ഇന്ന് ചേർന്ന വിശാലയോ​ഗത്തിലാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ച കാര്യം ഭാരവാഹികളെയും എംഎൽഎമാരെയും അടക്കമുള്ളവരെ അറിയിച്ചത്.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദം ഒഴിയാൻ സന്നദ്ധത അറിയിച്ചെന്ന് സണ്ണി ജോസഫ്. തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചു. സ്ഥാനമൊഴിയാമെന്ന് എംഎൽഎമാരായ ഡിസിസി പ്രസിഡന്റുമാരും അറിയിച്ചു. എഐസിസി രീതിക്കനുസരിച്ച് പുനസംഘടനയെന്ന് കെസി വേണു​ഗോപാൽ. ഇന്ന് ചേർന്ന വിശാലയോ​ഗത്തിലാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ച കാര്യം ഭാരവാഹികളെയും എംഎൽഎമാരെയും അടക്കമുള്ളവരെ അറിയിച്ചത്. കെപിസിസി പ്രസിഡന്റ് ആയ സണ്ണി ജോസഫ് മന്ത്രിയായതിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചത്. 5 ഡിസിസി പ്രസിഡന്റുമാർ എംഎൽഎമാരായിട്ടുണ്ട്. അവരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെപിസിസി അധ്യക്ഷ പദം ഒഴിയാൻ സന്നദ്ധത അറിയിച്ച് സണ്ണി ജോസഫ്