അവശ്യ സേവന വിഭാഗത്തിൽ 34,140 പേരിൽ 32,113 (94.06%) പേർ വോട്ട് രേഖപെടുത്തി. പോസ്റ്റൽ വോട്ട് സൗകര്യം ഉപയോഗിച്ചാണ് വോട്ടു രേഖപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥരിൽ 95.28% പേർ വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം: അവശ്യ സേവന വിഭാഗത്തിൽ 34,140 പേരിൽ 32,113 (94.06%) പേർ വോട്ട് രേഖപെടുത്തി. പോസ്റ്റൽ വോട്ട് സൗകര്യം ഉപയോഗിച്ചാണ് വോട്ടു രേഖപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥരിൽ 95.28% പേർ വോട്ട് രേഖപ്പെടുത്തി.1,10, 994 പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്. പോസ്റ്റൽ വോട്ട് സമയം നീട്ടി നൽകുന്ന കാര്യത്തിൽ പരാമർശമില്ല. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്.
പോസ്റ്റൽ വോട്ട് സമയം നീട്ടി നൽകുന്ന കാര്യത്തിൽ ഇതുവരെ അറിയിപ്പുകളൊന്നും വന്നിട്ടില്ല. എത്ര ശതമാനം പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തി എന്നും വ്യക്തമാക്കിയിട്ടില്ല. അഞ്ചുമണിവരെ വോട്ട് ചെയ്തത് 76% ശതമാനം പേർ മാത്രമാണ്. ഹോം വോട്ടിങില്‍ 96.25% മുതിർന്ന പൗരന്മാർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തിലുള്ള 97.66% പേരും വീട്ടിൽ വോട്ടുരേഖപ്പെടുത്തി.



