവത്കരിക്കാൻ മാധ്യമങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു.

5:19 PM

കൃഷി, വ്യവസായ മേഖലകളിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ തുടരും

കൃഷി, വ്യവസായ മേഖലകളിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ തുടരും. കേന്ദ്രം പ്രഖ്യാപിച്ച മറ്റ് ഇളവുകൾ ലഭിക്കും. കാർഷിക നാണ്യ വിളകളുടെ വ്യാപാരം നിശ്ചലമായത് കർഷകരെ ബാധിക്കുന്നുണ്ട്. മേഖലയിൽ എല്ലാ പ്രോത്സാഹനവും നൽകും. മലഞ്ചരക്ക് വ്യാപാര ശാലകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. വ്യാവസായിക - വാണിജ്യ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് അടക്കാൻ പ്രഖ്യാപിച്ച ഇളവുകൾ സ്വകാര്യ ആശുപത്രിക്കും ബാധകമാക്കാൻ ശുപാർശ ചെയ്തു.

5:19 PM

പ്രായമുള്ളവർ വീട്ടിന് പുറത്തിറങ്ങരുത്

65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ള കുട്ടികളും വീടുകളിൽ കഴിയണം.

5:16 PM

രാവിലെ ഏഴ് മുതൽ രാത്രി ഏഴര വരെ ജനങ്ങൾക്ക് പുറത്തിറങ്ങാം

അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴര വരെ ജനങ്ങൾക്ക് പുറത്തിറങ്ങാം. വൈകിട്ട് ഏഴര മുതൽ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും. അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്ക് റെഡ് സോണിലും യാത്രക്കാർക്ക് പോകാം.

5:16 PM

ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ തുറക്കാം

ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരെ വച്ച് തുറക്കാം. ഇത് ഗ്രീൻ, ഓറഞ്ച് സോണുകളിൽ മാത്രമാണ് ബാധകം. ഈ സോണുകളിൽ ടാക്സി, ഊബർ ടാക്സി എന്നിവ അനുവദിക്കും.

5:16 PM

ഗ്രീൻ സോണിൽ രാവിലെ 7 മുതൽ രാത്രി 7:30 വരെ കടകൾ പ്രവർത്തിക്കാം

ഗ്രീൻ സോണുകളിൽ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ കടകൾ പ്രവർത്തിക്കാം. ആഴ്ചയിൽ ആറ് ദിവസവും ഇത് അനുവദിക്കും. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും പാർസൽ വിതരണത്തിനായി തുറക്കാം. നിലവിലെ സമയക്രമം പാലിക്കണം. കടകൾക്ക് നിലവിലെ സ്ഥിതി തുടരും.

5:15 PM

ഞായറാഴ്ച പൂർണ്ണ അവധി

ഞായറാഴ്ച പൂർണ്ണ അവധി. കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണ്ണതോതിൽ കൊണ്ടുവരണം. അവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മെയ് 15 വരെ പ്രവർത്തിക്കാം.

5:14 PM

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ല

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദ്ദേശം. ഹോട്ട്സ്പോ‍ട്ട് അല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് ഇളവ് അനുവദിക്കും. ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവയ്ക്ക് നിയന്ത്രണം തുടരും.ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്ന് വയ്ക്കും.

5:12 PM

പൊതുഗതാഗതം ഗ്രീൻ സോണിൽ അടക്കം അനുവദിക്കില്ല

പൊതുഗതാഗതം ഗ്രീൻ സോണിൽ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്ക് പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഹോട്ട്സ്പോട്ടുകളിലും ഇത് പാടില്ല.

5:10 PM

സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കൽ മാറ്റും

സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കൽ മാറ്റും. റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി തുടരും. മറ്റ് പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകും. ഹോട്ട്സ്പോട്ടുകളായ നഗരസഭകളിൽ വാർഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളിൽ കൂടി വ്യാപിപ്പിക്കും.

5:07 PM

കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും

കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും

5:07 PM

ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റുന്നു

21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റുന്നു. നിലവിൽ കൊവിഡ് പോസിറ്റീവ് രോഗികൾ ചികിത്സയിലില്ലാത്ത ജില്ലകളാണിവ.

5:03 PM

പുതിയ ഹോട്ട് സ്പോട്ടുകൾ ഇല്ല

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകളില്ല ഇപ്പോൾ 80 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവുമധികം കൊവിഡ് ബാധിതർ ചികിത്സയിൽ ഉള്ളത് കണ്ണൂരാണ് 38 പേർ, ഇവരിൽ രണ്ട് പേർ കാസർകോട് സ്വദേശികളാണ്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളിൽ 12 പേർ വീതവും ചികിത്സയിലാണ്.

5:03 PM

സംസ്ഥാനത്ത് ചികിത്സയിലുള്ളത് 96 പേർ മാത്രം

96 പേർ ഇപ്പോൾ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേർ വീടുകളിലും  410 പേർ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകൾ പരിശോധിച്ചു. 30358 എണ്ണത്തിൽ രോഗബാധയില്ല. മുൻഗണനാ ഗ്രൂപ്പുകളിൽ 2091 സാമ്പിളുകളിൽ 1234 എണ്ണം നെഗറ്റീവായി.

5:00 PM

വയനാടിനെ ഓറഞ്ച് സോണിലാക്കും

ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്നു വയനാട് എന്നാൽ രോഗം സ്ഥിരീകരിച്ചതോടെ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരുമെന്ന് മുഖ്യമന്ത്രി. വയനാട്ടിൽ കേസ് റിപ്പോർട്ട് ചെയ്യുന്നത് 32 ദിവസങ്ങൾക്ക് ശേഷം

5:00 PM

എട്ട് പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് എട്ട് പേർക്ക് കൊവിഡ് ഭേദമായി. ഇതിൽ ആറ് പേർ കണ്ണൂരിൽ. ഇടുക്കിയിൽ രണ്ട് പേർക്ക് രോഗം ഭേദമായി. 

5:00 PM

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

4:59 PM

പത്തനംതിട്ട ജില്ലയില്‍ നിന്ന് അന്യസംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിന്‍ മേയ് പത്തിന്

പത്തനംതിട്ട ജില്ലയില്‍ നിന്ന് അന്യസംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിന്‍ മേയ് പത്തിന് പുറപ്പെടുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ്. പത്തനംതിട്ടയില്‍ നിന്ന് ബീഹാറിലേക്കാണു ആദ്യ ട്രെയിന്‍ അനുവദിച്ചിട്ടുള്ളത്.

4:20 PM

ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അബുദാബിയില്‍ വച്ച് മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ മൂര്‍ഖനാട് സ്വദേശിയാണ് ഇയാൾ.

3:45 PM

ജാർഖണ്ടിലേക്കുള്ള ട്രെയിൻ പുറപ്പെട്ടു

അതിഥി തൊഴിലാളികളുമായി തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ടിലേക്കുള്ള ട്രെയിൻ പുറപ്പെട്ടു. 

3:14 PM

ഇടുക്കിയിൽ രോഗമുക്തനായി ഒരാൾ കൂടി ആശുപത്രി വിട്ടു.

ഇടുക്കിയിൽ രോഗമുക്തനായി ഒരാൾ കൂടി ആശുപത്രി വിട്ടു. മണിയാറൻകുടി സ്വദേശിയാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. തമിഴ്നാട്ടിൽ നിന്നാണ് ഡ്രൈവറായ ഇയാൾക്ക് രോഗം ബാധിച്ചത്. ഇനി ഇടുക്കിയിലെ രോഗികൾ 12 പേർ മാത്രം. 

