LIVE NOW
Published : Jul 25, 2026, 05:57 AM ISTUpdated : Jul 25, 2026, 10:20 PM IST

Malayalam News Live Updates: സമര വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷം, ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് പ്രവർത്തകർ മടങ്ങി

Summary

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി പ്രതിനിധികളുമായി സർക്കാരിൻ്റെ നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി. പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ വീണ്ടും ധർമ്മേന്ദ്ര പ്രധാനെ പാർട്ടിയും സർക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്.

celebration cjp

10:20 PM (IST) Jul 25

സമര വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷം, ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് പ്രവർത്തകർ മടങ്ങി

ധർമേന്ദ്ര പ്രധാൻ രാജിവച്ചതിലെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച ശേഷമാണ് സി ജെ പി പ്രവർത്തകർ മടങ്ങിയത്. സി ജെ പിയുടെ സമര വോളന്റീർമാർ ചേർന്നാണ് സമരപന്തൽ പൊളിച്ചത്.

Read Full Story

10:12 PM (IST) Jul 25

പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരെ ഫാമിലി പെൻഷൻ സംബന്ധിച്ച് വ്യാജ വാർത്ത നൽകിയതിന് ജനം ടിവി, ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. കുന്നംകുളം മുൻ എംഎൽഎയുടെ ഭാര്യയുടെ പെൻഷൻ ശ്രീമതി വാങ്ങിയെന്നായിരുന്നു വ്യാജ പ്രചാരണം

Read Full Story

10:02 PM (IST) Jul 25

പരാതി നല്‍കി ബാങ്ക് മാനേജർ, മുൻ കേന്ദ്ര മന്ത്രിയുടെ മകൾ മുഖത്തടിച്ചു, കേസെടുത്ത് പൊലീസ്

മുൻ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ അഡയാർ പൊലീസ് കേസെടുത്തു

Read Full Story

09:43 PM (IST) Jul 25

കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്, ആഭ്യന്തര വിജിലൻസ് അന്വേഷണത്തില്‍ എല്ലാം പുറത്ത്; ഉൾപ്പെടെ 3 പേർക്ക് സസ്പെൻഷൻ

കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. സംഭവത്തില്‍ അസിസ്റ്റന്‍റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

Read Full Story

09:35 PM (IST) Jul 25

വിവരമറിഞ്ഞ ഭർത്താവ് നാട്ടിലെത്തി, വേഷം മാറിയത് ആളെ തിരിച്ചറിയാതിരിക്കാൻ; വയോധികയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്ന യുവതി പിടിയിൽ

വേഷം മാറിയെത്തി വയോധികയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്ന സംഭവത്തിൽ അയൽവാസിയായ യുവതി അറസ്റ്റിൽ

Read Full Story

09:14 PM (IST) Jul 25

വ്യാപക അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടു

വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് വ്യക്തമാക്കി. എൽ.ഡി.എഫ് ഭരണസമിതിക്ക് കീഴിലായിരുന്നു ഇത്രയും നാൾ തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്.

Read Full Story

08:56 PM (IST) Jul 25

'ജയിച്ചത് മോദിയും ധര്‍മേന്ദ്ര പ്രധാനുമാണ്', രാജിക്ക് പിന്നാലെ പ്രതികരിച്ച് കഴക്കൂട്ടം എംഎല്‍എ, 'ഈ നിലപാട് ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടേത്'

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് കഴക്കൂട്ടം എംഎല്‍എ വി മുരളീധരൻ

Read Full Story

08:46 PM (IST) Jul 25

ആറളത്ത് ഭീതി പരത്തിയ മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവ്; റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് മാറ്റും

കഴിഞ്ഞ ദിവസങ്ങളിൽ ആന ജനവാസ മേഖലയിൽ ഇറങ്ങുകയും വിവിധയിടങ്ങളിലായി വ്യാപക നഷ്ടങ്ങൾ വരുത്തിയിരുന്നു. ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്ക് തുറന്നുവിടാനാണ് തീരുമാനം.

