കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം ഒരുങ്ങുന്നു. വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നിലപാട് കടുപ്പിക്കാനും, പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

05:36 PM (IST) Jul 27
സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപയുടെ സ്വയം തൊഴിൽ സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ രംഗത്ത്. വിഷയം ഗൗരവമുള്ളതാണെന്ന് പറഞ്ഞ മന്ത്രി ടി സിദ്ദിഖ്, പ്രശ്നപരിഹാരത്തിനായി അടിയന്തര യോഗം വിളിച്ചു
04:50 PM (IST) Jul 27
സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു
03:13 PM (IST) Jul 27
അടിമാലി മണ്ണെടിച്ചിൽ ദുരന്തബാധിതർക്ക് ഓണത്തിന് മുൻപ് 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി അനിൽ കുമാർ ഉറപ്പുനൽകി. എന്നാൽ, സർക്കാർ പ്രഖ്യാപിച്ച തുക കൈയിൽ കിട്ടുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് ദുരന്തബാധിതരായ 18 കുടുംബങ്ങൾ
02:37 PM (IST) Jul 27
മുൻ മന്ത്രി ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പരാതിയിൽ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാൻ വിജിലൻസിന് നിർദേശം
02:15 PM (IST) Jul 27
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ യുവാവ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. ജലാശയങ്ങളിൽ കുളിക്കാത്തതിനാൽ രോഗം കിണർ വെള്ളത്തിൽ നിന്നാകാം എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്
02:09 PM (IST) Jul 27
യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണന്‍റെ മകൻ ചന്തുവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
02:00 PM (IST) Jul 27
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി ആവശ്യപ്പെട്ടു. ഹോർമൂസിൽ കപ്പൽ തകർന്നതായി അവകാശപ്പെട്ട ഇറാൻ, കപ്പലാക്രമണത്തിന് പ്രതികാരമായി യുക്രൈനെ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി
01:46 PM (IST) Jul 27
തന്റെ കയ്യിൽ കിട്ടുന്ന ചെറിയ സാധനങ്ങളാണ് ലെവിൻ അമ്മയുടെ കൈ സഹായത്തിനുള്ള ഉപകരണങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്.
01:25 PM (IST) Jul 27
പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്തതിൽ സി ജെ പി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേസുകൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി. തത്കാലം രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന് സൂചന
01:15 PM (IST) Jul 27
തമിഴ്നാടിന് സുപ്രീം കോടതി ഉത്തരവിന് ആനുപാതികമായുള്ള വെള്ളം ഇപ്പോൾ വിട്ടുനൽകുന്നില്ല. ഇതിന് പുറമേ കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. ഈ പശ്ചാത്തലത്തിലാണ് കർണാടക മുഖ്യമന്ത്രിയ കാണാൽ വിജയ് താൽപര്യം അറിയിച്ചത്
01:06 PM (IST) Jul 27
കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനി വൈഗയ്ക്കാണ് പരിക്കേറ്റത്
01:02 PM (IST) Jul 27
സിജെപി പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ സുരക്ഷാ സേനകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് താക്കീത് നൽകി
12:53 PM (IST) Jul 27
സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നിൽക്കുമ്പോഴാണ് പ്രഖ്യാപനം. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ സബ്സിഡി ഇനത്തിലുള്ള 13 ഇനം സാധനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വിശദമാക്കി.
12:49 PM (IST) Jul 27
വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ പ്രതിഷേധിച്ചു. ഇതോടെ പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച തടസപ്പെട്ടു
12:40 PM (IST) Jul 27
നടി ലക്ഷ്മിപ്രിയ യുട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചെന്ന അന്‍സിബ ഹസന്‍റെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പാലാരിവട്ടം പൊലീസിന്റെ നിലപാട്.
12:30 PM (IST) Jul 27
കഴിഞ്ഞ സർക്കാർ മൈക്രോ പ്ലാനിലൂടെ ഒരു കുടുംബത്തിന് 2 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ പൈസ ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ദുരന്തബാധിതരുടെ പരാതി.ഇതുവരെ ഏതാനും പേർക്ക് മാത്രമാണ് 2 ലക്ഷം ലഭിച്ചത്. 2025 ഒക്ടോബറിലാണ് മുൻ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തത്.