3:10 PM

ചെന്നൈയിലെ കൂടുതൽ ഇടങ്ങളിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

ചെന്നൈയിലെ കൂടുതൽ ഇടങ്ങളിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ചെന്നൈ പല്ലവാരത്ത് നിരവധി അതിഥി തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു

2:45 PM

രാജസ്ഥാൻ കോട്ടയിൽ കുടങ്ങിയ മലയാളി വിദ്യാർഥികൾ കേരളത്തിലേക്ക് മടങ്ങി

രാജസ്ഥാൻ കോട്ടയിൽ കുടങ്ങിയ മലയാളി വിദ്യാർഥികൾ കേരളത്തിലേക്ക് മടങ്ങി. ബസിലാണ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുന്നത്. 26 വിദ്യാർഥികൾ ആണ് സംഘത്തിൽ ഉള്ളത്. ഇവർ മറ്റന്നാൾ കേരളത്തിൽ എത്തും.

2:45 PM

അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഏകാംഗ കമ്മീഷൻ

കൊവിഡ് പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഏകാംഗ കമ്മീഷൻ. മുൻ അഡീഷണൽ സെക്രട്ടറി സിവി ആനന്ദബോസിനെയാണ് ഏകാംഗ കമ്മീഷനായി നിയമിച്ചത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൻ്റേതാണ് തീരുമാനം

2:40 PM

തമിഴ്നാട്ടിൽ ഏഴ് ജില്ലകളിൽ നാളെ സമ്പൂർണ ലോക് ഡൗൺ

തമിഴ്നാട്ടിൽ ഏഴ് ജില്ലകളിൽ നാളെ സമ്പൂർണ ലോക് ഡൗൺ. അരിയല്ലൂർ, പെരമ്പലൂർ, തിരുവാരൂർ, തഞ്ചാവൂർ, തിരുനെൽവേലി, കടലൂർ, വിഴിപ്പുരം ജില്ലകളിലാണ് ലോക്ക് ഡൗൺ. 

2:35 PM

കോയമ്പേട് മാർക്കറ്റ് ഹോട്ട്സ്പോട്ട്

കോയമ്പേട് മാർക്കറ്റ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ചെന്നൈ കോയമ്പേട് ചന്തയിൽ 81 കച്ചവടക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പേരും വിവിധ ജില്ലകളിലേക്ക് മടങ്ങിയവർ. ലോറി ഡ്രൈവർമാർ ഉൾപ്പടെയുള്ളവരെ തിരിച്ചറിയാൻ ശ്രമം

2:30 PM

ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വീലക്ക് നീട്ടി

ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വീലക്ക് നീട്ടി. മേയ് 17 വരെ വിലക്ക് തുടരും. വിമാന സർവ്വീസുകൾ എപ്പോൾ തുടങ്ങാനാകുമെന്ന് പിന്നീട് അറിയിക്കുമെന്നും ഡിജിസിഎ. 

2:00 PM

കേന്ദ്ര ഇളവുകൾ വേണ്ടെന്ന് വെച്ച് കേരളം

കേന്ദ്ര ഇളവുകൾ വേണ്ടെന്ന് വെച്ച് കേരളം. മദ്യ വില്പന ശാലകൾ തുറക്കില്ല. ഗ്രീൻ സോണിലും ബസ് സർവീസ് ഉണ്ടാകില്ല. ബാർബർ ഷോപ്പുകളും തുറക്കില്ല

1:55 PM

മുബൈയിൽ ചികിത്സ കിട്ടാതെ വീണ്ടും മലയാളി മരിച്ചു.

മുബൈയിൽ ചികിത്സ കിട്ടാതെ വീണ്ടും മലയാളി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയാണ് മരിച്ചത്. മുംബൈയിലെ അഞ്ചിലേറെ ആശുപത്രികൾ സൗകര്യങ്ങളില്ലെന്ന് ചികിത്സ നിഷേധിച്ചു. രണ്ട് മണിക്കൂറിലേറെ ചികിത്സ തേടി ആശുപത്രികൾ കയറി ഇറങ്ങി.കടുത്ത പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ച നവി മുംബൈയിൽ ചികിത്സ കിട്ടാതെ വീട്ടമ്മയും മരിച്ചിരുന്നു
 
1:45 PM

കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു

കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു. കേളകം സ്വദേശി വരപോത്തുകുഴി തങ്കച്ചൻ (58) ആണ് പുലർച്ചെ മരിച്ചത്. രോഗം കൂടിയതോടെ നാല് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. ഇയാളുടെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

1:41 PM

ഒഡീഷയിലേക്കുള്ള ട്രെയിൻ ആലുവയിൽ നിന്നും പുറപ്പെടും

എറണാകുളം ജില്ലയിലെ അഥിതി തൊഴിലാളികളുമായി ഒഡീഷയിലേക്കുള്ള ട്രെയിൻ ആലുവയിൽ നിന്നും പുറപ്പെടും.  രണ്ടരയോടെ തൊഴിലാളികളെയുമായി ബസുകൾ എത്തിത്തുടങ്ങും. 

1:30 PM

ചെന്നൈയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

ചെന്നൈയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മുന്നൂറിലധികം തൊഴിലാളികള്‍ റോഡ് ഉപരോധിക്കുന്നു. ചെന്നൈ വേലാച്ചേരിയിലാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പ്രതിഷേധം.

1:20 PM

സോണുകളിൽ മാറ്റം കേരളം ആലോചിക്കുന്നു

സോണുകളിൽ മാറ്റം കേരളം ആലോചിക്കുന്നു,  ആലപ്പുഴയും തൃശ്ശൂരും ഗ്രീൻ മേഖല ആക്കാമെന്നു അഭിപ്രായം ഉയർന്നു. രണ്ടു ജില്ലകളിലും 21 ദിവസമായി പുതിയ കേസില്ല. അതേ സമയം ഓറഞ്ച് ഗ്രീൻ ആക്കരുത് എന്ന കേന്ദ്ര നിർദ്ദേശം തടസ്സം.വൈകീട്ട് അന്തിമ തീരുമാനം എടുക്കും

1:15 PM

മുംബൈ നാനാവതി ആശുപത്രിയിൽ ഒരു മലയാളി നഴ്സിന് കൊവിഡ്

മുംബൈ നാനാവതി ആശുപത്രിയിൽ ഒരു മലയാളി നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു.
 
12:45 PM

തൊടുപുഴയിൽ കൂട്ടം കൂടിയ അതിഥി തൊഴിലാളികളെ പൊലീസ് വിരട്ടിയോടിച്ചു

തൊടുപുഴയിൽ കൂട്ടം കൂടിയ അതിഥി തൊഴിലാളികളെ പൊലീസ് വിരട്ടിയോടിച്ചു. നാട്ടിൽ പോകാൻ അനുമതിയുണ്ടെന്ന വ്യാജസന്ദേശത്തെ തുടർന്ന് എത്തിയതായിരുന്നു ഇവർ

12:38 PM

മദ്യ വിൽപ്പനശാലകൾ തൽക്കാലം തുറക്കില്ല

മദ്യ വിൽപ്പനശാലകൾ തൽക്കാലം തുറക്കില്ലെന്ന് കേരളം, സാഹചര്യം പരിശോധിച്ച് പിന്നീട് തീരുമാനമെടുക്കും, തീരുമാനം മുഖ്യമന്ത്രിയുടെ യോഗത്തിൽ. അനിയന്ത്രിതമായ തിരക്കുണ്ടുകുമെന്ന് കണക്കുകൂട്ടൽ. 

