സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ദില്ലി പൊലീസ്. വന്ദേമാതരത്തെ അപമാനിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ കേസെടുക്കുന്നതിലാണ് നിയമോപദേശം തേടിയത്. വിഷയം സജീവമാക്കി നിർത്താനുള്ള തീരുമാനത്തിലാണ് ബിജെപി. മണിപ്പൂരിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ വന്ദേമാതരം ആലപിച്ച് ബിജെപി പ്രവർത്തകർ. അതേ സമയം കേസെടുത്താൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്.

10:35 PM (IST) Aug 17
ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്തിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി
10:14 PM (IST) Aug 17
ചാലക്കുടി വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം
09:35 PM (IST) Aug 17
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിയ്ക്ക് രണ്ടുവർഷവും മൂന്നുമാസവും തടവും 11,000 രൂപ പിഴയും ശിക്ഷ
08:58 PM (IST) Aug 17
വാടകവീട്ടിൽ തനിച്ചായിരുന്ന വയോധികനെ വീടിനുള്ളിൽ കയ്യും കാലും ബന്ധിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
07:58 PM (IST) Aug 17
യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന്, പരീക്ഷാ നടത്തിപ്പിലെ അനാസ്ഥ ചൂണ്ടിക്കാട്ടി എൻടിഎ പിരിച്ചുവിടണമെന്ന് വി ശിവദാസൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. എൻടിഎയുടെ ക്രമക്കേടുകൾക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
07:48 PM (IST) Aug 17
കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാനായി ട്രെയിനിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്
07:31 PM (IST) Aug 17
വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ രണ്ടുപേര്‍ പിടിയില്‍
07:29 PM (IST) Aug 17
ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരണം വൈകുന്നതിൽ കേന്ദ്ര സർക്കാരിനോട് ദില്ലി ഹൈക്കോടതി വിശദീകരണം തേടി. ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടു
07:05 PM (IST) Aug 17
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, പ്രതി ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഡിവൈഎസ്‍പിക്കെതിരെ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്ത കോടതി, ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കുറ്റപ്പെടുത്തി
06:54 PM (IST) Aug 17
ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തതിന് പിന്നാലെ വൈറലായ 'കുട്ടി സഖാക്കളെ' പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചു. ലാൽസലാം പറഞ്ഞ് അഭിവാദ്യം ചെയ്ത അദ്ദേഹം കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു
06:45 PM (IST) Aug 17
കാലടി വി സി സിസാ തോമസിനെതിരായ പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 4 പേരെ റിമാൻഡ് ചെയ്തു. കള്ളക്കേസെടുത്ത് സമരം അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐ പ്രതികരിച്ചു
06:44 PM (IST) Aug 17
ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും ദേവസ്വം ബെഞ്ച് വിലയിരുത്തി.
06:21 PM (IST) Aug 17
ഐഎസ്ഐ പിന്തുണയുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെ പേരെ പിടികൂടി. അറസ്റ്റിലായവരിൽ രണ്ടുപേർ മലയാളികളാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
06:07 PM (IST) Aug 17
തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
05:38 PM (IST) Aug 17
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട
05:11 PM (IST) Aug 17
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനങ്ങളോടെ ബിജെപി പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അനുഭവ പരിചയവും ഊർജ്ജസ്വലതയുമുള്ള ടീമാണ് പുതിയതെന്ന് മോദി വിശേഷിപ്പിച്ചു. കേരളത്തിൽ നിന്ന് കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
04:45 PM (IST) Aug 17
കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറക്കൽവീട്ടിൽ നൗഷാദ്, ഷമീമ ദമ്പതികളുടെ മകൻ ബിലാൽ ആണ് മരിച്ചത്
04:30 PM (IST) Aug 17
സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി അബ്ദുള്ള മുസ്‌ലിയാർക്ക് ആണ് ചുമതല. പുതിയ മുശാവറ അംഗങ്ങളെയും തെരഞ്ഞെടുത്തില്ല.
