Published : Mar 25, 2026, 05:27 AM ISTUpdated : Mar 25, 2026, 11:03 PM IST

നിയമസഭാ തെരഞ്ഞെടുപ്പ്: പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം

Summary

പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. അപര ഭീഷണി ഒഴിവാക്കാൻ എല്ലാ അടവുകളും പ്രയോഗിക്കുകയാണ് സ്ഥാനാർത്ഥികൾ. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്.

saudi arabia

11:03 PM (IST) Mar 25

പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം

സംഘർഷം കാരണം വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് പിഴയില്ലാതെ രാജ്യം വിടാം. ഏപ്രിൽ 18 വരെ വിസകൾ നീട്ടാനും അവസരമുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം വിസകൾക്കും പുതിയ ഇളവ് ബാധകമാണ്.

Read Full Story

09:35 PM (IST) Mar 25

'ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ', സീൽ വിവാദത്തിലെ കോൺഗ്രസ് എഐ വീഡിയോ നീക്കി; തെറ്റ് എന്തെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേരള പൊലീസ്

തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ വിവാദത്തിൽ, കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോ കേരള പൊലീസ് ഇടപെട്ട് സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. തെറ്റ് എന്താണെന്ന് വ്യക്തമാക്കാതെ അഞ്ഞൂറിലധികം പോസ്റ്റുകൾ നീക്കിയ പൊലീസ് നടപടിക്കെതിരെ വിമർശനം ശക്തമാവുകയാണ്

Read Full Story

09:34 PM (IST) Mar 25

ബിജെപി സീൽ പതിച്ചതിൽ വിവാദം തീരുന്നില്ല; എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലീസ്,കൂടുതൽ വീഡിയോകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ പതിച്ച സംഭവത്തിൽ വിവാദം തീരുന്നില്ല. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് കോൺ​ഗ്രസ് പ്രചരിപ്പിച്ച എഐ വീഡിയോ കേരള പൊലീസ് ഇടപെട്ട് നീക്കി.കോൺ​ഗ്രസ് വിഷയത്തിൽ കൂടുതൽ വീഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്.

Read Full Story

09:20 PM (IST) Mar 25

ശബരിമല സ്വര്‍ണക്കൊള്ളയും ബിജെപി-സിപിഎം ബന്ധവും ഉയര്‍ത്തി കോഴിക്കോട്ടെ യുഡിഎഫ് മെഗാറാലി; തുറന്നടിച്ച് ഖര്‍ഗെയും രാഹുലും

ശബരിമല സ്വർണ്ണ കൊള്ളയും ബിജെപി- സിപിഎം ബന്ധവും ഉയർത്തി കോഴിക്കോട്ടെ യുഡിഎഫ് മെഗാറാലി. കേരളത്തിലേത് ദൈവത്തെപോലും വെറുതെ വിടാത്ത സർക്കാറെന്ന് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുറന്നിച്ചു.സിപിഎം- ബിജെപി ധാരണയുണ്ടെന്നും അതാണ് അഴിമതി കേസുകളിൽ പിണറായിക്കെതിരെ നടപടി ഇല്ലാത്തതെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു

Read Full Story

09:01 PM (IST) Mar 25

പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പികെ ശ്രീമതി, 'പ്രചാരണത്തിൽ നിന്ന് വിലക്കണം, കേസെടുക്കാൻ നിർദ്ദേശം നൽകണം'

കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ പി കെ ശ്രീമതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇർഷാദിനെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു

Read Full Story

07:36 PM (IST) Mar 25

എൽഡ‍ിഎഫ്-ബിജെപി 'ഡീൽ' ആക്രമണവുമായി ഖർഗെയും, കേരളത്തിൽ അന്തർധാര സജീവം; 'യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്‍റിയും നടപ്പാക്കും'

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ചു. പിണറായി സർക്കാർ കേരളത്തെ തകർത്തുവെന്നും മയക്കുമരുന്ന് കേന്ദ്രമാക്കിയെന്നും വിമർശിച്ച അദ്ദേഹം, യുഡിഎഫ് അധികാരത്തിൽ വരുമെന്നും എല്ലാ ഗ്യാരന്റികളും നടപ്പാക്കുമെന്നും ഉറപ്പുനൽകി