12:30 PM

ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ 26 കച്ചവടകാര്‍ക്ക് കൂടി കൊവിഡ്

ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ 26 കച്ചവടകാര്‍ക്ക് കൂടി കൊവിഡ്. കോയമ്പേട് മാര്‍ക്കറ്റില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചവര്‍ 64 ആയി

12:15 PM

എറണാകുളം ജില്ലയിൽ രജിസ്‌ട്രേഷൻ പൂർത്തിയായി

എറണാകുളം ജില്ലയിൽ നിന്നും ഇന്ന് പുറപ്പെടുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. ഒഡീഷ, ബീഹാർ എന്നീ സംസ്ഥാനങ്ങിലേക്കാണ് ഇന്ന് ട്രെയിൻ സർവീസ് 
 
11:50 AM

തിരുവനന്തപുരത്തെ രജിസ്‌ട്രേഷൻ പൂർത്തിയായി

അതിഥി തൊഴിലാളികളുടെ യാത്രയ്കക്കായുള്ള തിരുവനന്തപുരത്തെ രജിസ്‌ട്രേഷൻ പൂർത്തിയായി. അരമണിക്കൂറിനുള്ളിൽ തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ എത്തും. 

11:34 AM

കോട്ടയത്ത് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് തുടങ്ങി

സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് കോട്ടയത്ത് തുടങ്ങി. മുഴുവൻ പേർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ശേഷമായിരിക്കും യാത്രയാക്കുക. ട്രെയിനിന്‍റെ കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെന്ന് ജില്ലാ കളക്ടർ. 

11:33 AM

പാൽഖറിൽ സന്യാസിമാരെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ 55 കാരനും കൊവിഡ്

പാൽഖറിൽ സന്യാസിമാരെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ 55 കാരനും കൊവിഡ്. ഒപ്പം ലോക്കപ്പിൽ കഴിഞ്ഞ 30 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. 

11:32 AM

കോഴിക്കോട് നിന്ന് അതിഥി തൊഴിലാളികളുമായുളള ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും

കോഴിക്കോട് നിന്ന് അതിഥി തൊഴിലാളികളുമായുളള ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും. ജാര്‍ഖണ്ഡിലെ ധൻബാദിലേക്കാണ് സർവ്വീസ്. ട്രെയിൻ 5 മണിക്ക് പുറപ്പെടുമെന്നു ഡെപ്യൂട്ടി കലക്ടർ പ്രിയങ്ക. 

11:30 AM

രാജീവ് ഗാന്ധി സെന്‍ററില്‍ വീണ്ടും പരിശോധന; ആദ്യമെടുത്ത സാമ്പിൾ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്

തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേരുടെയും ആദ്യമെടുത്ത സ്രവം രാജീവ് ഗാന്ധി സെന്‍ററില്‍ തന്നെ വീണ്ടും പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ്. ഇവിടെ നിന്ന് ആദ്യം നല്‍കിയ ഫലം അനുസരിച്ച് രണ്ടുപേരും പോസിറ്റീവ് ആയിരുന്നു. ഇത്തവണ സംസ്ഥാനം നൽകിയ കിറ്റിലായിരുന്നു പരിശോധനയെന്ന് ആര്‍ജിസിബി വ്യക്തമാക്കി. ഇതിനിടെ ഫലത്തില്‍ കൂടുതല്‍ വ്യക്തത വരുത്താൻ സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിലേക്കയച്ചു. 

Read more at: രാജീവ് ഗാന്ധി സെന്‍ററില്‍ വീണ്ടും പരിശോധന; ആദ്യമെടുത്ത സാമ്പിൾ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ് ...

11:15 AM

നഴ്സുമാരിൽ നിന്ന് കൊവിഡ് പരിശോധനക്ക് പണം ഈടാക്കി

നഴ്സുമാരിൽ നിന്ന് കൊവിഡ് പരിശോധനക്ക് പണം ഈടാക്കി സ്വകാര്യ ആശുപത്രി. സംഭവം ദില്ലിയിലെ ജയ്പൂർ ഗോൾഡൺ ആശുപത്രിയിൽ രോഗിയുമായി സമ്പർക്കത്തിൽ വന്ന നഴ്സ് പരിശോധന നടത്തിയത് സ്വന്തം ചെലവിൽ. സ്വയം പണം മുടക്കി നഴ്സുമാർ പരിശോധന നടത്തണം എന്ന് മാനേജ്മെന്‍റ് . പരിശോധന ആശുപത്രി നടത്തിയാൽ  പണം ശമ്പളത്തിൽ നിന്നു പിടിക്കുമെന്ന് അറിച്ചെന്ന് മലയാളി നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്.

11:05 AM

തിരൂരിൽ നിന്ന് ബീഹാറിലേക്ക് ട്രെയിൻ

അതിഥി തൊഴിലാളികളെ ബീഹാറിലേക്ക്  കൊണ്ടുപോകാൻ ഇന്ന് മലപ്പുറം തിരൂരിൽ നിന്നു ട്രെയിൻ ഉണ്ടാവും.വൈകിട്ട് ആറ് മണിക്കാണ് തീവണ്ടി പുറപ്പെടുക. 1200 യാത്രക്കാരെയാണ് കൊണ്ട് പേകുന്നത്. ഇന്ന് പോകുന്നവരെ ജില്ലാ ഭരണ കൂടം അവരുടെ താമസ സ്ഥലത്തു നിന്ന് കെഎസ്ആർടിസി ബസുകളിൽ സ്റ്റേഷനിലെത്തിക്കും. 

10:45 AM

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 37,000 കടന്നു

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 37,000 കടന്നു. 24 മണിക്കൂറിനിടെ പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ രണ്ടായിരം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം രോഗം പടരുന്നത് ഇതാദ്യമാണ്. രാജ്യത്തെ മരണനിരക്കിലും കുറവില്ല. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. ഇന്നലെയും കൊവിഡ് ബാധിച്ച് എഴുപതിലധികം പേർ മരിച്ചു. രാജ്യത്ത് കൊവിഡ് മരണം 1,218 ആയി.

Read more at:  രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 37,000 കടന്നു; പുതിയ രോ​ഗികളുടെ എണ്ണത്തിൽ വൻ വർധന, മരണനിരക്കിലും കുറവില്ല...

10:40 AM

ദില്ലിയിൽ 59 പൊലീസുകാർക്ക് കൊവിഡ്

ദില്ലിയിൽ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 59 ആയി

10:15 AM

ലോക്ക് ഡൗൺ ലംഘനത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘനത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസെടുത്തു. ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ ഡീൻ നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് ചെറുതോണി പൊലീസ്  കേസെടുത്തത് 

9:50 AM

യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ സ്വദേശി മുത്തൂര്‍ പാലപ്പെട്ടി മുസ്തഫ(62)ആണ് അബുദാബിയില്‍ മരിച്ചത്.

Read more at: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു ...

9:30 AM

സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസർക്കാരിൻ്റേത്: തോമസ് ഐസക്

ലോക്ക് ഡൗണിൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി അതീവ ​ഗുരുതരാവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ജിഎസ്ടി വരുമാനത്തിൽ വൻഇടിവാണ് ഉണ്ടായത്. മെയ് മാസത്തെ അവസ്ഥ ഇതിലും മോശമായിരിക്കുമെന്നും ഐസക് പറഞ്ഞു. 

