Published : Jun 06, 2026, 08:04 AM ISTUpdated : Jun 06, 2026, 11:27 PM IST

ഇന്ന് നഷ്ടമായത് ആറ് ജീവൻ, കാലവർഷം കലിതുള്ളിയെത്തിയപ്പോൾ കേരളത്തിൽ കനത്ത നഷ്ടം; വരും ദിവസങ്ങളിലും അതിശക്ത മഴ ജാഗ്രത, ഓറഞ്ച് അലർട്ട്

Summary

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് ഉപാധികളോടെ അനുമതി നൽകാൻ ദില്ലി പൊലീസ്. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന പെരുമാറ്റം ഒഴിവാക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പ്രതിഷേധത്തിന് അനുമതി നൽകുന്നത്. സിജെപിയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ എത്തുന്നതോടെ വിമാനത്താവളത്തിൽ അസാധാരണ മുന്നൊരുക്കങ്ങളാണ് ദില്ലി പൊലീസ് നടത്തിയിട്ടുള്ളത്.

rain death

11:27 PM (IST) Jun 06

ഇന്ന് നഷ്ടമായത് ആറ് ജീവൻ, കാലവർഷം കലിതുള്ളിയെത്തിയപ്പോൾ കേരളത്തിൽ കനത്ത നഷ്ടം; വരും ദിവസങ്ങളിലും അതിശക്ത മഴ ജാഗ്രത, ഓറഞ്ച് അലർട്ട്

കേരളത്തിൽ കാലവർഷം അതിശക്തമായി തുടരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിലായി സംസ്ഥാനത്ത് ഇന്ന് ആറ് പേർ മരിച്ചു. വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story

10:42 PM (IST) Jun 06

കല്ലിട്ട് നൂറാം നാൾ തുറന്നുപറഞ്ഞ് സിദ്ദിഖ്, വയനാട് കോൺഗ്രസ് വീട് നിർമാണത്തിൽ കാലതാമസമുണ്ടായി; 'അനുമതികൾ ലഭിക്കാൻ വൈകിയതാണ് കാരണം'

വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണത്തിൽ കാലതാമസമുണ്ടായെന്ന് ടി സിദ്ദിഖ് സമ്മതിച്ചു. അനുമതികൾ ലഭിക്കാൻ വൈകുന്നതാണ് ഇതിന് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. കല്ലിട്ട് 100 ദിവസമാണ് സിദ്ദിഖിന്‍റെ പ്രതികരണം

Read Full Story

10:08 PM (IST) Jun 06

സെനറ്റിൽ സർവ്വം ബിജെപി മയം! എംജി സർവകലാശാലയിൽ ചാൻസലർ ബിജെപി അനുഭാവികളെ കുത്തിനിറച്ചെന്ന് ആക്ഷേപം; 30 ൽ 17 പേരും ബിജെപി പശ്ചാത്തലമുള്ളവർ

എംജി സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണർ നാമനിർദ്ദേശം ചെയ്ത 30 പേരിൽ 17 പേരും ബിജെപി പശ്ചാത്തലമുള്ളവരാണെന്ന് ആരോപണം. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം

Read Full Story

09:54 PM (IST) Jun 06

കോഴിക്കോട് ഷി​ഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു, രോ​ഗം സ്ഥിരീകരിച്ചത് ഇന്നലെ, ചികിത്സയിലിരിക്കേ മരണം

ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Read Full Story

09:40 PM (IST) Jun 06

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട അമ്മയും മകനും മരിച്ചു, 7 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

രമ്യയെ നാട്ടുകാരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Read Full Story

09:24 PM (IST) Jun 06

കേന്ദ്ര സർക്കാരിന് 7 ദിവസം സമയം പ്രഖ്യാപിച്ച് സിജെപി, അതിനകം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പുറത്താക്കിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) കേന്ദ്ര സർക്കാരിന് ഏഴു ദിവസത്തെ സമയപരിധി നൽകി. മന്ത്രി രാജിവെക്കുകയോ പുറത്താക്കുകയോ ചെയ്തില്ലെങ്കിൽ സമാധാനപരമായ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി

Read Full Story

09:12 PM (IST) Jun 06

ജാതി പറ‍ഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയുമായി യുവതി, ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിനെതിരെ പരാതി, നിഷേധിച്ച് സ്കൂൾ അധികൃതർ

അയ്യങ്കാളി വിദ്യാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ പഞ്ചമിയുടെ നാലാം തലമുറക്കാരിക്കാണ് ഈ ദുരനുഭവം. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിനെതിരെയാണ് മണ്ണടിക്കോണം സ്വദേശിയായ ജയശ്രീ പരാതി ഉന്നയിച്ചിരിക്കുന്നത്.

