ദില്ലി: 41 ദിവസം നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് താത്കാലിക വിരാമം കൈവന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഇന്ത്യ. സമാധാന ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഘർഷം തീർക്കാനുള്ള നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. വെടിനിർത്തൽ നല്ല സൂചനയെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഹോർമൂസിൽ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
11:48 PM (IST) Apr 08
പൊലീസ് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ സൂചനകൾ കണ്ടെത്തി. മരണം കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞദിവസം സീതമ്മയുടെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
11:38 PM (IST) Apr 08
ഷെരീഫ് കല്ലട്ര, അഷ്‌റഫ് കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. ഇത് സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. അതേസമയം പണം നൽകാൻ വീട്ടിൽ എത്തിയപ്പോഴാണ് തടഞ്ഞതെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു.
11:08 PM (IST) Apr 08
ഷിനിലിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് ബോംബ് കെട്ടുന്നതും, രണ്ടുപേർ കയ്യിൽ പിടിക്കുന്നതും എറിഞ്ഞു പൊട്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സ്റ്റീൽ ബോംബും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
10:40 PM (IST) Apr 08
എല്ലാത്തരം ഭൂപ്രദേശങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന ‘പ്രചണ്ഡ’ സേനയ്ക്ക് വലിയ മുതൽക്കൂട്ടാണെന്നും വേഗത്തിൽ ആക്രമണം നടത്താനും വേഗത്തിൽ പ്രതികരിക്കാനും പ്രചണ്ഡിന് കഴിയുമെന്നും കരസേന മേധാവി പറഞ്ഞു.
10:30 PM (IST) Apr 08
അവശ്യ സേവന വിഭാഗത്തിൽ 34,140 പേരിൽ 32,113 (94.06%) പേർ വോട്ട് രേഖപെടുത്തി. പോസ്റ്റൽ വോട്ട് സൗകര്യം ഉപയോഗിച്ചാണ് വോട്ടു രേഖപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥരിൽ 95.28% പേർ വോട്ട് രേഖപ്പെടുത്തി
10:01 PM (IST) Apr 08
പ്രശസ്ത സിനിമാ താരം കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി നിയമിച്ചു.
09:48 PM (IST) Apr 08
കണ്ടാൽ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് കേസ് എടുത്തത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
09:31 PM (IST) Apr 08
ഷംനയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.
09:18 PM (IST) Apr 08
നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായും സുരക്ഷിതമായും നടത്തുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി
09:03 PM (IST) Apr 08
കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു.
08:54 PM (IST) Apr 08
സംഘം ചേർന്ന് വീടുകയറി ആക്രമണം നടത്തിയ കേസിൽ എട്ടുപേർ അറസ്റ്റിൽ
08:14 PM (IST) Apr 08
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, നോമിനേഷനും, പ്രചാരണ സമയവും കഴിഞ്ഞതിനുശേഷം വോട്ടിന്റെ തലേദിവസം നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മത്യു പറഞ്ഞു.
07:33 PM (IST) Apr 08
കമ്മിറ്റിയുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന്, ഒരു പുതിയ ചെയർമാനെ നിയമിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചത്.
07:17 PM (IST) Apr 08
സ്ഥിരം കുറ്റവാളികളായ നാല് പേരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി കൊല്ലം സിറ്റി പൊലീസ്
06:46 PM (IST) Apr 08
തെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ മുരുഗാനന്ദത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്ത് നിന്ന് നീക്കി. ഡി എം കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. കമ്മീഷൻ ബിജെപിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രൂക്ഷമായി പ്രതികരിച്ചു
06:38 PM (IST) Apr 08
മലപ്പുറം എളങ്കൂര്‍ വില്ലേജ് ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു, എരുമേലി ചാത്തന്‍തറ സ്വദേശി കെ കെ രാജുവാണ് മരിച്ചത്
06:11 PM (IST) Apr 08
മാർച്ച് 29 ന് മോദി പാലക്കാടെത്തിയപ്പോൾ ബിജെപി നേതാക്കൾക്കൊപ്പം സിമി പങ്കെടുക്കുന്ന ഫോട്ടോകൾ പുറത്തുവിട്ടാണ് കോൺഗ്രസ് ആരോപണം ഉയർത്തിയത്. അതേസമയം ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ നേരത്തെ കോൺഗ്രസ് തെളിവുകൾ പുറത്തുവിട്ടിരുന്നു.
05:40 PM (IST) Apr 08
05:31 PM (IST) Apr 08
മധ്യപ്രദേശിലെ ഇൻഡോറിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാർഥികളെയും തടഞ്ഞുവെച്ചു. റെയിൽവേ പൊലീസ് ആണ് തടഞ്ഞത്. ഇന്നലെയാണ് സംഭവം. മഠത്തിൽ പഠിക്കുന്ന പെൺകുട്ടികളെ ഒഡീഷ്യയിലെ അവരുടെ വീടുകളിലേക്ക് അവധിക്ക് കൊണ്ടുപോകാൻ പോയ രണ്ട് കന്യാസ്ത്രീകൾ അടക്കം എട്ടു പേരെയാണ് തടഞ്ഞത്
05:22 PM (IST) Apr 08
കുടുംബാംഗങ്ങൾക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നെത്തിയ നാല്പത്സം അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു പതിനാലുകാരിയും.