Read more at: സാമ്പത്തിക മാനേജ്മെൻ്റല്ല, സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസർക്കാരിൻ്റേത്: തോമസ് ഐസക് ...

9:00 AM

മദ്യശാലകൾ തുറക്കുന്ന കാര്യം ഗൈഡ് ലൈൻ പരിശോധിച്ച ശേഷമെന്ന് എക്‌സൈസ് മന്ത്രി

മൂന്നാം ഘട്ട ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര സർക്കാർ ഗൈഡ് ലൈൻ പരിശോധിച്ച് മദ്യശാലകൾ തുറക്കുന്ന കാര്യം തീരുമാനിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. നിലവിൽ തീരുമാനം ആയിട്ടില്ലെന്നും ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടക്കേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, ബാറുകൾ തുറക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Read more at:  മദ്യശാലകള്‍ മെയ് നാലിന് തുറക്കുമോ? പ്രതികരണവുമായി എക്‌സൈസ് മന്ത്രി

8:45 AM

യുഎഇയില്‍ കൊവിഡ് ബാധിതര്‍ 13,000 കടന്നു

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 61,244ആയി. 35 മലയാളികള്‍ ഉള്‍പ്പെടെ 342 പേരാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ചത് സൗദി അറേബ്യയിലാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇവിടെ 1344പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Read more at: യുഎഇയില്‍ കൊവിഡ് ബാധിതര്‍ 13,000 കടന്നു; സൗദിയില്‍ 24 മണിക്കൂറിനിടെ 1000ത്തിലധികം പേര്‍ക്ക് രോഗം ...

8:30 AM

പ്രധാനമന്ത്രിയുടെ അഭിസംബോധന ഇന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ

8:05 AM

പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്തിൻ്റെ വാഗ്ദാനം

രാജ്യത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാൻ തയ്യാറാണെന്ന് കുവൈത്ത് സ‍ർക്കാ‍ർ ഇന്ത്യയെ അറിയിച്ചു. പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെയാണ് സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് സ‍ർക്കാർ അറിയിച്ചിരിക്കുന്നത്. 

Read more at: പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്തിൻ്റെ വാഗ്ദാനം ...
 
7:25 AM

അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ഇന്ന് 5 ട്രെയിനുകൾ

അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ഇന്ന് 5 ട്രെയിനുകൾ പുറപ്പെട്ടേക്കും. തിരുവനന്തപുരത്ത് നിന്നു ജാർഖണ്ഡിലെ ഹാതിയിലേക്കാണ് ട്രെയിൻ. എറണാകുളം ജില്ലയിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായി ഇന്ന് രണ്ടു ട്രെയിനുകൾ കൂടി പുറപ്പെടും. ബീഹാറിലേക്കും ഒഡീഷയിലേക്കുമാണ് ട്രെയിനുകൾ. പാറ്റ്നയിലേക്കുള്ള ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്കുള്ളത് എറണാകുളം സൗത്തിൽ നിന്നുമാണ് പുറപ്പെടുക. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വണ്ടി പുറപ്പെടും. 1200 പേർക്കാണ് ഓരോ ട്രെയിനിലും യാത്ര ചെയ്യാനാവുക. അനാവശ്യ തിരക്കുകളും പ്രചാരണവും ഒഴിവാക്കാൻ അധികൃതർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. വിവിധ വകുപ്പുകളുടെ പരിശോധനക്ക് ശേഷമായിരിക്കും തൊഴിലാളികളെ കൊണ്ടുപോകുക.
 
7:05 AM

നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകൾ

നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഭാഗീക സർവ്വീസുകൾ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്നും അവർ അറിയിച്ചിട്ടുണ്ട്. 

Read more at: നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകൾ ...

7:00 AM

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നടപടികൾ കേന്ദ്രം ഇന്ന് വിലയിരുത്തും

ദേശീയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ച ശേഷമുള്ള സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള മന്ത്രിമാരുടെ സമിതി രാവിലെ യോഗം ചേരും. അതിഥി തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ച ശേഷമുള്ള സ്ഥിതിയും യോഗം വിലയിരുത്തും. 
Read more at: മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നടപടികൾ കേന്ദ്രം ഇന്ന് വിലയിരുത്തും; പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴെന്ന് ഇന്നറിയാം
 
6:50 AM

ഇടുക്കിയില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം

ഇടുക്കിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലഭരണകൂടം. അതിര്‍ത്തി മേഖലകളില്‍ പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. കടവരിയില്‍ വനത്തിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ച് പേരെ വനംവകുപ്പ് പിടികൂടി തിരിച്ചയച്ചു. 

Read more at:  ഇടുക്കിയില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം ...

6:45 AM

നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍

ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയതോടെ അതിര്‍ത്തികള്‍ അടച്ച് സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചതോടെ തലസ്ഥാന നഗരമായ ദില്ലി ഒറ്റപ്പെട്ടു. ഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി.
Read more at: മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തിങ്കള്‍ മുതല്‍; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍ ...
 
6:30 AM

ലോക്ക്ഡൗൺ: സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും ഇന്നറിയാം

ലോക്ക് ഡൗണിലെ സംസ്ഥാനത്തെ ഇളവുകളിലും നിയന്ത്രണങ്ങളിലും ഇന്ന് അന്തിമ തീരുമാനമെടുക്കും. ബെവ്കോ മദ്യവില്പനശാലകൾ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറന്നേക്കും. ബാറുകളിൽ പാഴ്സലും അനുവദിച്ചേക്കും. അതേസമയം, മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ജില്ലാ ഭരണകൂടങ്ങള്‍ക്കായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിലെ സാഹചര്യം പരിശോധിച്ചാണ് ജില്ല ഭരണകൂടങ്ങള്‍ മദ്യശാലകള്‍ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത്.

Read more at: ലോക്ക്ഡൗൺ: സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും ഇന്നറിയാം; മദ്യവിൽപ്പനശാലകൾ തിങ്കളാഴ്ച തുറന്നേക്കും ...

9:33 PM IST:

മൂന്നാറിലെ കൂടുതല്‍ പേരുടെ പരിശോധനാ ഫലം വന്നതോടെ ആശങ്കകള്‍ ഒഴിവാകുന്നു. പരശോധനയ്ക്ക് അയച്ച 138 സ്രവ സാമ്പിളുകളില്‍ 45 പേരുടെയും ഫലം നെഗറ്റീവ് ആയതോടെയാണ് ആശങ്കകള്‍ ഒഴിവായത്. നാലു ദിവസം മുമ്പ് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ ആശങ്കയുടെ മുള്‍മുനയിലായിരുന്നു. കൊവിഡ് കണ്ടെത്തിയ രണ്ടുപേരുടെ ആരോഗ്യസ്ഥിതിയിലും ആശങ്കപ്പെടാനുള്ള സാഹചര്യങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്

9:02 PM IST:

തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 2757 ആയി. ഇന്ന് 231 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ചെന്നൈയില്‍ മാത്രം ഇന്ന് 174 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണമില്ല. തിരുപ്പൂര്‍ ഉള്‍പ്പെടെ അതിര്‍ത്തി ജില്ലകളിലും പുതിയ രോഗികളുടെ എണ്ണം കൂടുന്നു. 81 കച്ചവടകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോയമ്പേട് മാര്‍ക്കറ്റ് ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.

