Published : May 12, 2026, 07:44 AM ISTUpdated : May 12, 2026, 10:24 PM IST

കഴിഞ്ഞ ദിവസവും എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ; നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വയറിം​ഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ

Summary

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാ​ഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുന്നു. രാഹുൽ, നെഹ്റു കുടുംബത്തോട് അടുപ്പമുള്ള പലരുടെയും അഭിപ്രായമെടുത്തു. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും സംസാരിക്കും. അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം.

THEFT

10:24 PM (IST) May 12

കഴിഞ്ഞ ദിവസവും എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ; നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വയറിം​ഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ

ബാലുശ്ശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ഇന്ന് പുലർച്ചെയും കഴിഞ്ഞ ദിവസവും മോഷണം നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

Read Full Story

10:09 PM (IST) May 12

മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് ലോറിക്ക് മുകളിലേക്ക്, യുവാവിന് ദാരുണാന്ത്യം

സർവീസ് സ്‌റ്റേഷനിലെ തൊഴിലാളിയാണ് സിജു. മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിയുടെ ക്യാബിനുള്ളിൽ കയറി ഇരുന്ന സമയത്തായിരുന്നു അപകടം.

Read Full Story

09:49 PM (IST) May 12

ഓടിക്കൊണ്ടിരുന്ന ഓട്ടോ‌യിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു, സ്കൂളിന്റെ മേൽക്കൂര തകർന്നു; കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

മൂവാറ്റുപുഴയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ കാർ സർവീസിന് സെൻ്ററിലെ മേൽക്കൂര തകർന്നു. അപകടത്തിൽ ആളപായമില്ല. സർവീസിന് എത്തിച്ച നിരവധി കാറുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്.

Read Full Story

09:51 PM (IST) May 12

വയലിൻ ക്ലാസ് കഴിഞ്ഞ് വരുമ്പോൾ കയറിയ ബസിൽ പതിനേഴുകാരൻ നേരിട്ടത് കണ്ടക്ടറുടെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ജോലി ചെയ്യുന്ന ബസില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശ്ശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീമി(34)നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്

Read Full Story

08:57 PM (IST) May 12

പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞും അമ്മയും രക്ഷപ്പെട്ടത് തലനാരിഴയക്ക്, പുലർച്ചെ മുറിയിലേക്ക് കല്ലേറ്; കേസെടുത്ത് പൊലീസ്

വീടിന് നേരെ വ്യാപകമായി കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനല്‍ച്ചില്ലുകളും കാറും തകര്‍ന്നു

Read Full Story

07:31 PM (IST) May 12

മാനവീയം വീഥിയിൽ സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചുനിൽക്കുകയായിരുന്ന യുവാവിനെ അസഭ്യം വിളിച്ചു, ചോദ്യം ചെയ്തതോടെ അക്രമം; 2 പേർ അറസ്റ്റിൽ

മാനവീയം വീഥിയിൽ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story

07:18 PM (IST) May 12

പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് നാലും ഏഴും വയസുള്ള കുട്ടികൾക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. വൈകിട്ട് ഇവിടെ കനത്ത മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു.

Read Full Story

07:22 PM (IST) May 12

5,000 കിലോമീറ്റർ! കന്യാകുമാരി മുതൽ കാരക്കോറം വരെ; സൂഫിയ സൂഫിയുടെ റൺ ഫോർ ഡ്രീംസിന് തുടക്കം

ലോകപ്രശസ്ത അൾട്രാ ഡിസ്റ്റൻസ് റണ്ണർ സൂഫിയ സൂഫി നടത്തുന്ന 'റൺ ഫോർ ഡ്രീംസ്' (Run for Dreams)കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചു

Read Full Story

06:17 PM (IST) May 12

വയോധികയ്ക്ക് പാമ്പുകടിയേറ്റു, ക്ഷേത്ര പുരയിടവും തൊട്ടടുത്ത മറ്റൊരു പുരയിടവും കാട് കയറിക്കിടക്കുന്നത് പ്രതിസന്ധിയെന്ന് നാട്ടുകാർ

കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് കിഴക്ക് വീടിന് സമീപത്ത് വെച്ച് വയോധികയ്ക്ക് പാമ്പുകടിയേറ്റു

Read Full Story

05:48 PM (IST) May 12

നീറ്റ് പരീക്ഷ ക്രമക്കേടിൽ കേസെടുത്ത് സിബിഐ; പുതിയ പരീക്ഷ തീയതി ഉടനെന്ന് എൻടിഎ; എസ്എഫ്ഐ മാർച്ചുകളിൽ സംഘർഷം

പ്രവർത്തകർ ജലപീരങ്കി വാഹനത്തിന് മുകളിൽ കയറി. കന്റോൺമെന്റ് സ്റ്റേഷന് മുന്നിലും പ്രതിഷേധം നടന്നു. ദില്ലിയിൽ എൻടിഎ ആസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.