Read Full Story

08:32 PM (IST) Jun 06

അർജുൻ ആയങ്കിയുടെ A1 Crime Number 665/2026 കൊലവിളിയിൽ പൊലീസ് നടപടി, കോതമംഗലം സിഐക്കെതിരായ പരസ്യ ഭീഷണിയിലും അധിക്ഷേപത്തിലും കേസെടുത്തു

കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്കിലൂടെ പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. മുൻപ് റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് ആയങ്കി ഭീഷണി മുഴക്കിയത്

Read Full Story

07:50 PM (IST) Jun 06

കുറ്റ്യാടി പുഴയിൽ അമ്മയും മകനും ഒഴുക്കിൽപെട്ടു, അമ്മ മരിച്ചു; 7 വയസുകാരനായി തെരച്ചിൽ, തുണിയലക്കാൻ പോയപ്പോൾ അപകടം

എന്നാൽ താലൂക്ക് ആശുപത്രിയിൽ എത്തും മുൻപ് രമ്യയുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഏഴ് വയസുള്ള മകനായി പുഴയിൽ തെരച്ചിൽ പുരോ​ഗമിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

Read Full Story

07:13 PM (IST) Jun 06

'ഇപ്പോൾ എന്തേ ഒന്നും മിണ്ടുന്നില്ല', യുഡിഎഫ് മൗനത്തിൽ ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ, പിഎം ശ്രീയിലും സണ്ണി ജോസഫിൻ്റെ ബന്ധു നിയമനത്തിലും രൂക്ഷ വിമർശനം

പിഎം ശ്രീ പദ്ധതി, ബന്ധു നിയമനം എന്നീ വിഷയങ്ങളിൽ യുഡിഎഫിന്റെ നിലപാട് ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബന്ധു കഴിവുള്ള ആളാണെന്ന സണ്ണി ജോസഫിന്റെ ന്യായീകരണത്തെ രൂക്ഷിമായി വിമർശിച്ചു. പിഎം ശ്രീയിലെ നിലപാട് എന്തെന്നും അദ്ദേഹം ചോദിച്ചു

Read Full Story

06:45 PM (IST) Jun 06

മിനിറ്റുകൾ മാത്രം! കമന്റ് ബോക്സ് മാസങ്ങൾക്ക് ശേഷം തുറന്ന ജി സുധാകരന് രക്ഷയില്ല, രൂക്ഷ തെറിവിളിയും സൈബർ ആക്രമണവും; വീണ്ടും പൂട്ടി

മാസങ്ങൾക്ക് ശേഷം ഫേസ്ബുക്ക് കമന്റ് ബോക്സ് തുറന്ന ജി സുധാകരന് നേരെ രൂക്ഷമായ സൈബർ ആക്രമണം. തന്റെ എം എൽ എ ഓഫീസ് ഉദ്ഘാടനത്തെക്കുറിച്ചുള്ള പോസ്റ്റിന് താഴെ തെറിവിളികൾ നിറഞ്ഞതോടെ അദ്ദേഹം മിനിറ്റുകൾക്കകം കമന്റ് ബോക്സ് വീണ്ടും അടച്ചു

Read Full Story

06:26 PM (IST) Jun 06

കാസർകോട് വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു, ഒരു കുട്ടിക്ക് പരിക്കേറ്റു

അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (14), മുൻസീർ (10) എന്നിവരാണ് മരിച്ചത്.

 

Read Full Story

05:37 PM (IST) Jun 06

മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി; ഹർജി സമർപ്പിച്ചത് എം ആർ അജയൻ, തന്റെ വാദവും കേൾക്കണമെന്ന് ആവശ്യം

ഇഡി അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആർ എൽ അപ്പീൽ നൽകുമെന്നത് കണക്കിലെടുത്താണ് നീക്കം. അഭിഭാഷക അശ്വതി എം കെ ആണ് ഹർജി സമർപ്പിച്ചത്.

Read Full Story

05:23 PM (IST) Jun 06

വിനോദിനിയുടെ വെളിപ്പെടുത്തലിന് എംവി ഗോവിന്ദൻ്റെ മറുപടി, 'കോടിയേരിയുടെ കുടുംബത്തെ ആരും അവഗണിച്ചിട്ടില്ല, ആരോപണം ആരെക്കുറിച്ചെന്ന് അവർ വ്യക്തമാക്കട്ടെ'

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എംവി ഗോവിന്ദൻ. പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും വിനോദിനി ആർക്കെതിരെയാണ് ആരോപണം ഉന്നയിച്ചതെന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു

Read Full Story

05:08 PM (IST) Jun 06

`സർക്കാരിനെ ഭയന്ന് എത്രകാലം ജീവിക്കും?' ധർമ്മേന്ദ്രപ്രദാൻ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കേ

ധർമ്മേന്ദ്രപ്രദാൻ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേ. പ്രതിഷേധ സ്ഥലത്തുനിന്നും അഭിജിത് മടങ്ങി.