7:45 PM IST:

സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അതിഥി തൊഴിലാളികളില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്  ബെഹ്‍റ. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതിയാകും. സ്വന്തം സംസ്ഥാനത്തേയ്ക്ക് തിരികെ പോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. അതുപോലെതന്നെ, മടങ്ങാന്‍ താല്‍പര്യമുള്ളവരെ തൊഴില്‍ദാതാക്കള്‍ തടയാനും പാടില്ല. മടങ്ങുന്നവര്‍ കുടുംബത്തെ സന്ദര്‍ശിച്ചശേഷം തിരിച്ചുവന്ന് കേരളത്തിലെ ജോലികള്‍ തുടരണമെന്നും സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.  

7:44 PM IST:

കൊവിഡിനെ തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഒഡീഷയിലേക്ക് രണ്ടാമത്തെ ട്രെയിൻ പുറപ്പെട്ടു. 1111 പേരാണ് ഈ ട്രെയിനിൽ യാത്ര പുറപ്പെട്ടത്. ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നായിരുന്നു ഇന്നും ട്രെയിൻ സർവീസ് തുടങ്ങിയത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരത്ത് നിന്നും ട്രെയിൻ പുറപ്പെട്ടിരുന്നു. അതിഥി തൊഴിലാളികളുമായി ഝാർഖണ്ഡിലേക്കാണ് ട്രെയിൻ പോയത്. നാളെ വൈകുന്നേരം തൃശൂരിൽ നിന്ന് ബിഹാറിലേക്ക് ട്രെയിൻ പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും രണ്ടു ട്രെയിനുകളും നാളെ  ബിഹാറിലേക്ക് പോകുന്നുണ്ട്. 

7:43 PM IST:

കൊവിഡ് ബാധിച്ച് മലയാളി വനിത കൊൽക്കത്തയിൽ മരിച്ചു. പാലക്കാട് സ്വദേശിയാണ് മരിച്ചത്. മരിച്ചശേഷമാണ് ഇവർക്ക് കൊവിഡായിരുന്നെന്ന് സ്ഥിരീകരിച്ചത്. പാലക്കാട് കാക്കയൂർ പള്ളിയിൽവീട്ടിൽ ഹേമ (70) ആണ് മരിച്ചത്. ദീർഘകാലമായി ഇവർ കൊൽക്കത്തയിലായിരുന്നു താമസം

7:42 PM IST:

മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ ഹോട്ടല്‍ വ്യവസായി ആയിരുന്ന കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ അഞ്ചിലേറെ ആശുപത്രികള്‍ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ച ഖാലിദ് ഇന്നാണ് മരിച്ചത്.  പനിയും ചുമയും ബാധിച്ച ഖാലിദ്  അവശനിലയിലായത്. ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ കയറി ഇറങ്ങിയെങ്കിലും എവിടെ നിന്നും ചികിത്സ കിട്ടിയില്ല

6:18 PM IST:

സംസ്ഥാനത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ ഉടന്‍ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഉടന്‍ തന്നെ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

5:49 PM IST:

സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് സഹായ ധനം അനുവദിച്ചു. അടച്ച തുകയുടെ 90 ശതമാനമോ 7500 രൂപയോ, ഏതാണ് കുറവ് എന്ന് നോക്കി പലിശ രഹിത വായ്പ നൽകും. പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക 131 കോടി വിതരണം ചെയ്തു.

5:44 PM IST:

നോർക്ക പോർട്ടലിൽ 1.30 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. വിമാനത്താവളങ്ങളുടെ കാര്യത്തിലെടുത്ത നടപടികൾ സ്വീകരിക്കും. സംസ്ഥാന അതിർത്തിയിൽ ഇവരെത്തേണ്ട സമയം അറിയിക്കും. അവിടെ വിശദമായ സ്ക്രീനിങ് നടക്കും. രോഗലക്ഷണം ഉള്ളവർ സർക്കാർ ഒരുക്കിയ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം. അല്ലാത്തവർക്ക് വീട്ടിൽ പോകാം. 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണം. പൊലീസിനാണ് ഇതിൻ്റെ പൂർണ്ണ ചുമതല. വരുന്നവർ വഴിക്ക് തങ്ങാതെ വീട്ടിലെത്തിയെന്നും നിരീക്ഷണത്തിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പാക്കണം.

5:43 PM IST:

മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾ തിരികെ വരാൻ താൽപര്യപ്പെടുന്നുണ്ട്. എല്ലാവരും ഒരുമിച്ച് വരുന്നത് പ്രായോഗികമല്ല. മുൻഗണനയുടെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ അനുമതി. വിദ്യാർത്ഥികൾ, അവധിക്കാല ക്യാംപിന് പോയവർ, കോഴ്സ് കഴിഞ്ഞവർ, ഹോസ്റ്റൽ അടച്ച് നിൽക്കാൻ കഴിയാത്തവർ എന്നിങ്ങനെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. സംസ്ഥാനത്ത് സ്ഥിരതാമസമായ മുതിർന്ന പൗരന്മാർ, ഗർഭിണികളായ സ്ത്രീകൾ, ആരോഗ്യ പ്രശ്നം ഉള്ളവർ എന്നിവർക്കെല്ലാം മുൻഗണന നൽകും. പുറത്ത് സ്ഥിരതാമസമായിട്ടുള്ളവർ ബന്ധുക്കളെ കാണാൻ ധൃതി കാണിക്കരുത്. അവർ കാത്തിരിക്കണം. കുറച്ച് നാൾ കഴിഞ്ഞ് വരാം. ഈ ഘട്ടത്തിൽ വരരുത്.

5:41 PM IST:

പ്രവാസികൾക്ക് മടങ്ങിവരാൻ സൗകര്യമൊരുക്കണമെന്ന് നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. അനുകൂല നിലപാട് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നു. പെട്ടെന്ന് തന്നെ പ്രായോഗിക നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. - മുഖ്യമന്ത്രി

5:41 PM IST:

ആരോഗ്യ സംവിധാനം കൂടുതൽ വികേന്ദ്രീകൃതമാകണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇപ്പോൾ പ്രൈമറി ഹെൽത്ത് സെന്‍ററുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെയും ഡോക്ടർമാരെയും സ്റ്റാഫിനെയും കൂടി നമ്മുടെ പ്രവർത്തനത്തിന്‍റെ ഭാഗമാക്കണം. ഇവരെല്ലാം ഉൾക്കൊള്ളുന്ന സംവിധാനം തദ്ദേശ സ്ഥാപന തലത്തിൽ ഉണ്ടാകണം. വിശദാംശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കണം. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ നടപടികളിൽ പരിശീലനം നൽകും. ഐഎംഎ സഹകരണം ഉറപ്പാക്കും.

5:32 PM IST:

പ്രായമായവർ, ഗുരുതര രോഗം ബാധിച്ചവരെയെല്ലാം കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അവർ ഈ കാര്യം മനസിലാക്കണം. വീട്ടുകാരും നല്ല ബോധവാന്മാരാകണം. നല്ല രീതിയിൽ ബോധവത്കരിക്കാൻ മാധ്യമങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു.

5:25 PM IST:

കൃഷി, വ്യവസായ മേഖലകളിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ തുടരും. കേന്ദ്രം പ്രഖ്യാപിച്ച മറ്റ് ഇളവുകൾ ലഭിക്കും. കാർഷിക നാണ്യ വിളകളുടെ വ്യാപാരം നിശ്ചലമായത് കർഷകരെ ബാധിക്കുന്നുണ്ട്. മേഖലയിൽ എല്ലാ പ്രോത്സാഹനവും നൽകും. മലഞ്ചരക്ക് വ്യാപാര ശാലകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. വ്യാവസായിക - വാണിജ്യ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് അടക്കാൻ പ്രഖ്യാപിച്ച ഇളവുകൾ സ്വകാര്യ ആശുപത്രിക്കും ബാധകമാക്കാൻ ശുപാർശ ചെയ്തു.