Read Full Story

05:22 PM (IST) May 12

ടൗൺഷിപ്പിലെ വീടുകളുടെ സാങ്കേതിക കൈമാറ്റം; 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ

വയനാട് ടൗൺഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം നടത്തും. വീടിന് വിള്ളൽ ഉണ്ടെന്ന് കണ്ടെത്തിയ നൗഫലിന്‍റെ വീടും ഈ ക്ലസ്റ്ററിൽ ഉണ്ട്

Read Full Story

04:52 PM (IST) May 12

നീറ്റ് പരീക്ഷ ക്രമക്കേട് - ​ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ, പല സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ എത്തി, പിന്നിൽ വമ്പൻ തട്ടിപ്പെന്ന് കണ്ടെത്തൽ

സിബിഐ ഇന്ന് തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് ആരോപിക്കുന്ന മനീഷ് യാദവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Full Story

04:22 PM (IST) May 12

ഡിജെ നിയന്ത്രിക്കുന്നതിനിടയിൽ വെള്ളം കുടിച്ചു, വിവാഹ വീട്ടിൽ ദളിത് യുവാക്കൾക്ക് മ‍ർദനം; സഹോദരങ്ങളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്‍റെ പേരിൽ രണ്ട് ദളിത് യുവാക്കളെ മർദിച്ചെന്ന് ആരോപണം

Read Full Story

04:07 PM (IST) May 12

ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും അതിക്രൂരമായി മർദിച്ച് യുവാവ്, കേസെടുത്ത് പൊലീസ്

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോ​ഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

Read Full Story

03:54 PM (IST) May 12

മൈത്രി നഗറിലെ എസ്‌പി പ്ലാസയിലെ അപ്പാർട്ട്മെന്‍റിൽ കയറി, പരിശോധനയിൽ പൊലീസിന് കിട്ടിയത് ലഹരി, പ്രതി പിടിയിൽ

നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ തിരുമല വലിയവിളയിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് പൊലീസ് പിടികൂടി

Read Full Story

02:56 PM (IST) May 12

അധികാരത്തിലേറി ദിവസങ്ങൾ മാത്രം; ടിവികെ പ്രവർത്തകർക്ക് കർശന നിർദേശം നൽകി മുഖ്യമന്ത്രി വിജയ്; 'പാതയോര ബോർഡുകളും ബാനറുകളും വേണ്ട'

പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.

Read Full Story

02:50 PM (IST) May 12

'ജനങ്ങളോടുള്ള നിതി നിഷേധം', മുഖ്യമന്ത്രി ചർച്ചയിൽ രൂക്ഷ വിമർശനവുമായി എൽഡിഎഫ്; പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന് സിപിഐ ആവശ്യം അറിയില്ലെന്നും കൺവീനർ

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തിൽ കോൺഗ്രസ് ജനങ്ങളോട് നീതി പുലർത്തുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സി പി ഐ ആവശ്യപ്പെട്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story

02:34 PM (IST) May 12

'പരസ്യമായി പറഞ്ഞതിൽ പ്രശ്നം ഉണ്ടെങ്കിൽ അങ്ങ് ക്ഷമിച്ചേര്', പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തിലെ തർക്കത്തിൽ സിപിഎമ്മിനോട് സിപിഐ നേതാവ് പ്രകാശ് ബാബു

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു. പരസ്യമായി സ്ഥാനം ആവശ്യപ്പെട്ടതിൽ സിപിഎമ്മിന് അതൃപ്തിയുണ്ടെങ്കിൽ 'അങ്ങ് ക്ഷമിച്ചേര്' എന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസമാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read Full Story

02:20 PM (IST) May 12

മുഖ്യമന്ത്രി മത്സരത്തിന് ഞാനില്ല, 24 മണിക്കൂറിനകം ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുമെന്നും മുരളീധരൻ; പറയാനുള്ളതെല്ലാം പറഞ്ഞെന്ന് നേതാക്കൾ

