LIVE NOW
Published : Oct 30, 2026, 07:27 AM ISTUpdated : Oct 30, 2026, 10:46 PM IST

വിവാഹം മുടക്കിയെന്ന സംശയത്താല്‍ യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി, മൂന്ന് പേര്‍ അറസ്റ്റില്‍

Summary

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് പ്രതീകാത്മകമായി വിചാരണ ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറായി, ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കും. ഇതേ വിഷയത്തിൽ ഞായറാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയിൽ രാഷ്ട്രീയ ഭേദം മറന്ന് പങ്കെടുക്കാന്‍ ജനങ്ങളോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

quotation gang arrested for brutal attack on man and wife in kozhikode

10:40 PM (IST) Oct 30

വിവാഹം മുടക്കിയെന്ന സംശയത്താല്‍ യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി, മൂന്ന് പേര്‍ അറസ്റ്റില്‍

പേരാമ്പ്ര ചേനോളിയില്‍ യുവാവിനും ഭാര്യയ്ക്കും നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘം പോലീസിന്‍റെ പിടിയിലായി.

Read Full Story

09:51 PM (IST) Oct 30

സ്‌കൂട്ടറിന്‍റെ ഹാന്‍ഡിലില്‍ വിഷപ്പാമ്പ്; മുൻ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഹാന്‍ഡിലിലേക്ക് ഇഴഞ്ഞെത്തിയ വിഷപ്പാമ്പിന്‍റെ കടിയേല്‍ക്കാതെ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

Read Full Story

09:29 PM (IST) Oct 30

പിഎസ് സി പരീക്ഷാ തട്ടിപ്പ്; ഒളിവിലായിരുന്ന അഡീഷനൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ, എറണാകുളത്തെ ബന്ധുവീട്ടിൽ നിന്ന് അറസ്റ്റ്

പിഎസ് സി പരീക്ഷാ തട്ടിപ്പിൽ ഒളിവിലായിരുന്ന അഡീഷനൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

Read Full Story

08:52 PM (IST) Oct 30

അട്ടപ്പാടി ശിശുമരണം; കരിദിനമാചരിക്കാൻ എൽഡിഎഫ്, കഴിഞ്ഞ 10 മാസത്തിനിടെ മരിച്ചത് 10 കുഞ്ഞുങ്ങൾ

ശിശുമരണവുമായി ബന്ധപ്പെട്ട് നാളെ അട്ടപ്പാടിയിൽ കരിദിനമാചരിക്കാൻ എൽഡിഎഫ്.

Read Full Story

08:03 PM (IST) Oct 30

ചേരാനല്ലൂർ വാഹനാപകട കേസ്; 17 കാരന്‍റെ ജാമ്യത്തെ എതിർത്ത് അപ്പീൽ ഫയൽ ചെയ്ത് ജയബാലകൃഷ്ണന്‍റെ കുടുംബം, പിഴവുകൾ പരിഹരിച്ചു

ചേരാനല്ലൂർ വാഹനാപകട കേസിലെ പ്രതിയായ 17 കാരന്‍റെ ജാമ്യത്തെ എതിർത്ത് അപ്പീൽ ഫയൽ ചെയ്ത് മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം.

Read Full Story

07:51 PM (IST) Oct 30

സാമ്പത്തിക തിരിമറി കേസിൽ ബിഎൽഎം ചെയർമാൻ പ്രേംകുമാറിന് ജാമ്യം, നടപടികൾ പാലിക്കാതെയുള്ള അറസ്റ്റെന്ന് കോടതി

സാമ്പത്തിക തിരിമറി കേസിൽ അറസ്റ്റ് ചെയ്ത ബിഎൽഎം ചെയർമാൻ പ്രേംകുമാറിന് കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കൃത്യമായ നിയമനടപടികൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി

Read Full Story

06:35 PM (IST) Oct 30

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിൽ നടന്ന വെടിവയ്പ്പിന് പിന്നിൽ അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

Read Full Story

06:06 PM (IST) Oct 30

വർക്കലയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്

ജിഷയുടെ ആദ്യഭർത്താവ് വിദേശത്ത് വച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടർന്ന് ഈ മാസം ഇരുപതിന് ജിഷ അജി എന്ന ആളെ വിവാഹം കഴിക്കുകയായിരുന്നു.

