ബിഎൽഎം ചെയർമാൻ പ്രേംകുമാറിൻ്റെ അറസ്റ്റിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്റെ ചിത്രം ആയുധമാക്കി ഡിഎംകെ.
ചെന്നൈ: ബിഎൽഎം ചെയർമാൻ പ്രേംകുമാറിൻ്റെ അറസ്റ്റിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്റെ ചിത്രം ആയുധമാക്കി ഡിഎംകെ രംഗത്തെത്തി. ജൂലൈയിൽ ഒരു സ്വകാര്യ ചാനലിന്റെ ഡയറക്ടർമാർക്കൊപ്പം പ്രേംകുമാർ വിജയിയെ സന്ദർശിച്ചതാണ് വിവാദമായത്. തട്ടിപ്പുകാരനും മുഖ്യമന്ത്രിയും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സിബിഐ, ഇഡി, എസ്എഫ്ഐഓ അന്വേഷണം ആവശ്യപ്പെട്ടു. പ്രേംകുമാറിന്റെ കമ്പനിയുടെ ബസുകൾ ടിവികെ പരിപാടികൾക്ക് ഉപയോഗിക്കുന്നുണ്ട്. വിശ്വാസവോട്ടിന് മുൻപ് എംഎൽഎമാരെ കൊണ്ടുപോയത് ഈ ബസുകളിൽ ആണെന്നും ഉദയനിധി ആരോപിച്ചു. എന്നാൽ, ചാനലിന്റെ തമിഴ് വിഭാഗവുമായി പ്രേകുമാറിന് ബന്ധം ഇല്ലെന്ന് സ്വകാര്യ ചാനൽ വിശദീകരിച്ചു.