5:21 PM IST:

65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ള കുട്ടികളും വീടുകളിൽ കഴിയണം.

5:20 PM IST:

അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴര വരെ ജനങ്ങൾക്ക് പുറത്തിറങ്ങാം. വൈകിട്ട് ഏഴര മുതൽ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും. അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്ക് റെഡ് സോണിലും യാത്രക്കാർക്ക് പോകാം.

5:19 PM IST:

ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരെ വച്ച് തുറക്കാം. ഇത് ഗ്രീൻ, ഓറഞ്ച് സോണുകളിൽ മാത്രമാണ് ബാധകം. ഈ സോണുകളിൽ ടാക്സി, ഊബർ ടാക്സി എന്നിവ അനുവദിക്കും.

5:18 PM IST:

ഗ്രീൻ സോണുകളിൽ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ കടകൾ പ്രവർത്തിക്കാം. ആഴ്ചയിൽ ആറ് ദിവസവും ഇത് അനുവദിക്കും. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും പാർസൽ വിതരണത്തിനായി തുറക്കാം. നിലവിലെ സമയക്രമം പാലിക്കണം. കടകൾക്ക് നിലവിലെ സ്ഥിതി തുടരും.

5:16 PM IST:

ഞായറാഴ്ച പൂർണ്ണ അവധി. കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണ്ണതോതിൽ കൊണ്ടുവരണം. അവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മെയ് 15 വരെ പ്രവർത്തിക്കാം.

5:14 PM IST:

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദ്ദേശം. ഹോട്ട്സ്പോ‍ട്ട് അല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് ഇളവ് അനുവദിക്കും. ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവയ്ക്ക് നിയന്ത്രണം തുടരും.ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്ന് വയ്ക്കും.

5:12 PM IST:

പൊതുഗതാഗതം ഗ്രീൻ സോണിൽ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്ക് പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഹോട്ട്സ്പോട്ടുകളിലും ഇത് പാടില്ല.

5:11 PM IST:

സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കൽ മാറ്റും. റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി തുടരും. മറ്റ് പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകും. ഹോട്ട്സ്പോട്ടുകളായ നഗരസഭകളിൽ വാർഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളിൽ കൂടി വ്യാപിപ്പിക്കും.

5:09 PM IST:

കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും

5:09 PM IST:

21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റുന്നു. നിലവിൽ കൊവിഡ് പോസിറ്റീവ് രോഗികൾ ചികിത്സയിലില്ലാത്ത ജില്ലകളാണിവ.

5:05 PM IST:

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകളില്ല ഇപ്പോൾ 80 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവുമധികം കൊവിഡ് ബാധിതർ ചികിത്സയിൽ ഉള്ളത് കണ്ണൂരാണ് 38 പേർ, ഇവരിൽ രണ്ട് പേർ കാസർകോട് സ്വദേശികളാണ്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളിൽ 12 പേർ വീതവും ചികിത്സയിലാണ്.

5:03 PM IST:

96 പേർ ഇപ്പോൾ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേർ വീടുകളിലും  410 പേർ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകൾ പരിശോധിച്ചു. 30358 എണ്ണത്തിൽ രോഗബാധയില്ല. മുൻഗണനാ ഗ്രൂപ്പുകളിൽ 2091 സാമ്പിളുകളിൽ 1234 എണ്ണം നെഗറ്റീവായി.

5:10 PM IST:

ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്നു വയനാട് എന്നാൽ രോഗം സ്ഥിരീകരിച്ചതോടെ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരുമെന്ന് മുഖ്യമന്ത്രി. വയനാട്ടിൽ കേസ് റിപ്പോർട്ട് ചെയ്യുന്നത് 32 ദിവസങ്ങൾക്ക് ശേഷം

5:01 PM IST:

സംസ്ഥാനത്ത് എട്ട് പേർക്ക് കൊവിഡ് ഭേദമായി. ഇതിൽ ആറ് പേർ കണ്ണൂരിൽ. ഇടുക്കിയിൽ രണ്ട് പേർക്ക് രോഗം ഭേദമായി. 

5:00 PM IST:

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

4:59 PM IST:

പത്തനംതിട്ട ജില്ലയില്‍ നിന്ന് അന്യസംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിന്‍ മേയ് പത്തിന് പുറപ്പെടുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ്. പത്തനംതിട്ടയില്‍ നിന്ന് ബീഹാറിലേക്കാണു ആദ്യ ട്രെയിന്‍ അനുവദിച്ചിട്ടുള്ളത്.

4:45 PM IST:

ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അബുദാബിയില്‍ വച്ച് മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ മൂര്‍ഖനാട് സ്വദേശിയാണ് ഇയാൾ.

4:44 PM IST:

അതിഥി തൊഴിലാളികളുമായി തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ടിലേക്കുള്ള ട്രെയിൻ പുറപ്പെട്ടു. 

3:18 PM IST:

ഇടുക്കിയിൽ രോഗമുക്തനായി ഒരാൾ കൂടി ആശുപത്രി വിട്ടു. മണിയാറൻകുടി സ്വദേശിയാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. തമിഴ്നാട്ടിൽ നിന്നാണ് ഡ്രൈവറായ ഇയാൾക്ക് രോഗം ബാധിച്ചത്. ഇനി ഇടുക്കിയിലെ രോഗികൾ 12 പേർ മാത്രം. 

3:17 PM IST:

ചെന്നൈയിലെ കൂടുതൽ ഇടങ്ങളിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ചെന്നൈ പല്ലവാരത്ത് നിരവധി അതിഥി തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു

4:01 PM IST:

രാജസ്ഥാൻ കോട്ടയിൽ കുടങ്ങിയ മലയാളി വിദ്യാർഥികൾ കേരളത്തിലേക്ക് മടങ്ങി. ബസിലാണ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുന്നത്. 26 വിദ്യാർഥികൾ ആണ് സംഘത്തിൽ ഉള്ളത്. ഇവർ മറ്റന്നാൾ കേരളത്തിൽ എത്തും.

2:53 PM IST:

കൊവിഡ് പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഏകാംഗ കമ്മീഷൻ. മുൻ അഡീഷണൽ സെക്രട്ടറി സിവി ആനന്ദബോസിനെയാണ് ഏകാംഗ കമ്മീഷനായി നിയമിച്ചത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൻ്റേതാണ് തീരുമാനം

2:46 PM IST:

തമിഴ്നാട്ടിൽ ഏഴ് ജില്ലകളിൽ നാളെ സമ്പൂർണ ലോക് ഡൗൺ. അരിയല്ലൂർ, പെരമ്പലൂർ, തിരുവാരൂർ, തഞ്ചാവൂർ, തിരുനെൽവേലി, കടലൂർ, വിഴിപ്പുരം ജില്ലകളിലാണ് ലോക്ക് ഡൗൺ. 