Read Full Story

06:03 PM (IST) Oct 30

കാലാവസ്ഥയും മഴയുമല്ല, ഇന്ത്യ സഖ്യത്തിന്‍റെ ഗ്യാനേഷിനെതിരായ കുറ്റവിചാരണ മാറ്റയതിന്‍റെ കാരണം ഐക്യമില്ലായ്മയെന്ന് ബിജെപി; പലരും പിന്മാറിയെന്നും പരിഹാസം

ഗ്യാനേഷിനെതിരായ ഇന്ത്യാസഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ മാറ്റിവച്ചതിന് കാരണം കാലാവസ്ഥയല്ല, മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയാണെന്ന് ബിജെപി. പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച പല പാർട്ടികളും പിന്മാറിയതാണ് പരിപാടി മാറ്റാൻ കാരണമെന്നും ബിജെപി പരിഹസിച്ചു

Read Full Story

05:55 PM (IST) Oct 30

ടൈ​ഗർ ഷ്റോഫിനെ ആക്രമിച്ചത് 8 മാസത്തെ ആസൂത്രണത്തിന് ശേഷം, പദ്ധതിക്കായി 3 ഹിറ്റ് സ്ക്വാഡുകൾ, പിന്നിൽ ബിഷ്ണോയ് സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രേഹൻ, ആയുധങ്ങളെത്തിച്ച കുനാൽ സാങ്കേതിക സഹായം നൽകിയ പ്രാഞ്ചാൽ എന്നിവർ അനിൽ പണ്ഡിറ്റുമായി ചേർന്ന് ആസൂത്രണം നടത്തി. ആദ്യ സംഘം മുംബൈയിലെത്തി നിരീക്ഷണം നടത്തുകയും രണ്ടാമത്തെ സംഘം ആയുധവും പണവും സമാഹരിക്കുകയും ചെയ്തു.

Read Full Story

05:44 PM (IST) Oct 30

രണ്ട് വർഷത്തെ ഒളിവ് ജിവിതം ഹിമാചൽ പ്രദേശിലെ കുളുവിൽ ടൂറിസ്റ്റ് ഗൈഡായി മയക്കുമരുന്ന് കേസിലെ പ്രതി; വേഷമാറിയെത്തി പൊലീസ്, ഒടുവിൽ പിടിയിൽ

മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം സ്വദേശി രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പൊലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയത്.

Read Full Story

05:35 PM (IST) Oct 30

ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ഉദ്ഘാടന സർവ്വീസ് നവംബർ 1ന് - രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസിന് തുടക്കം

ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും സർവീസ് നടത്തുക. മുംബൈയിൽ നിന്ന് ചൊവ്വാഴ്ച ഒഴികെയും രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസിനാണ് തുടക്കമാകുന്നത്

Read Full Story

04:55 PM (IST) Oct 30

മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം - ആരോപണത്തിൽ വഴിത്തിരിവ്, പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെ​ഗറ്റീവ്

പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെ​ഗറ്റീവാണ്. കൂടുതൽ പരിശോധനയിലേക്ക് കടന്നതിനെ തുടർന്നാണ് ആരോപണത്തിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്.

Read Full Story

04:31 PM (IST) Oct 30

ബസ് ചാർജ് വർധനവിലും വിദ്യാർത്ഥി കൺസെഷനിലും തീരുമാനമായില്ല, മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷം സമരം പിൻവലിച്ച് സ്വകാര്യ ബസ് ഉടമകൾ

സ്വകാര്യ ബസ് സമരം പിൻവലിച്ച് ഉടമകൾ. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്.