12:23 PM (IST) Jul 27
പഞ്ചാബിലും വിദ്യാർത്ഥികളുടെ ഭാവിയേക്കുറിച്ച് എന്താണ് സിജെപി സംസാരിക്കാത്തത്. എന്താണ് എല്ലാവരും നിശബ്ദരായത്. നിങ്ങളുടെ താൽപര്യങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് പാറ്റകളുടെ മൗനം
11:42 AM (IST) Jul 27
കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി താത്കാലിക അധ്യാപികയായ കാവ്യയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി
11:44 AM (IST) Jul 27
അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.
11:20 AM (IST) Jul 27
എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അനിവാര്യമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ആണ് ഇജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം
11:07 AM (IST) Jul 27
തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു
11:02 AM (IST) Jul 27
ഫിറ്റനസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി. ആദ്യ ടെസ്റ്റ് തോറ്റാൽ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നൽകും. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള തീയതി നൽകും.
10:54 AM (IST) Jul 27
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഔദ്യോഗികമായി നോട്ടീസ് നൽകി
10:29 AM (IST) Jul 27
ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം. 43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ.
10:08 AM (IST) Jul 27
വയനാട് അമ്പലവയൽ പൊന്മുടികോട്ട മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി
09:17 AM (IST) Jul 27
സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകുന്നത് ഇരിക്കുന്ന കമ്പ് വെട്ടുന്ന നടപടിയാണ്. അത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാവുമെന്നും ഗതാഗത മന്ത്രി
08:59 AM (IST) Jul 27
ആരാധകരോട് വെറുമൊരു സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനസേവനത്തിലേക്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് താരം നടത്തിയ പ്രസംഗമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്
08:52 AM (IST) Jul 27
വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളിനെ കാണാതായി. അന്‍ജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്
08:24 AM (IST) Jul 27
പോക്സോ കേസിലെ ഇരയായ പതിനാറുകാരിയെ കാണാതായി. എടത്തല പൊലീസ് സ്റ്റേഷന് സമീപം പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതലാണ് കുട്ടിയെ കാണാതായത്
08:13 AM (IST) Jul 27
നെയ് സപ്ലൈ ചെയ്യുന്നതിന് 70 ദിവസത്തെ സമയമുണ്ടായിട്ടും കൃത്യമായി ടെൻഡർ ക്ഷണിക്കാതെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. നെയ് ഇടപാടിനുള്ള അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധമായാണെന്നും, കൂടുതൽ ആളുകളുടെ അപേക്ഷ ലഭിക്കാനാണ് ടെൻഡർ ഒഴിവാക്കിയതെന്ന വാദം നിലനിൽക്കുന്നതല്ലെന്നും അന്വേഷണ റിപ്പോർട്ട്.
07:51 AM (IST) Jul 27
കവടിയാർ കൊട്ടാരത്തിലെ മോഷണത്തില്‍ ആദ്യമായി പ്രതികരിച്ച് തിരുവിതാംകൂർ മുൻ രാജകുടുംബം
06:44 AM (IST) Jul 27
വിശാഖിനെ അപായപ്പെടുത്താൻ കാപ്പാ കേസ് പ്രതിയായ പ്രദീപ് ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടി വിശാഖിന്റെ അമ്മ വഞ്ചിയൂർ പൊലീസിലും മാർച്ച് മാസത്തിൽ പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.
06:14 AM (IST) Jul 27
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിലവില്‍ മൂന്ന് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. മരത്തിന് നേരെ അതിക്രമം നടത്തിയ കേന്ദ്രസേനയ്ക്കും ദില്ലി പോലീസിനെതിരെയും കേസെടുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
06:03 AM (IST) Jul 27
എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലാണുള്ളത്.
05:49 AM (IST) Jul 27
ഡോ. അഞ്ജലി പൊതുവാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിക്ക് അനസ്തീഷ്യ നൽകിയത് ഡോ. അഞ്ജലി ആയിരുന്നു.
05:41 AM (IST) Jul 27
കേസിലെ പ്രതികളായ മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലീസ് ഉടന്‍ കോടതിയെ സമീപിക്കും. തുടര്‍ന്ന് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
05:27 AM (IST) Jul 27
കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം ഒരുങ്ങുന്നു. വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നിലപാട് കടുപ്പിക്കാനും, പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.