Read Full Story

08:35 PM (IST) Jul 25

അമിത് ഷായെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി, 'ആക്രമണങ്ങളിൽ നേരിട്ടുത്തരവാദി'; പ്രധാനെ സംരക്ഷിച്ച പ്രധാനമന്ത്രി മാപ്പ് പറയണം, രാജി ആഘോഷിച്ച് കോൺഗ്രസ്

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആഘോഷമാക്കി കോൺഗ്രസ്. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Read Full Story

07:53 PM (IST) Jul 25

ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വിജയം, സന്തോഷം പങ്കിട്ട് സോനം വാങ്ചുക്; വിദ്യാർഥികൾക്ക് അഭിനന്ദനം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സോനം വാങ്ചുക്. ജനാധിപത്യത്തിൻ്റെയും സമാധാനത്തിൻ്റെയും വിജയമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിദ്യാർത്ഥികളെയും പൗരന്മാരെയും അഭിനന്ദിച്ചു

Read Full Story

07:33 PM (IST) Jul 25

'മികച്ച മന്ത്രിയായിരുന്നു', പ്രധാനെ പുകഴ്ത്തി കേന്ദ്രമന്ത്രിമാരും ബിജെപി അധ്യക്ഷനും, വിദ്യാഭ്യാസ മേഖലയിൽ പരിഷ്ക്കാരം വരുത്തിയ നേതാവെന്ന് നിതിൻ നവീൻ

രാജിവെച്ച ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും. പ്രധാൻ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും അദ്ദേഹത്തിന്റെ രാജി ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നും നിതിൻ നവീൻ അഭിപ്രായപ്പെട്ടു

Read Full Story

07:03 PM (IST) Jul 25

കൊറിയർ വഴി കോളജ് ഹോസ്റ്റലുകളിലേക്ക് ലഹരി വിൽപ്പന; ഫിറ്റ്നസ് ട്രെയിനറും സഹായിയും അറസ്റ്റിൽ

അരക്കിലോയോളം ഹൈബ്രിഡ് കഞ്ചാവും മൂന്ന് ഗ്രാം എംഡിഎംഎയും കൊറിയർ വഴി കോളജ് ഹോസ്റ്റലുകളിലേക്കും മറ്റും കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൊറിയർ സ്ഥാപനത്തിൽ വെച്ച് പ്രതികൾ പിടിയിലായത്. ലഹരിക്കടത്തിന് നാലു തവണ പിടിക്കപ്പെട്ട ജിം ട്രെയിനറാണ് പ്രതി വിഷ്ണു.

Read Full Story

06:21 PM (IST) Jul 25

ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യചരിത്രത്തിലെ നിർണായക നിമിഷമെന്ന് പ്രിയങ്ക ഗാന്ധി, 'ഒരടി പിന്നോട്ട് പോകാത്ത യുവാക്കളുടെ പോരാട്ടവീര്യത്തിൻ്റെ വലിയ വിജയം'

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ ചരിത്ര വിജയമെന്ന് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചു. അടിച്ചമർത്തലുകൾക്കിടയിലും പിന്നോട്ട് പോകാതെ പോരാടിയ യുവാക്കളുടെ വിജയമാണിതെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു

Read Full Story

05:57 PM (IST) Jul 25

പ്രധാന്റെ രാജി തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയം, അഭിവാദ്യം ചെയ്ത് പിണറായി; 'ഈ സംവിധാനം പിഴുതെറിയും വരെ ഒന്നിച്ച് പോരാട്ടം തുടരാം'

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പിണറായി. വിശ്വാസ്യത തകർന്ന എൻടിഎയെ ഒഴിവാക്കി പുതിയ പരീക്ഷാ സംവിധാനം വേണം. അഴിമതി നിറഞ്ഞ കേന്ദ്രീകൃത സംവിധാനത്തെ പിഴുതെറിയും വരെ പോരാട്ടം തുടരാമെന്നും പിണറായി ആഹ്വാനം ചെയ്തു

Read Full Story

05:44 PM (IST) Jul 25

പ്രധാന്റെ രാജി ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏട്, സിജെപി മുന്നേറ്റത്തിൽ സിപിഎമ്മിന് ആശങ്കയില്ല, സമരങ്ങൾ സജീവമാകട്ടെ - എംവി ഗോവിന്ദൻ

നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്നുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു

Read Full Story

05:06 PM (IST) Jul 25

പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം; കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്നവരെ ഓർത്ത് അഭിമാനമെന്നും രാഹുൽ ഗാന്ധി

ധർമേന്ദ്ര പ്രധാന്റെ രാജിയെ സ്വാഗതം ചെയ്ത രാഹുൽ ഗാന്ധി, ഇതൊരു വലിയ ചുവടുവെപ്പാണെന്ന് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രക്ഷോഭത്തെ അഭിനന്ദിച്ച അദ്ദേഹം, പ്രധാനമന്ത്രി മാപ്പ് പറയണമെന്നും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു

Read Full Story

05:02 PM (IST) Jul 25

ഹോസ്റ്റലുകളിലേക്ക് സ്ഥിരമായി ഡ്രസ് കൊറിയർ ചെയ്യും, ഇന്നയച്ചത് തമ്പാനൂരിലേക്ക്, സ്ഥാപനം തൃശ്ശൂരിൽ, ലഹരി വില്‍പനയില്‍ 2 പേര്‍ പിടിയില്‍

ആവശ്യക്കാർ നൽകുന്ന മേൽവിലാസത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവും എംടിഎംഎയും ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിച്ചു നൽകും. കേരളത്തിലെ വിവിധയിടങ്ങളിലെ ഹോസ്റ്റലുകളിലേക്കാണ് പ്രധാനമായി ഇയാൾ ലഹരി അയച്ചിരുന്നത്.

Read Full Story

04:53 PM (IST) Jul 25

ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തെ പുതിയ അധ്യായം, അവസാന നിമിഷം വരെ മോദി സംരക്ഷിക്കാൻ നോക്കി; രാഹുലിൻ്റെ ഇടപെടലും സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ 'പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായം' എന്ന് എം എ ബേബി. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയെ അദ്ദേഹം വിമർശിക്കുകയും, പോലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു

Read Full Story

04:31 PM (IST) Jul 25

രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു, ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ

Read Full Story

03:57 PM (IST) Jul 25

ആശുപത്രി കിടക്കയിലും ആവേശം അടക്കാനാവാതെ വാങ്ചുക്ക്, 'ഇത് ജനാധിപത്യത്തിന്‍റ വിജയം', പ്രതിഷേധക്കാർക്ക് നന്ദിയറിയിച്ച് കുറിപ്പ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

Read Full Story

03:53 PM (IST) Jul 25

ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു; സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ; 3 ലക്ഷം പേരെ വിവിധ മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു

ഫ്രാൻസിൽ വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ബോട്ട് മാർഗം ഒഴിപ്പിച്ചു. 19,000 ഹെക്ടറിലധികം വനം ഇവിടെ കത്തിനശിച്ചു. സ്ഥിതി നിയന്ത്രണാതീതമായതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ സഹായം തേടി.

Read Full Story

03:32 PM (IST) Jul 25

കമ്മീഷന്‍ മോഹത്തില്‍ അക്കൗണ്ട് വാടകയ്ക്ക് നല്‍കി; വന്‍ 'മണിമ്യൂള്‍' സാമ്പത്തിക തട്ടിപ്പ് പോലീസ് തകര്‍ത്തു; പണം പിന്‍വലിക്കാനെത്തിയ യുവാവ് പിടിയില്‍

ബാങ്കിംഗ് നെറ്റ്‌വർക്കില്‍ നിന്ന് ലഭിച്ച അടിയന്തര മുന്നറിയിപ്പ് സന്ദേശം പ്രയോജനപ്പെടുത്തി മലപ്പുറം സൈബര്‍ ക്രൈം പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി

Read Full Story

03:06 PM (IST) Jul 25

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി

വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അഴിമതിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാബിനറ്റിൽ നിന്ന് രാജി വച്ചത്. പാർലമെന്റിലോ പൊതുവിടങ്ങളിലോ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പേരിൽ മറ്റ് പ്രകടനങ്ങൾ ഉണ്ടാവുന്നതിനോട് താൽപര്യമില്ലെന്ന് വ്യക്തമാക്കിയാണ് രാജി.