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ താനില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കുകയും 24 മണിക്കൂറിനകം ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുമെന്നും അറിയിച്ചു

Read Full Story

01:15 PM (IST) May 12

കേരള നേതാക്കളോട് രാഹുൽ ഗാന്ധിയുടെ 3 ചോദ്യം! ആരാണ് ഈ ശക്തി പ്രകടനങ്ങൾക്ക് പിന്നിൽ, അതിനുള്ള സാഹചര്യമെന്ത്? പാർട്ടി പറഞ്ഞാൽ അവസാനിക്കുമോ?

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ദില്ലിയിലെത്തി. സംസ്ഥാനത്തുണ്ടായ ശക്തി പ്രകടനങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി നേതാക്കളോട് വിശദീകരണം തേടി. രാഹുൽ, ഖർഗെ, സോണിയ ഗാന്ധി എന്നിവരുടെ ചർച്ചകൾക്ക് ശേഷമാകും അന്തിമ പ്രഖ്യാപനം

Read Full Story

12:31 PM (IST) May 12

തുറന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷൻ, മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം വൈകൽ ജയത്തിന് മങ്ങലേൽപ്പിച്ചു; വെളുത്ത പുക ഉടൻ ഉയരുമെന്നും സണ്ണി ജോസഫ്

കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിലെ കാലതാമസം വലിയ വിജയത്തിന് മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുറന്നു സമ്മതിച്ചു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

Read Full Story

11:57 AM (IST) May 12

ദേ ഇതാണ് കണക്ക്, സ്ത്രീകള്‍ക്ക് സൗജന്യയാത്ര, കെഎസ്ആർടിസിക്ക് 90 കോടി ചിലവ് വരും! 'ഇന്ദിര ഗ്യാരണ്ടി' പുതിയ സർക്കാരിന് വെല്ലുവിളിയോ?

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന ഗ്യാരണ്ടി നടപ്പാക്കാൻ കെഎസ്ആർടിസിക്ക് പ്രതിമാസം 90 കോടി രൂപ വരെ സർക്കാർ നൽകേണ്ടി വരും. നിലവിൽ ശമ്പളത്തിനും മറ്റുമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഈ പുതിയ ബാധ്യത വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്

Read Full Story

11:17 AM (IST) May 12

അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടി; തിരുപ്പത്തൂർ എംഎൽഎ നിയമസഭ നടപടികളിൽ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

തിരുപ്പത്തൂർ എംഎൽഎ ശ്രീനിവാസ സേതുപതി നിയമസഭ നടപടികളിൽ പങ്കെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഒറ്റ വോട്ട് തോൽവിയിലെ ഡിഎംകെ ഹർജിയിലാണ് ഉത്തരവ്.

Read Full Story

10:51 AM (IST) May 12

വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 13 വർഷത്തിന് ശേഷം പിടികൂടി

ഒഡീഷയിൽ നിന്ന് സാഹസികമായാണ് പാണ്ടിക്കാട് പൊലീസ്‌ സഞ്ജയ് റാണയെ പിടികൂടിയത്. 2013 നവംബറിലാണ് കിഴക്കേ പാണ്ടിക്കാട് സ്വദേശിയായ വ്യാപാരി മുഹമ്മദിനെ കഴുത്തറുത്ത് കൊന്നത്.

Read Full Story

10:29 AM (IST) May 12

‘വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫിക്ക് വേണ്ടിയും ഫ്ലക്സ്

എറണാകുളം പള്ളുരുത്തിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ച് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 

Read Full Story

10:26 AM (IST) May 12

തെരഞ്ഞെടുപ്പ് തോൽവി; സിപിഎമ്മിനെ വിമർശിച്ച് ടികെ ഹംസ, 'പല പ്രശ്നങ്ങളും നേതൃത്വം പരിഹരിച്ച രീതി ശരിയല്ല'

റഷ്യയിൽ വരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇല്ലാതായി. വൈകാതെ ബിജെപി മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകാനും സാധ്യത ഉണ്ടെന്നും ടികെ ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി നേതൃത്വം പല പ്രശ്നങ്ങളും പരിഹരിച്ച രീതി ശരിയായില്ലെന്നും ടികെ ഹംസ

