തെക്കേ ഗോപുര നടയിൽ യുവാവ് കിണറ്റിൽ വീണു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് കിണറ്റിൽ വീണത്. സ്ഥലത്ത് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിവരികയാണ്.
തൃശ്ശൂർ: തെക്കേ ഗോപുര നടയിൽ യുവാവ് കിണറ്റിൽ വീണു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് കിണറ്റിൽ വീണത്. കിണറിന്റെ കൈവരിയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീണതാണ്. രാവിലെ 10.30 ഓടെയാണ് സംഭവം. ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിവരികയാണ്.