Read Full Story

07:04 PM (IST) Mar 25

പ്രതിഭക്കെതിരായ അധിക്ഷേപത്തിൽ ഇർഷാദിനെതിരെ നടപടി, മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്

കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ യുഡിഎഫും മുസ്ലിം ലീഗും നടപടി സ്വീകരിച്ചു. ഇർഷാദിനെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുകയും മുസ്ലിം ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു

Read Full Story

06:54 PM (IST) Mar 25

100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് വിഡി സതീശൻ, 5 ഗ്യാരണ്ടികളും നടപ്പാക്കും, ആവേശമായി കോഴിക്കോട്ടെ യു.ഡി.എഫ് മഹാറാലി

യു.ഡി.എഫ് 100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഞ്ച് ഗ്യാരണ്ടികളും നടപ്പാക്കുമെന്നും കോഴിക്കോട്ടെ യു.ഡി.എഫ് മഹാറാലിയിൽ വിഡി സതീശൻ പറഞ്ഞു.മഹാ റാലിയിലെത്തിയ മല്ലികാര്‍ജുൻ ഖര്‍ഗെ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു

Read Full Story

06:14 PM (IST) Mar 25

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലെ തീപിടുത്തം;സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉന്നതതല അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Read Full Story

05:59 PM (IST) Mar 25

പോരാട്ടത്തിന് പിന്തുണ നൽകിയ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്ന് വി കുഞ്ഞികൃഷ്ണൻ; 'നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം'

കണ്ണൂരിൽ യുഡിഎഫ് വേദിയിൽ വി കുഞ്ഞികൃഷ്ണൻ. മോന്തായം വളഞ്ഞാൽ അറുപത്തി നാലും വളയുമെന്നും അഴിമതിക്കെതിരെ നടപടി എടുത്താൽ പലർക്കെതിരെയും സിപിഎം നടപടി എടുക്കേണ്ടി വരുമെന്നും കുഞ്ഞികൃഷ്ണൻ. 

Read Full Story

05:59 PM (IST) Mar 25

ബാലസാഹിത്യക്കാരൻ പിഐ ശങ്കരനാരായണൻ അന്തരിച്ചു

ബാലസാഹിത്യക്കാരൻ പിഐ ശങ്കരനാരായണൻ അന്തരിച്ചു. 81 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏലം സ്പൈസസ് ബോഡിൽ ഉദ്യോഗസ്ഥനായിരുന്നു. രാമകഥാമൃതം,പായസക്കുട്ടികളേ ഈ കഥ കേൾക്കൂ തുടങ്ങി നിരവധി ബാലസാഹിത്യ രചനകൾ എഴുതിയിട്ടുണ്ട്

Read Full Story

05:55 PM (IST) Mar 25

പ്രതിഭയോട് ഖേദം പ്രകടിപ്പിച്ച് എം ലിജു, 'ഇർഷാദിന്‍റെ അധിക്ഷേപ പരാമർശം തെറ്റ്, അംഗീകരിക്കാനാകില്ല'; ശക്തമായി അപലപിക്കുന്നുവെന്നും യുഡിഎഫ് സ്ഥാനാർഥി

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പരാമർശം വിവാദമായി. യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു പരാമർശത്തെ തള്ളിപ്പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ, പ്രതിഭ നിയമനടപടിക്ക് ഒരുങ്ങുകയാണ്

Read Full Story

05:42 PM (IST) Mar 25

മാനന്തവാടി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുന്നു; മണ്ഡലം പിടിച്ചെടുക്കാൻ കോണ്‍ഗ്രസും മുസ്ലീംലീഗും, പ്രതീക്ഷയില്‍ എൽഡിഎഫ്

മന്ത്രിയുടെ മണ്ഡലം പിടിച്ചെടുക്കാൻ സംഘടന ശക്തി പരമാവധി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും മുസ്ലീംലീഗും. എന്നാല്‍ ഒ ആർ കേളുവിന് വ്യക്തിപരമായ ലഭിക്കുന്ന വോട്ടുകളടക്കം ഇത്തവണയും ജയത്തില്‍ എത്തിക്കുമെന്നാണ് എല്‍ഡിഎഫ് ആത്മവിശ്വാസം.