Read Full Story

04:23 PM (IST) Jun 06

എൻ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പ്രശാന്ത് 2 വർഷമായി സസ്പെൻഷനിൽ

ബി അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. ‌സസ്പെൻഷൻ പിൻവലിച്ചതോടെ ഇരുവരും സർവ്വീസിലേക്ക് തിരിച്ചെത്തുകയാണ്.

Read Full Story

04:21 PM (IST) Jun 06

അനുനയനീക്കങ്ങൾ ഫലം കണ്ടു, കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും; രാജി പിൻവലിച്ചെന്ന് രൺദീപ് സിംഗ് സുർജേവാല

കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.

Read Full Story

04:00 PM (IST) Jun 06

അടുക്കളയിലെ കുക്കർ വിസിലടിച്ചപ്പോൾ ചോറിന്റേതിന് പകരം മറ്റൊരു മണം, പരിശോധിച്ച് ഉദ്യോ​ഗസ്ഥർ, ചോറിൽ ഒളിപ്പിച്ച് കഞ്ചാവ്, 40 കാരൻ പിടിയിൽ

‍കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധിച്ചു.

Read Full Story

03:41 PM (IST) Jun 06

ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ; പിടികൂടിയത് അഗളി പൊലീസ്

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ. മെയ് 31ന് വൈകിട്ട് പാലക്കാട് വടക്കുംമുറി ടികെവി നഗറിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.

Read Full Story

02:54 PM (IST) Jun 06

കെപിസിസി അധ്യക്ഷപദം ഒഴിയും; സന്നദ്ധത അറിയിച്ച് സണ്ണി ജോസഫ്, തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു

ഇന്ന് ചേർന്ന വിശാലയോ​ഗത്തിലാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ച കാര്യം ഭാരവാഹികളെയും എംഎൽഎമാരെയും അടക്കമുള്ളവരെ അറിയിച്ചത്.

Read Full Story

02:37 PM (IST) Jun 06

സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി

ജന്തർമന്ദറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. 

Read Full Story

02:20 PM (IST) Jun 06

കർണാടകത്തിൽ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും; പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ രാജി സ്വീകരിക്കാൻ നിർദേശിച്ച് രാഹുൽ ​ഗാന്ധി

രാജിവെച്ച മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നി‍ർദേശം. പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു.

Read Full Story

01:04 PM (IST) Jun 06

സിജെപിയുടെ പ്രതിഷേധം; സാമൂഹിക മാധ്യമങ്ങളിലെ പിന്തുണ തെരുവിലില്ല, ജയ് ശ്രീറാം വിളിച്ച് തടയാനെത്തിയവരെ തടഞ്ഞ് ദില്ലി പൊലീസ്

സിജെപിയുടെ പ്രതിഷേധത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതി യുവാക്കൾ ജന്തർമന്തറിൽ എത്തി. പാറ്റയുടെ ചിഹ്നം അണിഞ്ഞ ടീഷർട്ടും ദേശീയപതാകയും കൈയിൽ കരുതിയാണ് പ്രതിഷേധക്കാർ എത്തിയത്.

Read Full Story

12:57 PM (IST) Jun 06

ഇന്ധന വില വർധന - ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധർണ; പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ഇന്ധന വില വർധനയിൽ ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധർണ. പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം ആണെന്ന്  പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

Read Full Story

12:13 PM (IST) Jun 06

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനം - കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം; `നിയമനം കരുതലോടെ വേണമായിരുന്നു'

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനത്തിൽ മന്ത്രി സണ്ണി ജോസഫിന് കെപിസിസി യോഗത്തിൽ വിമർശനം. നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമർശനത്തിന് ഇട നൽകരുതായിരുന്നെന്നും യോ​ഗത്തിൽ നേതാക്കൾ പറഞ്ഞു.