03:46 PM (IST) Aug 17
വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്
03:32 PM (IST) Aug 17
കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയ പ്രതിക്കായി കൊണ്ടോട്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
03:23 PM (IST) Aug 17
ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകും. അനിൽ ആൻ്റണി ദേശീയ സെക്രട്ടറിയായി തുടരും.
03:17 PM (IST) Aug 17
പുത്തനത്താണിയില്‍ മൂന്നര കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുമായി ഏഴംഗ സംഘത്തെ വനംവകുപ്പ് പിടികൂടി
03:15 PM (IST) Aug 17
ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു. ദേവസ്വം ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് വൈകീട്ട് പുറത്തിറങ്ങും.
02:54 PM (IST) Aug 17
ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞെന്ന വാർത്തകൾ തള്ളി അധികൃതർ. സംഘം സ്വീകരിച്ചത് ഓഹരി നിക്ഷേപം മാത്രമെന്ന് ഭരണ സമിതി വിശദീകരിച്ചു. സെപ്റ്റംബറിൽ ഓഹരി ഉടമകളുടെ യോഗം വിളിക്കും.
02:33 PM (IST) Aug 17
എന്നാൽ നികുതി ഈടാക്കാൻ കർശന നടപടി ഒന്നും ഉണ്ടായില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയിൽ അടക്കം ആണ് ഇപ്പോഴത്തെ അന്വേഷണം.
02:20 PM (IST) Aug 17
അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കാണാതായ ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
01:52 PM (IST) Aug 17
അകന്നു കഴിയുകയായിരുന്ന പ്രജിഷയുടെ വീട്ടിലേക്ക് ഇന്നലെ രാത്രി എത്തിയാണ് സനൽ കുമാർ അക്രമം നടത്തിയത്.
01:34 PM (IST) Aug 17
കാക്കിയിട്ട് പെൻഷൻ വാങ്ങിപ്പിക്കില്ല എന്നായിരുന്നു ഭീഷണി. ഇത് പിന്നീട് സമൂഹമാധ്യമത്തിലൂടെ ആവർത്തിക്കുകയും ചെയ്തു. ഈ കേസ് അന്വേഷിച്ച ഊന്നുകൽ സിഐയെയും സമാനമായ രീതിയിൽ പ്രതി ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്.
01:18 PM (IST) Aug 17
വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ മര്‍ദ്ദിച്ച് പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അഭിരാം വീട്ടിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
12:51 PM (IST) Aug 17
കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
09:28 AM (IST) Aug 17
അതിന് ശേഷം നടത്തിയ തെരച്ചിലിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കളിക്കാനായി കൂട്ടുകാരനൊപ്പം വീട്ടിൽ നിന്ന് കളിക്കാൻ വേണ്ടി പോയതായിരുന്നു ബിലാൽ
08:23 AM (IST) Aug 17
മലയാളിക്ക് കർഷകദിനം കൂടിയാണ് ചിങ്ങം ഒന്ന്. മണ്ണും മനസുമുലച്ച ദുരിതപ്പെരുംപെയ്ത്തിലും മലയാളിയെ കാത്തത് ഒരുമയാണ്. ആ ഒരുമയുടെ കരുത്തിൽ പൊന്നോണത്തെ വരവേൽക്കാം.
08:04 AM (IST) Aug 17
മന്ത്രിസഭയിൽ ദളിതർക്കും പ്രാമുഖ്യം നൽകിയുള്ള സോഷ്യൽ എഞ്ചിനീയറിംഗ്. എല്ലാറ്റിനും മുകളിൽ, കൈക്കൂലി നൽകാതെയും സർക്കാർ ഫയലുകൾ നീങ്ങുമെന്ന വിശ്വാസം സാധാരണക്കാർക്ക് നൽകുന്ന മുഖ്യമന്ത്രി.
07:37 AM (IST) Aug 17
ഷിംന, ഭാഗ്യശ്രീ, എന്നീ അയൽവാസികളാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഉച്ചക്ക് 12.45ന് ശേഷം ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടു. സ്കൂൾ ബാഗും ഉണ്ടായിരുന്നു, സംശയം തോന്നിയില്ലെന്നാണ് അയൽവാസികളുടെ പ്രതികരണം.