വ്യാജപ്രചാരണത്തിൽ മനംനൊന്തു. വിഐപി ആരോപണം വന്നപ്പോൾ വേണ്ട വിധത്തിൽ പ്രതിരോധിക്കാനാളുണ്ടായില്ലെന്നും പി കെ ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്തയിൽ ശ്രീമതിയുടെ മൊഴിയെടുത്ത് പൊലീസ്. ആലക്കോട് സൈബർ പൊലീസാണ് മൊഴിയെടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി പി പ്രകാശന് റിപ്പോർട്ട് കൈമാറും. ഇന്ന് ഒൻപതരയോടെയാണ് ആലക്കോട് സൈബർ പൊലീസ് സംഘം ശ്രീമതിയുടെ വീട്ടിലെത്തുന്നത്. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പി കെ ശ്രീമതി പ്രതികരിച്ചിരുന്നു. വ്യാജപ്രചാരണത്തിൽ മനംനൊന്തു. വിഐപി ആരോപണം വന്നപ്പോൾ വേണ്ട വിധത്തിൽ പ്രതിരോധിക്കാനാളുണ്ടായില്ലെന്നും പി കെ ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ പ്രതികരിച്ചിരുന്നു.
കുന്നംകുളം എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്‍റെ ഭാര്യയുടെ പേരും പി.കെ. ശ്രീമതി എന്നായിരുന്നു. 2020ൽ പി.കെ. ശ്രീമതി മരിക്കുന്നതുവരെ പെൻഷനും വാങ്ങിയിരുന്നു. ഇതിനെയാണ് സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ പേരിൽ ഏതാനും മാധ്യമങ്ങൾ വാർത്ത നൽകിയത്. പി.കെ.ശ്രീമതി നൽകിയ പരാതിയിൽ കർശന നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ശ്രീമതി നൽകിയ പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറിയതിന് പിന്നാലെയാണ് അന്വേഷണത്തിന് തീരുമാനം