Read Full Story

02:29 PM (IST) Jul 25

കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്

186 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത ഈസി ജെറ്റ് വിമാനമാണ് സാങ്കേതികമല്ലാത്ത കാരണങ്ങളാൽ അടിയന്തരമായി തിരിച്ചിറക്കിയത്

Read Full Story

01:46 PM (IST) Jul 25

സസ്പെൻഷന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി; പി. വിജയന് ക്ലീൻ ചിറ്റ്; പുണ്യം പൂങ്കാവനം പദ്ധതി തുടരാമെന്ന് സർക്കാർ

ശബരിമലയിൽ പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. ശബരിമലയിലെ മാലിന്യ മാറ്റവും ഭക്തജനങ്ങൾക്ക് നൽകുന്ന സേവനവും ഉള്‍പ്പെടെയാണ് പുണ്യം പൂങ്കാവനത്തിൻെറ ഭാഗമായിരുന്നത്.

Read Full Story

01:49 PM (IST) Jul 25

ഒറ്റരാത്രിയിലെ സ്പെഷ്യൽ ഡ്രൈവ്, കൊന്ന് തള്ളിയത് 60 കാട്ടുപന്നികളെ, വണ്ടൂരിൽ കർഷകർക്ക് നേരിയ ആശ്വാസം

കൊണ്ടോട്ടിയിലെ പുളിക്കല്‍ ആന്തിയൂര്‍ക്കുന്ന് പ്രദേശത്തും കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ച് കൊന്നിരുന്നു.

Read Full Story

01:20 PM (IST) Jul 25

16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി, പത്തനംതിട്ട സ്വദേശിയെ കണ്ടെത്തി

പ്രവാസിയായ യുവതിയുടെ പ്രസവ വിവരം വീട്ടുകാർക്ക് അറിയില്ല. സുഹൃത്തിന്റെ സഹായത്തിൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്.

Read Full Story

01:06 PM (IST) Jul 25

ഒരു മാസത്തിലേറെയായി ശ്വാസ തടസം, ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

സി ടി സ്‌കാന്‍ പരിശോധനയില്‍ കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരത്തില്‍ കാര്യമായി തടസ്സമുള്ളതായും ശ്വാസകോശത്തില്‍ അവ്യക്തമായ ഒരു സാധനം കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി.

Read Full Story

12:55 PM (IST) Jul 25

ദേവസ്വം ബോർഡ് യോ​ഗത്തിൽ തീരുമാനം; ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും

തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ചുമതലയേൽക്കും.

Read Full Story

12:27 PM (IST) Jul 25

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ്; നൽകാത്ത സേവനത്തിന്‍റെ ഇൻവോയ്സ് നിര്‍മിച്ചത് ഐഫോണിൽ, വ്യാജ ഐടി സേവനത്തിന്‍റെ കരാറും കണ്ടെത്തി

നൽകാത്ത സേവനത്തിന്‍റെ ഇൻവോയ്സ് നിര്‍മിച്ചത് ഐഫോണിൽ, വ്യാജ ഐടി സേവനത്തിന്‍റെ കരാറും കണ്ടെത്തി

Read Full Story

11:45 AM (IST) Jul 25

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി; 'ഫേസ്ബുക്ക് ലൈവിലൂടെ അപകീർത്തിപ്പെടുത്തി', സിജെപി സമരത്തിനെതിരായ അധിക്ഷേപത്തിൽ നടപടി

അഞ്ച് ദിവസത്തിനകം വിവാദ വീഡിയോ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും എന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് എസ്. വർക്കലവിള മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Read Full Story

11:24 AM (IST) Jul 25

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ്; സ്ഥിരീകരിച്ചെന്ന് പ്രതികരണം; പ്രധാന്റെ രാജിക്കായി പ്ര​ക്ഷോഭം തുടരുമെന്ന് ദീപ്കേ

രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചർച്ച തീരുമാനാകാതെ പിരിയുകയാണുണ്ടായത്. ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിയാവശ്യപ്പെട്ട് തുടര്‍ച്ചയായ അ‌ഞ്ചാം ദിവസവും പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചിരുന്നു.