Read Full Story

05:31 PM (IST) Mar 25

എന്തുകൊണ്ട് കേരളത്തിന് എയിംസ് ഇല്ല? വിശദീകരണം നൽകാൻ കൂടുതൽ സമയം തേടി കേന്ദ്ര സർക്കാർ; ഏപ്രിൽ 10 വരെ സാവകാശം നൽകി ഹൈക്കോടതി

കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെതിരായ ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വീണ്ടും സാവകാശം തേടി. സാമ്പത്തിക വർഷാവസാനമായതിനാൽ വിശദീകരണം ലഭിച്ചില്ലെന്ന് കേന്ദ്രം അറിയിച്ചപ്പോൾ, ഏപ്രിൽ 10 വരെ കോടതി സമയം അനുവദിച്ചു. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാലതാമസം വരുത്താനുള്ള തന്ത്രമാണെന്ന് ഹർജിക്കാർ വാദിച്ചു

Read Full Story

05:02 PM (IST) Mar 25

വൈദികന്‍റെ വാരിയെല്ലുകള്‍ തകര്‍ന്നു, ആന്തരികാവയവങ്ങള്‍ക്കും ക്ഷതം; മരണ കാരണം വന്യജീവി ആക്രമണത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ

മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ വൈദികന്‍റെ മരണം വന്യജീവി ആക്രമണത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കാട്ടാന ആക്രമണത്തിൽ അല്ലെന്നും കാട്ടുപോത്തോ മറ്റ് ഏതെങ്കിലും വന്യജീവിയുടെയോ ആക്രമണത്തിലാകാം മരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തൽ.

Read Full Story

05:01 PM (IST) Mar 25

പൊടിപാറും പോരാട്ടം! നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞു, ഇനി 985 സ്ഥാനാർഥികൾ, 269 എണ്ണം തള്ളി; നാളെ കൂടി പത്രിക പിൻവലിക്കാം; ശേഷം അന്തിമ ചിത്രം

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. 269 പത്രികകൾ തള്ളിയതോടെ നിലവിൽ 985 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള സമയം നാളെ അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പിലെ അന്തിമ ചിത്രം വ്യക്തമാകും

Read Full Story

04:38 PM (IST) Mar 25

വിജയ് സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന പെരമ്പൂരിൽ എഐഎഡിഎംകെയും ബിജെപിയും മത്സരിക്കില്ല; തമിഴ്നാട് എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയായി

മുന്നണിയെ നയിക്കുന്ന എഐഎഡിഎംകെ 169 സീറ്റിൽ മത്സരിക്കുന്നതിനാണ് തീരുമാനം. 27 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപിക്ക് ചെന്നൈ മേഖലയിൽ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചത്. വിജയ് സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന പെരമ്പൂരിൽ എഐഎഡിഎംകെയും ബിജെപിയും മത്സരിക്കില്ല. 

Read Full Story

04:01 PM (IST) Mar 25

വയനാടിന് ഞങ്ങൾ 20 കോടി നൽകി, കണക്കുകൾ പുറത്തുവിട്ട് ഡിവൈഎഫ്ഐ; യൂത്ത് കോൺഗ്രസ് വാക്ക് പറഞ്ഞ 30 വീടിന്‍റെ കാശെവിടെ? അബിനോട് ചോദ്യവുമായി വസീഫ്

വയനാട് പുനരധിവാസ വിഷയത്തിൽ യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ. തങ്ങൾ 20 കോടി രൂപ സർക്കാരിന് കൈമാറിയതിന്‍റെ കണക്കുകൾ പുറത്തുവിട്ട ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് വാഗ്ദാനം ചെയ്ത 30 വീടുകൾ എവിടെയെന്നും അതിനായി പിരിച്ച പണത്തിന്‍റെ കണക്ക് എവിടെയെന്നും ചോദിച്ചു

Read Full Story

03:37 PM (IST) Mar 25

മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ; പള്ളി തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം, പ്രധാനമന്ത്രിയിൽ പ്രതീക്ഷയെന്നും കാതോലിക്ക ബാവ

നിയമസഭ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ടിന് യാക്കോബായ സഭ ആഹ്വാനം ചെയ്തു. പള്ളി തർക്കത്തിൽ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടലുകളിൽ പ്രതീക്ഷയുണ്ടെന്നും ഓർത്തഡോകസ് സഭയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വ്യക്തമാക്കി

Read Full Story

03:35 PM (IST) Mar 25

'കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല'; ഐഎഎസ് പദവിയിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ട് കണ്ണൻ ഗോപിനാഥൻ

ഐഎഎസ് പദവി രാജിവെച്ചത് കേന്ദ്രം സ്വീകരിക്കുന്നില്ലെന്നും ഇത് കാരണം തനിക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ലെന്നും കണ്ണന്‌‍ ​ഗോപിനാഥൻ പറയുന്നു. രാജിയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടാണ് കണ്ണൻ ഗോപിനാഥൻ രം​ഗത്തെത്തിയത്.

