അകന്നു കഴിയുകയായിരുന്ന പ്രജിഷയുടെ വീട്ടിലേക്ക് ഇന്നലെ രാത്രി എത്തിയാണ് സനൽ കുമാർ അക്രമം നടത്തിയത്.
കണ്ണൂർ: കണ്ണൂർ പയ്യന്നൂർ കരിവള്ളൂരിൽ യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. കുക്കാനം സ്വദേശി പ്രജീഷക്കാണ് പൊള്ളലേറ്റത്. കൂടെയുണ്ടായിരുന്ന പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രജിഷയുടെ ഭർത്താവായ സനൽകുമാറാണ് അക്രമം നടത്തിയത്. പൊള്ളലേറ്റ ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അകന്നു കഴിയുകയായിരുന്ന പ്രജിഷയുടെ വീട്ടിലേക്ക് ഇന്നലെ രാത്രി എത്തിയാണ് സനൽ കുമാർ അക്രമം നടത്തിയത്. പ്രജിഷ വിവാഹ മോചന ഹർജി നൽകിയതിലെ വിരോധം മൂലമാണ് ഇയാൾ അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