Read Full Story

12:04 PM (IST) Jun 06

നിലവിളക്ക് വിവാദം; സ്ത്രീയോ എംഎൽഎയോ കത്തിച്ചതിനെ കുറിച്ച് പ്രത്യേകം പറയേണ്ട വിഷയമല്ലെന്ന് ഉമർഫൈസി മുക്കം

വൈദ്യുതി വരുന്നതിന് മുൻപ് നമ്മളെല്ലാവരും വെളിച്ചത്തിനായി വിളക്കാണ് കത്തിച്ചിരുന്നതെന്നും ഇപ്പോഴും വൈദ്യുതി നിലക്കുമ്പോൾ വിളക്ക് കത്തിക്കാറുണ്ടെന്നും ഉമർഫൈസി മുക്കം

Read Full Story

11:29 AM (IST) Jun 06

ശ്രീറാം വിവാദത്തിൽ മന്ത്രി ടി സിദ്ദീഖ്; 'മുൻ മന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ട്'

ശ്രീറാം വിഷയത്തിൽ പ്രതികരിച്ച് മന്ത്രി ടി സിദ്ദീഖ്. ശ്രീറാം കൃഷി വകുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നും വിവാദങ്ങളിലേക്ക് ഇല്ലെന്നും മന്ത്രി. 

Read Full Story

11:05 AM (IST) Jun 06

ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം ലിജു; ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയോട്

ബെവ്കോ സിഎംഡി സ്ഥാനത്ത് നിന്നും എം ആർ അജിത്കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം ലിജു. വകുപ്പിൻ്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Read Full Story

10:48 AM (IST) Jun 06

കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ; കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട് എം പി ജോസഫ്

കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു.

Read Full Story

10:39 AM (IST) Jun 06

നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എൻ ഷംസുദ്ദീൻ; 'ചെറിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ല'

നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും ചെറിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി

Read Full Story

10:19 AM (IST) Jun 06

പാലാ നഗരസഭ കൗൺസിലർമാരായ പുളിക്കകണ്ടം സഹോദരൻമാർക്കെതിരെ പരാതി; യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

കോൺഗ്രസ് കൗൺസിലർ ബിജു മാത്യു ആണ് പരാതി നൽകിയത്. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. 

Read Full Story

09:04 AM (IST) Jun 06

സെന്തിൽ ബാലാജിയെ കുരുക്കാൻ വിജയ് സർക്കാർ; കള്ളപ്പണ വെളുപ്പിക്കൽ കേസിൽ തുടർനടപടി, ഗവർണർക്ക് കത്ത് നൽകി

സെന്തിൽ ബാലാജിയെ കുരുക്കാനുള്ള നീക്കങ്ങളുമായി വിജയ് സർക്കാർ. ജോലിക്ക് കോഴ കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർക്ക് കത്ത് നൽകി. കള്ളപ്പണവെളുപ്പിക്കൽ നിയമത്തിലെ തുടർനടപടികൾക്ക് അനുമതി നൽകണമെന്നാണ് സർക്കാരിൻ്റെ ആവശ്യം

Read Full Story

08:26 AM (IST) Jun 06

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു

അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപത്താണ് ദാരുണമായ സംഭവം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.

Read Full Story

08:05 AM (IST) Jun 06

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു, 10 പേർക്ക് പരിക്ക്

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ട്രാവലറിന്‍റെ ഡ്രൈവ‍റായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60)എന്നിവരുമാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

08:05 AM (IST) Jun 06

കണ്ണൂരും ഇന്ന് അവധി, 4 ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു; കനത്ത മഴ, റെഡ് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂ‍‍ർ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​

08:05 AM (IST) Jun 06

കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്; കനത്ത ജാ​ഗ്രതയിൽ ദില്ലി, അനുമതി നൽകാതെ പൊലീസ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പാർട്ടി സ്ഥാപകൻ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ദില്ലിയിലെത്തും. വിമാനത്താവളത്തിൽ നിന്ന് നേരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ജന്തർമന്തിറിൽ പ്രതിഷേധത്തിന് അനുമതി തേടാനാണ് ശ്രമം. എന്നാൽ പൊലീസ് അനുമതി നൽകാനിടയില്ല.

08:04 AM (IST) Jun 06

കർണാടകയിൽ 'തലവേദന'; കടുപ്പിച്ച് രാഹുൽ, അനുനയം നടന്നില്ലെങ്കിൽ രാജി സ്വീകരിക്കാൻ ഡികെയ്ക്കും സിദ്ധരാമയ്യയ്ക്കും നിർദ്ദേശം

കർണാടക കോൺഗ്രസിലെ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് രാഹുൽ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ സ്വരം ഉയർത്തുന്നവരോട് അനുനയത്തിന്റെ പാത സ്വീകരിക്കാനും നിർദ്ദേശം നൽകി. എന്നാൽ വഴങ്ങുന്നില്ലെങ്കിൽ രാജി സ്വീകരിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. ഡികെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കുമാണ് രാഹുൽ നിർദ്ദേശം നൽകിയത്.


More Trending News