Read Full Story

04:30 PM (IST) Oct 30

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; 'കുടുംബത്തിന്റെ ആശങ്ക അറിയിച്ചു', ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് കുടുംബം

കുടുംബത്തിന്റെ പരാതി കേട്ടു. ആശ്വസിപ്പിച്ചു. അപകടവിവരം പൊലീസ് വൈകിയാണ് കുടുംബത്തെ അറിയിച്ചതെന്നും ഈ സമയത്തിനുള്ളിൽ 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിയെത്തി തെളിവ് നശിപ്പിച്ചെന്നും കുടുംബം മുഖ്യമന്ത്രിയോട് പറഞ്ഞു.

Read Full Story

04:17 PM (IST) Oct 30

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി സംസ്ഥാന എക്സിക്യൂട്ടീവിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗും, നീക്കങ്ങൾ ശക്തമാക്കാൻ ബിജെപി

2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബിജെപി പുതിയ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു.

Read Full Story

03:46 PM (IST) Oct 30

ബിഎൽഎം ചെയർമാന്റെ അറസ്റ്റിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം; വിജയ്ക്കൊപ്പമുള്ള ചിത്രം ഉയർത്തി ഡിഎംകെ, അന്വേഷണം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിൻ

ബിഎൽഎം ചെയർമാൻ പ്രേംകുമാറിൻ്റെ അറസ്റ്റിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്റെ ചിത്രം ആയുധമാക്കി ഡിഎംകെ.

Read Full Story

03:45 PM (IST) Oct 30

രാജ്യം പ്രതിസന്ധിയിലാകണമെന്ന് ചിലർ ആഗ്രഹിക്കുന്നു, വ്യാജ പ്രചരണം നടത്തുന്നു; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി മോദി

പ്രതിപക്ഷം രാജ്യത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ റാലിയിൽ ആരോപിച്ചു. രാജ്യം പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്ന ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Read Full Story

03:37 PM (IST) Oct 30

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസ് - 4 പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നാളെ വൈകിട്ട് 5 വരെ

കുറ്റപത്രം തയ്യാറക്കൽ നടപടികളിലേക്ക് കടക്കുന്നതിനാൽ കസ്റ്റഡി അനിവാര്യമെന്നു പ്രോസിക്യൂഷൻ. പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരെയാണ് നാളെ വൈകിട്ട് 5 വരെ പോലിസ് കസ്റ്റഡിയിൽ വിട്ടത്.

Read Full Story

03:30 PM (IST) Oct 30

പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാർ, സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ വിട്ടയച്ച് പൊലീസ്; പ്രതിഷേധിച്ചതോടെ വീണ്ടും പിടികൂടി

നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ മോഷണക്കേസ് പ്രതിയെ വിട്ടയച്ചതിനെച്ചൊല്ലി പ്രതിഷേധം ശക്തമായതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്.

Read Full Story

03:33 PM (IST) Oct 30

സംസ്ഥാന വ്യാപകമായി 4504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന, മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതലും മലപ്പുറത്തും കോഴിക്കോടും

സംസ്ഥാനവ്യാപകമായി 4504 സ്കൂൾ ബസുകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിലായി. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു

Read Full Story

03:22 PM (IST) Oct 30

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി, കാരണം ദില്ലിയിലെ പ്രതികൂല കാലാവസ്ഥ; മറ്റന്നാൾ രാംലീലയിൽ ഇന്ത്യ സഖ്യത്തിന്‍റെ മാർച്ച്

ദില്ലിയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്

Read Full Story

03:18 PM (IST) Oct 30

സർ പാട്രിക് സ്റ്റുവാർട്ട് അന്തരിച്ചു; വിട വാങ്ങിയത് സ്റ്റാർ ട്രെക്, എക്സ് മെൻ സിനിമകളിലൂടെ പ്രശസ്തനായ നടൻ

പ്രശസ്ത നടൻ സർ പാട്രിക് സ്റ്റുവാർട്ട് അന്തരിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വച്ച് ഒക്ടോബർ 28നായിരുന്നു മരണം. 86 വയസ്സായിരുന്നു. സ്റ്റാർ ട്രെക് പരമ്പരയിലെ ക്യാപ്റ്റൻ പിക്കാർഡ്, എക്സ് മെൻ സിനിമകളിലെ പ്രൊഫസർ എക്സേവിയർ എന്നീ കഥാപാത്രങ്ങൾ ലോകപ്രശസ്തമാണ്.

