ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ. മെയ് 31ന് വൈകിട്ട് പാലക്കാട് വടക്കുംമുറി ടികെവി നഗറിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.
പാലക്കാട്: പാലക്കാട് ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ. ലോട്ടറി വില്പനക്കാരനായ തമിഴ്നാട് സ്വദേശി കണ്ണനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിലാണ് പ്രതി പിടിയിലായത്. മെയ് 31ന് വൈകിട്ട് പാലക്കാട് വടക്കുംമുറി ടികെവി നഗറിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. കൽമണ്ഡപം വടക്കുംമുറി സ്വദേശി മുഹമ്മദ് അജ്മലാണ് കസബ പൊലീസിന്റെ പിടിയിലായത്. കവർച്ചയ്ക്കുശേഷം അട്ടപ്പാടിയിലേക്ക് ഒളിവിൽ പോയ പ്രതിയെ അഗളി പൊലീസിന്റെ സഹായത്തോടെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

