ഷിനിലിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് ബോംബ് കെട്ടുന്നതും, രണ്ടുപേർ കയ്യിൽ പിടിക്കുന്നതും എറിഞ്ഞു പൊട്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സ്റ്റീൽ ബോംബും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
കോഴിക്കോട്: ബോംബ് നിർമിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് സിപിഎം പ്രവർത്തകൻ. നാദാപുരം മണ്ഡലത്തിലെ വളയം സ്വദേശി ഷിനിലാണ് വീഡിയോ സ്റ്റാറ്റസ് ആക്കിയത്. ഷിനിലിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് ബോംബ് കെട്ടുന്നതും, രണ്ടുപേർ കയ്യിൽ പിടിക്കുന്നതും എറിഞ്ഞു പൊട്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സ്റ്റീൽ ബോംബും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. അതേസമയം സംഭവത്തിൽ വളയം പൊലീസിൽ പരാതി നൽകി യുഡിഎഫ്. ബോംബ് വീഡിയോ, വോട്ടർമാരെ ഭീതി പെടുത്താൻ എന്നും യുഡിഎഫ് നേതൃത്വം ആരോപിച്ചു.
Add Asianetnews as a Preferred Source