2:46 PM IST:

കോയമ്പേട് മാർക്കറ്റ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ചെന്നൈ കോയമ്പേട് ചന്തയിൽ 81 കച്ചവടക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പേരും വിവിധ ജില്ലകളിലേക്ക് മടങ്ങിയവർ. ലോറി ഡ്രൈവർമാർ ഉൾപ്പടെയുള്ളവരെ തിരിച്ചറിയാൻ ശ്രമം

2:45 PM IST:

ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വീലക്ക് നീട്ടി. മേയ് 17 വരെ വിലക്ക് തുടരും. വിമാന സർവ്വീസുകൾ എപ്പോൾ തുടങ്ങാനാകുമെന്ന് പിന്നീട് അറിയിക്കുമെന്നും ഡിജിസിഎ. 

2:08 PM IST:

കേന്ദ്ര ഇളവുകൾ വേണ്ടെന്ന് വെച്ച് കേരളം. മദ്യ വില്പന ശാലകൾ തുറക്കില്ല. ഗ്രീൻ സോണിലും ബസ് സർവീസ് ഉണ്ടാകില്ല. ബാർബർ ഷോപ്പുകളും തുറക്കില്ല

2:02 PM IST:

മുബൈയിൽ ചികിത്സ കിട്ടാതെ വീണ്ടും മലയാളി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയാണ് മരിച്ചത്. മുംബൈയിലെ അഞ്ചിലേറെ ആശുപത്രികൾ സൗകര്യങ്ങളില്ലെന്ന് ചികിത്സ നിഷേധിച്ചു. രണ്ട് മണിക്കൂറിലേറെ ചികിത്സ തേടി ആശുപത്രികൾ കയറി ഇറങ്ങി.കടുത്ത പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ച നവി മുംബൈയിൽ ചികിത്സ കിട്ടാതെ വീട്ടമ്മയും മരിച്ചിരുന്നു
 
2:00 PM IST:

കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു. കേളകം സ്വദേശി വരപോത്തുകുഴി തങ്കച്ചൻ (58) ആണ് പുലർച്ചെ മരിച്ചത്. രോഗം കൂടിയതോടെ നാല് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. ഇയാളുടെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

1:59 PM IST:

എറണാകുളം ജില്ലയിലെ അഥിതി തൊഴിലാളികളുമായി ഒഡീഷയിലേക്കുള്ള ട്രെയിൻ ആലുവയിൽ നിന്നും പുറപ്പെടും.  രണ്ടരയോടെ തൊഴിലാളികളെയുമായി ബസുകൾ എത്തിത്തുടങ്ങും. 

1:59 PM IST:

ചെന്നൈയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മുന്നൂറിലധികം തൊഴിലാളികള്‍ റോഡ് ഉപരോധിക്കുന്നു. ചെന്നൈ വേലാച്ചേരിയിലാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പ്രതിഷേധം.

1:26 PM IST:

സോണുകളിൽ മാറ്റം കേരളം ആലോചിക്കുന്നു,  ആലപ്പുഴയും തൃശ്ശൂരും ഗ്രീൻ മേഖല ആക്കാമെന്നു അഭിപ്രായം ഉയർന്നു. രണ്ടു ജില്ലകളിലും 21 ദിവസമായി പുതിയ കേസില്ല. അതേ സമയം ഓറഞ്ച് ഗ്രീൻ ആക്കരുത് എന്ന കേന്ദ്ര നിർദ്ദേശം തടസ്സം.വൈകീട്ട് അന്തിമ തീരുമാനം എടുക്കും

1:24 PM IST:

മുംബൈ നാനാവതി ആശുപത്രിയിൽ ഒരു മലയാളി നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു.
 
1:23 PM IST:

തൊടുപുഴയിൽ കൂട്ടം കൂടിയ അതിഥി തൊഴിലാളികളെ പൊലീസ് വിരട്ടിയോടിച്ചു. നാട്ടിൽ പോകാൻ അനുമതിയുണ്ടെന്ന വ്യാജസന്ദേശത്തെ തുടർന്ന് എത്തിയതായിരുന്നു ഇവർ

1:11 PM IST:

മദ്യ വിൽപ്പനശാലകൾ തൽക്കാലം തുറക്കില്ലെന്ന് കേരളം, സാഹചര്യം പരിശോധിച്ച് പിന്നീട് തീരുമാനമെടുക്കും, തീരുമാനം മുഖ്യമന്ത്രിയുടെ യോഗത്തിൽ. അനിയന്ത്രിതമായ തിരക്കുണ്ടുകുമെന്ന് കണക്കുകൂട്ടൽ. 

12:34 PM IST:

ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ 26 കച്ചവടകാര്‍ക്ക് കൂടി കൊവിഡ്. കോയമ്പേട് മാര്‍ക്കറ്റില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചവര്‍ 64 ആയി

12:33 PM IST:

എറണാകുളം ജില്ലയിൽ നിന്നും ഇന്ന് പുറപ്പെടുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. ഒഡീഷ, ബീഹാർ എന്നീ സംസ്ഥാനങ്ങിലേക്കാണ് ഇന്ന് ട്രെയിൻ സർവീസ് 
 
11:51 AM IST:

അതിഥി തൊഴിലാളികളുടെ യാത്രയ്കക്കായുള്ള തിരുവനന്തപുരത്തെ രജിസ്‌ട്രേഷൻ പൂർത്തിയായി. അരമണിക്കൂറിനുള്ളിൽ തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ എത്തും. 

11:36 AM IST:

സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് കോട്ടയത്ത് തുടങ്ങി. മുഴുവൻ പേർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ശേഷമായിരിക്കും യാത്രയാക്കുക. ട്രെയിനിന്‍റെ കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെന്ന് ജില്ലാ കളക്ടർ. 

11:35 AM IST:

പാൽഖറിൽ സന്യാസിമാരെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ 55 കാരനും കൊവിഡ്. ഒപ്പം ലോക്കപ്പിൽ കഴിഞ്ഞ 30 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. 

11:40 AM IST:

കോഴിക്കോട് നിന്ന് അതിഥി തൊഴിലാളികളുമായുളള ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും. ജാര്‍ഖണ്ഡിലെ ധൻബാദിലേക്കാണ് സർവ്വീസ്. ട്രെയിൻ 5 മണിക്ക് പുറപ്പെടുമെന്നു ഡെപ്യൂട്ടി കലക്ടർ പ്രിയങ്ക. 

11:29 AM IST:

തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേരുടെയും ആദ്യമെടുത്ത സ്രവം രാജീവ് ഗാന്ധി സെന്‍ററില്‍ തന്നെ വീണ്ടും പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ്. ഇവിടെ നിന്ന് ആദ്യം നല്‍കിയ ഫലം അനുസരിച്ച് രണ്ടുപേരും പോസിറ്റീവ് ആയിരുന്നു. ഇത്തവണ സംസ്ഥാനം നൽകിയ കിറ്റിലായിരുന്നു പരിശോധനയെന്ന് ആര്‍ജിസിബി വ്യക്തമാക്കി. ഇതിനിടെ ഫലത്തില്‍ കൂടുതല്‍ വ്യക്തത വരുത്താൻ സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിലേക്കയച്ചു. 

Read more at: രാജീവ് ഗാന്ധി സെന്‍ററില്‍ വീണ്ടും പരിശോധന; ആദ്യമെടുത്ത സാമ്പിൾ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ് ...

