ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയെ ഫേസ്ബുക്കിൽ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിച്ചുള്ള പോസ്റ്റിന് താഴെ 'രാജേഷ് കുടുക്ക' എന്ന അക്കൗണ്ടിൽ നിന്നാണ് അശ്ലീല കമന്റ് വന്നത്. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചത്

തിരുവനന്തപുരം: ആറ്റിങ്ങൽ എം എൽ എയും സി പി എം നേതാവുമായ ഒ എസ് അംബികയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് എം എൽ എ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അശ്ലീല കമന്റ് പ്രത്യക്ഷപ്പെട്ടത്. 'രാജേഷ് കുടുക്ക' എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് അധിക്ഷേപ കമന്‍റിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എം എൽ എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player