Read Full Story

02:46 PM (IST) Oct 30

ചേരാനല്ലൂർ അപകടം - കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് കുടുംബം, പരാതി നൽകി

ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച ബെൻസ് ഇടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ച് ആശ്വസിപ്പിച്ചു. പ്രതിയായ 17 കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജി തെളിവ് നശിപ്പിച്ചതായി ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

Read Full Story

01:54 PM (IST) Oct 30

വനമേഖലയിൽ വഴിതെറ്റിയത് വിനയായി, തേനിയിലെ ജയിൽചാട്ടം ആസൂത്രണം ചെയ്തത് ലിം​ഗപ്രസാദ്; ജാമ്യഹർജി തള്ളിയതിന് പിന്നാലെ നീക്കം

ജയിൽചാടിയത് ഒരു കൊലയ്ക്കുള്ള ക്വട്ടേഷന്റെ ഭാഗം എന്ന പ്രചാരണം അടിസ്ഥാനരഹിതം ആണെന്നും എസ്പി പറഞ്ഞു. പ്രസാദ് അടക്കം 3 പേരെയും പാളയംകോട്ട ജയിലേക്ക് മാറ്റി

Read Full Story

01:25 PM (IST) Oct 30

ചേരാനല്ലൂര്‍ അപകടക്കേസ് - അപ്പീലിൽ 17കാരന്റെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി; പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് അഡീഷണൽ സെഷൻസ് കോടതി

ചേരാനല്ലൂര്‍ അപകടക്കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് അഡീഷണൽ സെഷൻസ് കോടതി. 17കാരൻ്റെ പേരുവിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തിയതിനെയാണ് കോടതി വിമർശിച്ചത്.

Read Full Story

01:18 PM (IST) Oct 30

കേരള സർവകലാശാല അസിസ്റ്റന്റ് നിയമനം - അനധികൃത നിയമനം നേടിയവരും പ്രതികളാകും, അനുബന്ധ കുറ്റപത്രം നൽകുമെന്ന് ക്രൈംബ്രാഞ്ച്

38 പേരാണ് അനധികൃത നിയമനം നേടിയത്. അനുബന്ധ കുറ്റപത്രം നൽകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Read Full Story

12:52 PM (IST) Oct 30

കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി; പ്രശ്നങ്ങൾ പൂര്‍ണമായി പരിഹരിക്കുന്നതുവരെ ഹർജികൾ നിലനിർത്തും

കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Read Full Story

12:32 PM (IST) Oct 30

കണ്ണൂരിൽ വ്ളോഗര്‍മാര്‍ വാ​ഹനാപകടത്തിൽ മരിച്ച സംഭവം - ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, റേഞ്ച് ഡിഐജി അന്വേഷിക്കും

നടാൽ ഊർപ്പഴശിക്കാവിന് സമീപമായിരുന്നു അപകടം. കാർ ഓടിച്ച മാഹി സ്വദേശി വിദു കൃഷ്ണ മദ്യലഹരിയിലായിരുന്നു.

Read Full Story

12:25 PM (IST) Oct 30

ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക പരസ്യവിചാരണ; ഖ​ർ​ഗെയുടെ വസതിയിൽ, 30പേർ സംസാരിക്കും, പാര്‍ലമന്‍റിനെ അപമാനിക്കുന്ന നടപടിയെന്ന് ബിജെപി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രതീകാത്മക പരസ്യവിചാരണ നടക്കും. മുൻ സ്പീക്കർ മീരാ കുമാർ അധ്യക്ഷയാകുന്ന ചടങ്ങിൽ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളും പൗരവകാശ പ്രവർത്തകരും പങ്കെടുക്കും.

Read Full Story

12:17 PM (IST) Oct 30

തെക്കേ ഗോപുരനടയിൽ യുവാവ് കിണറ്റിൽ വീണു; ആൾക്കായി പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന

തെക്കേ ഗോപുര നടയിൽ യുവാവ് കിണറ്റിൽ വീണു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് കിണറ്റിൽ വീണത്. സ്ഥലത്ത് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിവരികയാണ്.

