പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെ​ഗറ്റീവാണ്. കൂടുതൽ പരിശോധനയിലേക്ക് കടന്നതിനെ തുടർന്നാണ് ആരോപണത്തിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്.

മാനന്തവാടി: വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ ട്വിസ്റ്റ്. വിനോദയാത്രക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന് ആരോപണം തെറ്റെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെ​ഗറ്റീവാണ്. കൂടുതൽ പരിശോധനയിലേക്ക് കടന്നതിനെ തുടർന്നാണ് ആരോപണത്തിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്.

വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപിച്ചായിരുന്നു ഇന്നലെ സ്കൂളിന് മുൻപിൽ രക്ഷിതാക്കളുടെ പ്രതിഷേധം. തുടർന്നായിരുന്നു പോലിസ് പ്രധാന അദ്ധ്യാപകൻ ഷിവി കൃഷ്ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്ന് പുറത്ത് വന്ന പരിശോധന ഫലം നെഗറ്റീവ് ആണ്. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. പ്രധാനാധ്യാപകൻ മദ്യപിച്ചിരുന്നില്ലെന്നും ബസിനുള്ളിൽ വീഡിയോ ചിത്രീകരിച്ചത് ആരെന്നു അറിയില്ലെന്നും വിശദീകരിച്ച് വിനോദ യാത്ര സംഘത്തിലെ ഒരു വിഭാഗം വിദ്യാർഥികളും ഇന്ന് രംഗത്തെത്തിയിരുന്നു.