ബെവ്കോ സിഎംഡി സ്ഥാനത്ത് നിന്നും എം ആർ അജിത്കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം ലിജു. വകുപ്പിൻ്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ബെവ്കോ സിഎംഡി സ്ഥാനത്ത് നിന്നും എം ആർ അജിത്കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം ലിജു. വകുപ്പിൻ്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബെവ്കോയുടെ സിഎംഡി സ്ഥാനത്ത് അജിത്കുമാർ എത്തുന്നതിൽ എം ലിജു നേരത്തെ തന്നെ അതൃപ്തി പ്രകടമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പലതരത്തിലുള്ള വിവാദങ്ങളെ തുടർന്ന് എം ആർ അജിത്കുമാറിനെ പൊലീസിൽ നിന്നും മാറ്റിയെങ്കിലും മറ്റിടങ്ങളിൽ നിർണായകമായ പദവിയാണ് നൽകിയിരുന്നത്. എക്സൈസ് കമ്മീഷണർ സ്ഥാനത്തായിരുന്നു നിയമിച്ചിരുന്നത്. കൂടാതെ ബെവ്കോ ചെയർമാൻ സ്ഥാനവും നൽകിയിരുന്നു. ഇപ്പോൾ പുതിയ മന്ത്രിസഭ അധികാരത്തിലേറിയതോടെയാണ് എക്സൈസ് മന്ത്രി എം ലിജു എം ആർ അജിത്കുമാറിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വകുപ്പിൻ്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.