പ്രവർത്തകർ ജലപീരങ്കി വാഹനത്തിന് മുകളിൽ കയറി. കന്റോൺമെന്റ് സ്റ്റേഷന് മുന്നിലും പ്രതിഷേധം നടന്നു. ദില്ലിയിൽ എൻടിഎ ആസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.

ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേസെടുത്ത് സിബിഐ. എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സിബിഐ അറിയിച്ചു. കേസിൽ എൻടിഎ ഉദ്യോ​​ഗസ്ഥരെയും ചോദ്യം ചെയ്യും. നീറ്റ് പരീക്ഷയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. അതേ സമയം, നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടന്നു. പ്രവർത്തകർ ജലപീരങ്കി വാഹനത്തിന് മുകളിൽ കയറി. കന്റോൺമെന്റ് സ്റ്റേഷന് മുന്നിലും പ്രതിഷേധം നടന്നു. ദില്ലിയിൽ എൻടിഎ ആസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാസിക്കിൽ നിന്നാണ് ഗൂഢാലോചനയുടെ തുടക്കമെന്നാണ് കണ്ടെത്തൽ. മാതൃക ചോദ്യപേപ്പർ അഥവാ GUESS PAPER ടെലഗ്രാം, വാട്സ് ആപ്പ് അടക്കം സാമൂഹികമാധ്യമങ്ങളിലൂടെയാണ് പണം നൽകിയ വിദ്യാർത്ഥികളിലേക്ക് എത്തിയത്. രാജസ്ഥാൻ കൂടാതെ ഹരിയാന, ആന്ധ്ര, തെലങ്കാന, ദില്ലി, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും ചോദ്യപേപ്പർ കിട്ടി. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയും നിരീക്ഷണത്തിലാണ്. കേസിലെ സൂത്രധാരൻ എന്ന് പൊലീസ് ആരോപിക്കുന്ന മനീഷ് യാദവിനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ പരീക്ഷ കേന്ദ്രങ്ങളിലേക്ക് അയക്കുമ്പോഴാണ് മുമ്പ് ചോർന്നത്. എന്നാൽ ചോദ്യം തയ്യാറാക്കിയിടത്തു തന്നെ ഇവ ചോർത്തി ഉത്തരങ്ങളോടെ മാതൃക പേപ്പർ എന്ന നിലയ്ക്ക് വില്പന നടന്നു എന്നാണ് പ്രാമിക കണ്ടെത്തൽ.