Read Full Story

12:04 PM (IST) Oct 30

സരൾ ബില്ല് - അവസ്ഥ സങ്കീർണമാക്കുമെന്ന് പി രാജീവ്; ജി സുധാകരനോട് അഭിപ്രായ വ്യത്യാസമുണ്ട്, പങ്കുവച്ച ആശങ്കകൾ ഗൗരവകരം

സരൾ ബില്ല് അവസ്ഥ സങ്കീർണമാക്കുകയെ ഉള്ളൂവെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്‌. ജി സുധാകരനോട് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹം പങ്കുവച്ച ആശങ്കകൾ ഗൗരവമുള്ളതാണെന്നും രാജീവ്

Read Full Story

11:50 AM (IST) Oct 30

ശബരിമല നെയ്യ് ക്രമക്കേട് - ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ; നെയ്യ് എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയെന്ന് കണ്ടെത്തൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

Read Full Story

11:34 AM (IST) Oct 30

അട്ടപ്പാടിയിൽ അരിവാൾ രോ​ഗം വ്യാപകം, ​ഗൗരവമേറിയ വിഷയം, 10 മാസത്തിനുള്ളിൽ 10 കുട്ടികൾ മരിച്ചു; വി കെ ശ്രീകണ്ഠൻ എംപി

ഇതിനെ രാഷ്ട്രീയമായല്ല കാണേണ്ടത്. പാലക്കാട്ടെ ചില രാഷ്ട്രീയക്കാർ ഇതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും മുൻമന്ത്രിമാരടക്കം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Read Full Story

11:13 AM (IST) Oct 30

ചേരാനല്ലൂർ ബെൻസ് അപകടം; ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കാളിരാജ് മഹേഷ് കുമാർ, തുറന്ന് പറച്ചിലുമായി സിറ്റി പൊലീസ് കമ്മീഷണർ

ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ പ്രതിയായ 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ.

Read Full Story

11:01 AM (IST) Oct 30

കടുത്ത വൈദ്യുതി പ്രതിസന്ധി; ഹ്രസ്വകാല കരാറുകള്‍ക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകാത്തതിൽ കെഎസ്ഇബിക്കുള്ളിൽ വിമര്‍ശനം

കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ ഹ്രസ്വകാല കരാറുകൾക്ക് അനുമതി നൽകാത്തതിൽ റഗുലേറ്ററി കമ്മീഷനെതിരെ കെഎസ്ഇബിയിൽ വിമർശനം ഉയരുന്നു. എന്നാൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിയെ സാമ്പത്തികമായി തകർക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

Read Full Story

10:57 AM (IST) Oct 30

ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു; സംഭവം ഇടുക്കിയിൽ

ഇടുക്കിയിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ പോസ്റ്റ് ഓഫീസിൽ എത്തിയാണ് ഭർത്താവ് കമ്പി വടിക്ക് തലക്ക് അടിച്ചത്.

Read Full Story

10:08 AM (IST) Oct 30

മമ്മൂട്ടിക്കെതിരായ ആക്രമണം - എംവി ഗോവിന്ദന്റെ നിലപാട് നൽകുന്ന സൂചന എന്ത്?

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രമുഖ വ്യക്തികളെ പാർട്ടി സന്ദർശിക്കുമെന്ന് വ്യക്തമാക്കി.

Read Full Story

10:05 AM (IST) Oct 30

വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണം - വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ; നഷ്‌ടപരിഹാരവും ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യം

വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ. സഹോദരിയുടെ മകൻ ഇ പി ശ്യാംജിത്തിനും വാർത്ത പുറത്തുവിട്ട ചാനലിനും ആണ് വക്കീൽ നോട്ടീസ് അയച്ചത്.

Read Full Story

09:12 AM (IST) Oct 30

നിപ മരുന്ന് വിവാദം - `ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയം'; സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് മന്ത്രി കെ മുരളീധരൻ

ക്ലിനിക്കൽ ട്രയൽ മരുന്നാണോ നിപ രോഗികൾക്ക് നൽകിയതെന്ന് സംശയമുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read Full Story

More Trending News