11:27 AM IST:

നഴ്സുമാരിൽ നിന്ന് കൊവിഡ് പരിശോധനക്ക് പണം ഈടാക്കി സ്വകാര്യ ആശുപത്രി. സംഭവം ദില്ലിയിലെ ജയ്പൂർ ഗോൾഡൺ ആശുപത്രിയിൽ രോഗിയുമായി സമ്പർക്കത്തിൽ വന്ന നഴ്സ് പരിശോധന നടത്തിയത് സ്വന്തം ചെലവിൽ. സ്വയം പണം മുടക്കി നഴ്സുമാർ പരിശോധന നടത്തണം എന്ന് മാനേജ്മെന്‍റ് . പരിശോധന ആശുപത്രി നടത്തിയാൽ  പണം ശമ്പളത്തിൽ നിന്നു പിടിക്കുമെന്ന് അറിച്ചെന്ന് മലയാളി നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്.

11:26 AM IST:

അതിഥി തൊഴിലാളികളെ ബീഹാറിലേക്ക്  കൊണ്ടുപോകാൻ ഇന്ന് മലപ്പുറം തിരൂരിൽ നിന്നു ട്രെയിൻ ഉണ്ടാവും.വൈകിട്ട് ആറ് മണിക്കാണ് തീവണ്ടി പുറപ്പെടുക. 1200 യാത്രക്കാരെയാണ് കൊണ്ട് പേകുന്നത്. ഇന്ന് പോകുന്നവരെ ജില്ലാ ഭരണ കൂടം അവരുടെ താമസ സ്ഥലത്തു നിന്ന് കെഎസ്ആർടിസി ബസുകളിൽ സ്റ്റേഷനിലെത്തിക്കും. 

11:22 AM IST:

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 37,000 കടന്നു. 24 മണിക്കൂറിനിടെ പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ രണ്ടായിരം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം രോഗം പടരുന്നത് ഇതാദ്യമാണ്. രാജ്യത്തെ മരണനിരക്കിലും കുറവില്ല. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. ഇന്നലെയും കൊവിഡ് ബാധിച്ച് എഴുപതിലധികം പേർ മരിച്ചു. രാജ്യത്ത് കൊവിഡ് മരണം 1,218 ആയി.

Read more at:  രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 37,000 കടന്നു; പുതിയ രോ​ഗികളുടെ എണ്ണത്തിൽ വൻ വർധന, മരണനിരക്കിലും കുറവില്ല...

11:21 AM IST:

ദില്ലിയിൽ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 59 ആയി

11:19 AM IST:

ലോക്ക് ഡൗൺ ലംഘനത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസെടുത്തു. ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ ഡീൻ നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് ചെറുതോണി പൊലീസ്  കേസെടുത്തത് 

11:04 AM IST:

യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ സ്വദേശി മുത്തൂര്‍ പാലപ്പെട്ടി മുസ്തഫ(62)ആണ് അബുദാബിയില്‍ മരിച്ചത്.

Read more at: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു ...

11:01 AM IST:

ലോക്ക് ഡൗണിൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി അതീവ ​ഗുരുതരാവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ജിഎസ്ടി വരുമാനത്തിൽ വൻഇടിവാണ് ഉണ്ടായത്. മെയ് മാസത്തെ അവസ്ഥ ഇതിലും മോശമായിരിക്കുമെന്നും ഐസക് പറഞ്ഞു. 

Read more at: സാമ്പത്തിക മാനേജ്മെൻ്റല്ല, സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസർക്കാരിൻ്റേത്: തോമസ് ഐസക് ...

10:56 AM IST:

മൂന്നാം ഘട്ട ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര സർക്കാർ ഗൈഡ് ലൈൻ പരിശോധിച്ച് മദ്യശാലകൾ തുറക്കുന്ന കാര്യം തീരുമാനിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. നിലവിൽ തീരുമാനം ആയിട്ടില്ലെന്നും ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടക്കേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, ബാറുകൾ തുറക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Read more at:  മദ്യശാലകള്‍ മെയ് നാലിന് തുറക്കുമോ? പ്രതികരണവുമായി എക്‌സൈസ് മന്ത്രി

10:54 AM IST:

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 61,244ആയി. 35 മലയാളികള്‍ ഉള്‍പ്പെടെ 342 പേരാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ചത് സൗദി അറേബ്യയിലാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇവിടെ 1344പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Read more at: യുഎഇയില്‍ കൊവിഡ് ബാധിതര്‍ 13,000 കടന്നു; സൗദിയില്‍ 24 മണിക്കൂറിനിടെ 1000ത്തിലധികം പേര്‍ക്ക് രോഗം ...

10:52 AM IST:

പ്രധാനമന്ത്രിയുടെ അഭിസംബോധന ഇന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ

10:52 AM IST:

രാജ്യത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാൻ തയ്യാറാണെന്ന് കുവൈത്ത് സ‍ർക്കാ‍ർ ഇന്ത്യയെ അറിയിച്ചു. പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെയാണ് സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് സ‍ർക്കാർ അറിയിച്ചിരിക്കുന്നത്. 

Read more at: പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്തിൻ്റെ വാഗ്ദാനം ...
 
10:47 AM IST:

അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ഇന്ന് 5 ട്രെയിനുകൾ പുറപ്പെട്ടേക്കും. തിരുവനന്തപുരത്ത് നിന്നു ജാർഖണ്ഡിലെ ഹാതിയിലേക്കാണ് ട്രെയിൻ. എറണാകുളം ജില്ലയിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായി ഇന്ന് രണ്ടു ട്രെയിനുകൾ കൂടി പുറപ്പെടും. ബീഹാറിലേക്കും ഒഡീഷയിലേക്കുമാണ് ട്രെയിനുകൾ. പാറ്റ്നയിലേക്കുള്ള ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്കുള്ളത് എറണാകുളം സൗത്തിൽ നിന്നുമാണ് പുറപ്പെടുക. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വണ്ടി പുറപ്പെടും. 1200 പേർക്കാണ് ഓരോ ട്രെയിനിലും യാത്ര ചെയ്യാനാവുക. അനാവശ്യ തിരക്കുകളും പ്രചാരണവും ഒഴിവാക്കാൻ അധികൃതർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. വിവിധ വകുപ്പുകളുടെ പരിശോധനക്ക് ശേഷമായിരിക്കും തൊഴിലാളികളെ കൊണ്ടുപോകുക.
 
10:44 AM IST:

നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഭാഗീക സർവ്വീസുകൾ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്നും അവർ അറിയിച്ചിട്ടുണ്ട്. 

Read more at: നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകൾ ...

10:42 AM IST:

ദേശീയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ച ശേഷമുള്ള സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള മന്ത്രിമാരുടെ സമിതി രാവിലെ യോഗം ചേരും. അതിഥി തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ച ശേഷമുള്ള സ്ഥിതിയും യോഗം വിലയിരുത്തും. 
Read more at: മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നടപടികൾ കേന്ദ്രം ഇന്ന് വിലയിരുത്തും; പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴെന്ന് ഇന്നറിയാം
 
10:39 AM IST:

ഇടുക്കിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലഭരണകൂടം. അതിര്‍ത്തി മേഖലകളില്‍ പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. കടവരിയില്‍ വനത്തിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ച് പേരെ വനംവകുപ്പ് പിടികൂടി തിരിച്ചയച്ചു. 

Read more at:  ഇടുക്കിയില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം ...

10:35 AM IST:

ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയതോടെ അതിര്‍ത്തികള്‍ അടച്ച് സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചതോടെ തലസ്ഥാന നഗരമായ ദില്ലി ഒറ്റപ്പെട്ടു. ഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി.
Read more at: മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തിങ്കള്‍ മുതല്‍; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍ ...
 
10:34 AM IST: