Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ: സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും ഇന്നറിയാം; മദ്യവിൽപ്പനശാലകൾ തിങ്കളാഴ്ച തുറന്നേക്കും

കേന്ദ്രം പ്രഖ്യാപിച്ച സോണുകളിൽ മാറ്റം വരുത്താതെയും പൊതു മാനദണ്ഡങ്ങൾ പാലിച്ചുമാകും സംസ്ഥാനത്തെ തീരുമാനങ്ങൾ. ബെവ്ക് വില്പനശാലകൾ തിങ്കളാഴ്ച മുതൽ തന്നെ തുറക്കും. 

kerala will take decision on lock down restrictions and relaxations on state
Author
Thiruvananthapuram, First Published May 2, 2020, 6:40 AM IST

തിരുവനന്തപുരം: ലോക്ക് ഡൗണിലെ സംസ്ഥാനത്തെ ഇളവുകളിലും നിയന്ത്രണങ്ങളിലും ഇന്ന് അന്തിമ തീരുമാനമെടുക്കും. ബെവ്കോ മദ്യവില്പനശാലകൾ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറന്നേക്കും. ബാറുകളിൽ പാഴ്സലും അനുവദിച്ചേക്കും. അതേസമയം, മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ജില്ലാ ഭരണകൂടങ്ങള്‍ക്കായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിലെ സാഹചര്യം പരിശോധിച്ചാണ് ജില്ല ഭരണകൂടങ്ങള്‍ മദ്യശാലകള്‍ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത്.

മെയ് 15 വരെ ഭാഗിക ലോക്ക് ഡൗൺ വേണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. രണ്ട് ദിവസം കൂടി നിയന്ത്രണങ്ങൾ തുടരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സോണുകളിൽ മാറ്റം വരുത്താതെയും പൊതു മാനദണ്ഡങ്ങൾ പാലിച്ചുമാകും സംസ്ഥാനത്തെ തീരുമാനങ്ങൾ. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗം അന്തിമ തീരുമാനമെടുക്കും. ബെവ്ക് വില്പനശാലകൾ തിങ്കളാഴ്ച മുതൽ തന്നെ തുറന്നേക്കും. ബാറുകളിൽ പാഴ്സലും ഒരുങ്ങാനുള്ള നിർദ്ദേശം നേരത്തെ ബെവ്ക് എംഡി നൽകിയിരുന്നു. 

Also Read: ലോക്ക്ഡൗണ്‍ ഇളവ് മദ്യവില്‍പ്പനശാലകള്‍ക്കും; ആറടി അകലത്തില്‍ വരി നില്‍ക്കണം, ബാറുകള്‍ക്ക് ഇളവില്ല

സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ് കൂടിയായ സാഹചര്യത്തിൽ മദ്യവില്പനയിൽ പെട്ടെന്ന് തീരുമാനമുണ്ടാകും. അതേസമയം, റെഡ് സോണിലും ഹോട്ട് സ്പോട്ടുകളിലും അനുമതി ഉണ്ടാകാനിടയില്ല. ഗ്രീൻസോണുകളിൽ നിയന്ത്രണങ്ങളോട് ബസ് സർവ്വീസ് ആകാമെങ്കിലും സംസ്ഥാനം തീരുമാനമെടുക്കാനിടയില്ല. പകുതി യാത്രക്കാരെ വെച്ചുള്ള സർവ്വീസ് വേണ്ടെന്നായിരുന്നു സ്വകാര്യ ബസ്സുകളുടെ നിലപാട്.

Also Read: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടി; റെഡ്സോണില്‍ നിയന്ത്രണങ്ങള്‍ കടുക്കും, ഗ്രീന്‍-ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവുകള്‍

അന്തർ ജില്ലാ യാത്രയിലടക്കം കേരളം വിശദമായ ചർച്ച നടത്തും. എല്ലാ തുറന്ന് കൊടുത്ത് ഗ്രീൻ സോണിൽ നിന്നും റെഡായ കോട്ടയത്തിന്റെ അനുഭവം കണക്കിലെടുത്താകും ഇളവിൽ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ വരവിലടക്കം ഇനി നിർണ്ണായക തീരുമാനം എടുക്കേണ്ടതുണ്ട്.

Also Read: റെഡ്സോണിൽ ബസും ഓട്ടോയുമില്ല, ബാർബർ ഷോപ്പിനും വിലക്ക്; ഗ്രീൻ സോണുകളിൽ ബസ് യാത്രയ്ക്ക് അനുമതി

Follow Us:
Download App:
  • android
  • ios