ബാലുശ്ശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ഇന്ന് പുലർച്ചെയും കഴിഞ്ഞ ദിവസവും മോഷണം നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വയറിംഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ. തച്ചംപൊയിൽ സ്വദേശി ഒ.പി.അനസാണ് അറസ്റ്റിലായത്. താമരശ്ശേരി കാരടി മാനിപുരം റോഡിൽ പുതിയ ബസ്റ്റാന്‍റിന് സമീപം കെട്ടിടത്തിലായിരുന്നു മോഷണം. ചെമ്പുകമ്പി, വയർ, തുടങ്ങിയ സാമഗ്രികൾ കവർന്ന അനസിനെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. കവർച്ച നടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് തൊണ്ടിയോടെ പൊക്കിയത്. മുൻപും പലതവണ ഇതേ കെട്ടിടത്തിൽ സമാന രീതിയിൽ അനസ് കവർച്ച നടത്തിയിരുന്നു. ബാലുശ്ശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ഇന്ന് പുലർച്ചെയും കഴിഞ്ഞ ദിവസവും മോഷണം നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.