Read Full Story

11:08 AM (IST) Jul 25

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പൊലീസ്; അന്വേഷണ ചുമതലയുള്ള ഐജിക്ക് കൈമാറും

വ്യാജപ്രചാരണത്തിൽ മനംനൊന്തു. വിഐപി ആരോപണം വന്നപ്പോൾ വേണ്ട വിധത്തിൽ പ്രതിരോധിക്കാനാളുണ്ടായില്ലെന്നും പി കെ ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

Read Full Story

10:28 AM (IST) Jul 25

അമ്മയുടെ മൃതദേഹം പൂജ ചെയ്ത് സൂക്ഷിച്ച് മകൻ; സംഭവം പുറത്തറി‍ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ, അന്വേഷണമാരംഭിച്ച് പൊലീസ്

വയോധികയുടെ ചെറുമകൾ വീട്ടിലേക്ക് എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീട്ടിൽ കൃഷ്ണസ്വാമിയും അമ്മയും മാത്രമായിരുന്നു താമസം. ഇവർ‌ സുഖമില്ലാതെ കിടപ്പിലായിരുന്നു.

Read Full Story

10:11 AM (IST) Jul 25

ബസിനകത്ത് യുവതിക്ക് നേരെ ലൈംഗിക അതിക്രമം, ബസ് നിർത്തിയിട്ട് യുവാവിനെ കൈകാര്യം ചെയ്ത് ഡ്രൈവർ

യാത്രക്കാർ ബഹളം വച്ചതോടെ ബസ് റോഡ് സൈഡിൽ നിർത്തിയിട്ട ശേഷം ഡോറുകൾ അടച്ചിട്ട ശേഷമായിരുന്നു ഡ്രൈവർ യുവാവിനെ ആക്രമിച്ചത്

Read Full Story

09:48 AM (IST) Jul 25

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു, ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

2025 പി എച്ച് ഡി ബാച്ച് വിദ്യാർത്ഥിയാണ്. ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോകുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു.

Read Full Story

09:29 AM (IST) Jul 25

മാസപ്പടി കേസ് - വീണയ്ക്കും പിണറാ‌യിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പണം നൽകിയത് പിണറായിയുമായുള്ള അടുപ്പം കാരണമെന്ന് ഇഡിക്ക് മൊഴി

പണം നൽകിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡി കർത്തയുടെ മൊഴി. വീണ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ല. ശശിധരൻ കർത്ത മൊഴി നൽകിയത് 2024 ഏപ്രിൽ മാസത്തിൽ

Read Full Story

09:20 AM (IST) Jul 25

കവർച്ച പട്ടാപ്പകൽ മാത്രം, താമസം കുടുംബത്തോടൊപ്പം വാടക വീടുകളിൽ,നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

വിവിധ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് കുടുംബമായി മാറി മാറി താമസിക്കുന്നതാണ് ഇയാളുടെ രീതി

Read Full Story

09:06 AM (IST) Jul 25

ധർമേന്ദ്ര പ്രധാന്റെ രാജി വേണ്ട, സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു, ഉത്തരവാദികൾ‌ക്കെതിരെ നടപടിയെടുത്തു; ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം

അതേ സമയം, മന്ത്രിയുടെ രാജിയില്ലെങ്കിൽ ഇന്നത്തെ ചർച്ചക്ക് അർത്ഥമില്ലെന്നാണ് കോക്രോച്ച് ജനതപാർട്ടിയുടെ ഭാ​ഗത്തുനിന്നുള്ള പ്രതികരണം.

Read Full Story

08:57 AM (IST) Jul 25

നമ്പർ പ്ലേറ്റില്ലാത്ത പൾസർ ബൈക്കിലെത്തി, ഫുൾടാങ്ക് പെട്രോൾ അടിച്ചു, മിന്നൽ വേഗത്തിൽ മുങ്ങി യുവാക്കൾ, അന്വേഷണം

വൈകുന്നേരം 4.27-ഓടെ കറുത്ത പൾസർ ബൈക്കിലെത്തിയ രണ്ടുപേർ 750 രൂപയുടെ പെട്രോൾ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരൻ പെട്രോൾ അടിച്ചു

Read Full Story

More Trending News