05:19 PM (IST) Apr 08
പുന്നമട ജെട്ടിക്ക് കിഴക്കേകരയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
05:12 PM (IST) Apr 08
വൈക്കത്തെ കർഷകന്‍റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് മക്കൾ. 16 ലക്ഷം രൂപ കടമുണ്ടായിരുന്നതിന്‍റെ സമ്മർദ്ദവും പിതാവിനുണ്ടായിരുന്നുവെന്ന് മക്കൾ വ്യക്തമാക്കി. കുടുംബത്തെ സന്ദർശിച്ച കെസി വേണുഗോപാൽ എംപി പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചു.
04:29 PM (IST) Apr 08
വോട്ടർക്ക് പണം നൽകിയ സ്ത്രീയെ അറിയില്ലെന്ന എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ വാദം പൊളിക്കുന്ന തെളിവുകൾ പുറത്ത്. ആരോപണവിധേയയായ സ്ത്രീ ശോഭയ്ക്കും കേന്ദ്രമന്ത്രിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും ശോഭയുടെ കാറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. ഇതോടെ പാലക്കാട്ടെ പണമിടപാട് വിവാദത്തിൽ ശോഭ കൂടുതൽ പ്രതിരോധത്തിലായി
04:28 PM (IST) Apr 08
സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഏന്തെങ്കിലും അയ്യപ്പവിശ്വാസി പറഞ്ഞിട്ടുണ്ടോ. ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു.
04:18 PM (IST) Apr 08
പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് വടകര എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയും തള്ളിക്കളയുമെന്ന് പ്രതികരണം
04:01 PM (IST) Apr 08
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്, ഡിഎംകെ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമം നടക്കുന്നുവെന്നും വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പരോക്ഷമായി ആരോപിച്ചു. കോൺഗ്രസിനെ സ്റ്റാലിൻ പണം നൽകി വിലക്കെടുത്തെന്നും ഇതൊരു 'പണപ്പെട്ടി സഖ്യം' ആണെന്നും വിജയ് പരിഹസിച്ചു
03:43 PM (IST) Apr 08
ലൈംഗീകാതിക്രമ കേസിൽ ജയിലില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി
03:31 PM (IST) Apr 08
നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ. ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണെന്നും തെളിവുണ്ടെങ്കിൽ പൊലീസിനോട് പറയട്ടെ എന്നുമായിരുന്നു പ്രതികരണം.
03:29 PM (IST) Apr 08
കല്ല്യാണ വീടിന്‍റെ മുന്നിലെത്തിയ സംഘം റോഡില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അടിച്ചു തകർത്തു. ശേഷം വീട്ടിലേക്ക് അതിക്രമിച്ചു കയറി
03:12 PM (IST) Apr 08
കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനായി രൂപീകരിച്ച പന്ത്രണ്ടാം ശമ്പള കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു. വിവരശേഖരണത്തിനുള്ള പ്രൊഫോമ തയ്യാറാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വെബ്സൈറ്റ് വഴി ഇത് ഉടൻ ലഭ്യമാക്കുമെന്നും കമ്മീഷൻ അറിയിച്ചു
02:52 PM (IST) Apr 08
ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു പ്രതികരണം
02:33 PM (IST) Apr 08
പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ വോട്ടിനായി പണവും സാരിയും വിതരണം ചെയ്തുവെന്ന് ആരോപണം. ബിജെപി പ്രവർത്തകർ സാരി നൽകുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ, കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
01:56 PM (IST) Apr 08
പാലക്കാട് ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പ്രാഥമിക പരിശോധന നടത്തി. സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക പണം നൽകിയിട്ടില്ലെന്നും ദൃശ്യങ്ങളിലുള്ളത് സ്വന്തം പെൻഷൻ പണമാണെന്നും വയോധിക മൊഴി നൽകി. വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
01:20 PM (IST) Apr 08
പാലക്കാട് കണ്ണാടിയിൽ വോട്ടിന് പണം നൽകുന്നത് ചിത്രീകരിച്ച കോൺഗ്രസ് പ്രവർത്തകർ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. വൃദ്ധയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം. ശോഭ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്
01:09 PM (IST) Apr 08
ബിജെപി പ്രവർത്തക പണം നൽകിയെന്ന ആരോപണം നിഷേധിച്ച് വയോധിക. കൈയിലുണ്ടായിരുന്നത് പെൻഷൻ തുകയായിരുന്നുവെന്ന് വയോധിക പറഞ്ഞു. ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
12:26 PM (IST) Apr 08
തുടർന്ന് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കാണാതായ കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം പാലക്കാട് നിന്നെത്തി. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്.
12:09 PM (IST) Apr 08
2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടര്‍ തുറക്കാതെ കരിമണൽ ലോബിക്കായി പ്രവര്‍ത്തിച്ചുവെന്നുമുള്ള മാത്യു കുഴൽനാടന്‍റെ ആരോപണങ്ങള്‍ വീണ്ടും തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി.ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടര്‍ തുറന്നിരുന്നുവെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു
12:01 PM (IST) Apr 08
വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കും.
11:47 AM (IST) Apr 08
പ്രായപൂർത്തിയതിന് ശേഷം പീഡിപ്പിച്ചതിനാണ് രണ്ടാമത്തെ ബലാത്സംഗ കേസ്. ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നിലവിലെ അപ്പീൽ. മുതിർന്ന അഭിഭാഷകൻ ആദിത്യ സോൻദ്ദി, അഭിഭാഷകൻ വിഷ്ണു പി എന്നിവരാണ് മോൺസണായി ഹാജരായത്.
11:40 AM (IST) Apr 08
വയനാട് പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. മൂന്ന് ആടുകളെ പുലി കൊന്നിരുന്നു.