ഒഡീഷയിൽ നിന്ന് സാഹസികമായാണ് പാണ്ടിക്കാട് പൊലീസ്‌ സഞ്ജയ് റാണയെ പിടികൂടിയത്. 2013 നവംബറിലാണ് കിഴക്കേ പാണ്ടിക്കാട് സ്വദേശിയായ വ്യാപാരി മുഹമ്മദിനെ കഴുത്തറുത്ത് കൊന്നത്.

മലപ്പുറം: പാണ്ടിക്കാട് വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 13 വർഷത്തിന് ശേഷം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി സഞ്ജയ് റാണ(33)യാണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്ന് സാഹസികമായാണ് പാണ്ടിക്കാട് പൊലീസ്‌ ഇയാളെ പിടികൂടിയത്. 2013 നവംബറിലാണ് കിഴക്കേ പാണ്ടിക്കാട് സ്വദേശിയായ വ്യാപാരി മുഹമ്മദിനെ കഴുത്തറുത്ത് കൊന്നത്. അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി ഒഡീഷയിലേക്ക് മുങ്ങുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player