Read Full Story

10:00 AM (IST) May 12

എതിരാളി പോലുമില്ല! മുഖ്യമന്ത്രി വിജയ്ക്ക് നിയമസഭയിൽ ആദ്യ രാഷ്ട്രീയ വിജയം, ജെസിഡി പ്രഭാകർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്ക്ക് ആദ്യ രാഷ്ട്രീയ വിജയം. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) സ്ഥാനാർത്ഥിയായ ജെ സി ഡി പ്രഭാകർ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ കക്ഷികളായ ഡി എം കെയും എ ഐ എ ഡി എം കെയും സ്ഥാനാർഥികളെ നിർത്താത്തത് ടി വി കെയ്ക്ക് രാഷ്ട്രീയമായി വലിയ നേട്ടമായി

Read Full Story

09:57 AM (IST) May 12

മറ്റു നേതാക്കളെ ഒഴിച്ചിട്ടു, കെസിയുടെ ഫ്ലെക്സിൽ മാത്രം കരി ഓയിൽ; ദില്ലിയിൽ മുഖ്യമന്ത്രി ചർച്ച നടക്കാനിരിക്കെ പ്രതിഷേധം

ദില്ലിയിൽ മുഖ്യമന്ത്രി ചർച്ച നടക്കാനിരിക്കെ കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. കണ്ണൂർ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച ഫ്ലെക്സ് ബോർഡിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട നാല് നേതാക്കളുടെ ചിത്രങ്ങൾ ഉള്ളതായിരുന്നു ഫ്ലെക്സ്.

Read Full Story

09:12 AM (IST) May 12

വിജയത്തിൽ നന്ദി അറിയിച്ചുള്ള ആറ്റിങ്ങൽ എംഎൽഎയുടെ പോസ്റ്റിന് താഴെ അശ്ലീല കമന്‍റ്, 'രാജേഷ് കുടുക്ക' അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ്

ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയെ ഫേസ്ബുക്കിൽ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിച്ചുള്ള പോസ്റ്റിന് താഴെ 'രാജേഷ് കുടുക്ക' എന്ന അക്കൗണ്ടിൽ നിന്നാണ് അശ്ലീല കമന്റ് വന്നത്. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചത്

Read Full Story

08:27 AM (IST) May 12

വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കോടിയേരിയായിരുന്നു പ്രതിപക്ഷ ഉപനേതാവെന്ന് ടിപി രാമകൃഷ്ണൻ; സിപിഐക്കും വിമർശനം

സിപിഐക്കെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പ്രതിപക്ഷ ഉപനേതാവ് പദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിൻറെ നടപടി ശരിയായില്ലെന്നും ഇത്തരം കാര്യങ്ങൾ മുന്നണി യോഗത്തിലാണ് പറയേണ്ടതെന്നും ടിപി രാമകൃഷ്ണൻ

Read Full Story

07:45 AM (IST) May 12

ജീവനക്കാരിയുടെ പരാതിക്കിടെ താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്; കേസെടുക്കാതെ പൊലീസ്

ഓഫീസ് ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതുമായ ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ഓഫീസിൽ ചേരുന്ന യോഗത്തിൽ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയാകും. കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ യുവതി പൊലീസിനും തൊഴിൽ വകുപ്പിനും പരാതി നൽകിയത്. സംഘടനയ്ക്കുള്ളിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറര്‍ ഉണ്ണി ശിവപാലും മാത്രം തീരുമാനിച്ചാണ് തന്നെ പുറത്താക്കിയതെന്നും പ്രസിഡൻ്റ് ശേത്വാ മേനോന് ഇതിനെ കുറിച്ച് അറിയില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു.

07:45 AM (IST) May 12

വിജയ് സർക്കാരിന് ഇന്ന് ആദ്യ ബലപരീക്ഷണം; സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും

തമിഴ്നാട്ടിൽ ടിവികെ സർക്കാരിന് നിയമസഭയിൽ ഇന്ന് ആദ്യ ബലപരീക്ഷണം. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.

07:45 AM (IST) May 12

എംഎൽഎമാരുടെ എണ്ണം മാത്രമല്ല, ജനവികാരവും ഹൈക്കമാൻഡ് പരിഗണിക്കും; നിലപാട് വ്യക്തമാക്കി കെ മുരളീധരൻ

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ മുരളീധരൻ. എണ്ണം മാത്രമെങ്കിൽ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കും. മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ റിസ്ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


More Trending News