Read Full Story

03:31 PM (IST) Mar 25

ലൈസൻസില്ലാതെ പ്രവർത്തിച്ചതിൽ സിബിഐ അന്വേഷണം വേണം, റിപ്പോർട്ടർ ടിവി ദുരൂഹതകളുടെ കേന്ദ്രം; ഇന്ന് തന്നെ അടച്ചുപൂട്ടി മാപ്പ് പറയണമെന്നും സാബു ജേക്കബ്

ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ദേശീയ സുരക്ഷാ ക്ലിയറൻസോ ലൈസൻസോ ഇല്ലാതെയാണ് ചാനൽ പ്രവർത്തിക്കുന്നതെന്നും ഇതിന്റെ സാമ്പത്തിക സ്രോതസ്സുകളെയും ദുരൂഹമായ പ്രവർത്തനങ്ങളെയും കുറിച്ച് സിബിഐയും ഇഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Read Full Story

03:15 PM (IST) Mar 25

വെളിച്ചം പകർന്ന് മടക്കം; ഹരീഷ് റാണയുടെ കോർണിയയും ഹൃദയ വാൽവുകളും ദാനം ചെയ്തു; സംസ്കാര ചടങ്ങുകൾ ദില്ലിയിൽ പൂർത്തിയായി

നീണ്ടകാലത്തെ നിയമപോരാട്ടത്തിന് ശേഷം ഈ മാസം 11 ന് ആണ് ഹരീഷ് റാണക്ക് ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. ജീവൻ രക്ഷാ ഉപാധികളും കൃത്രിമ ഭക്ഷണം നൽകാനുള്ള ട്യൂബും ഘട്ടം ഘട്ടമായി ഊരിമാറ്റിയാണ് ദയാമരണം നടപ്പാക്കിയത്.

Read Full Story

03:08 PM (IST) Mar 25

കണ്ണൂരില്‍ പാര്‍ട്ടിവിട്ട സ്ഥാനാര്‍ഥികളുടെ ആരോപണം; വിയര്‍ത്ത് സിപിഎം, പ്രതിരോധിച്ച് നേതാക്കൾ

എംവി ഗോവിന്ദന്‍ കറക്കുകമ്പനിയുടെ പിടിയിലാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ടികെ ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടികെ ഗോവിന്ദന്‍റെ നിലപാടുകളെ ജനം തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Read Full Story

03:00 PM (IST) Mar 25

ബോസ് കൃഷ്ണമാചാരിയുടെ രാജി; ലൈംഗിക ആരോപണത്തെ തുടർന്ന്, പരാതി ലഭിച്ചിരുന്നുവെന്ന് ബിനാലെ ചെയർമാൻ

ജോലിയുടെ ഭാഗമെന്ന് പറഞ്ഞ് ഫോര്‍ട്ട് കൊച്ചിയിലെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും ലൈംഗികോദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നുമാണ് പരാതി. 2025 ഡിസംബർ 28നായിരുന്നു സംഭവം.

Read Full Story

02:14 PM (IST) Mar 25

'പാർട്ടി വിട്ടുപോയവരുടെ കൂട്ടായ്മ ഉണ്ടാക്കൽ സിപിഎമ്മിനെയോ ഇടതുമുന്നണിയെയോ ബാധിക്കില്ല'; കെകെ രമയ്ക്ക് മറുപടിയുമായി ടി പി രാമകൃഷ്ണൻ

ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നത് ആർക്ക് നേട്ടമാകുമെന്ന് ആലോചിക്കണമെന്നു ടി. പി രാമകൃഷ്ണൻ പോൾ ​ഗ്യാലക്സിയിൽ പ്രതികരിച്ചു.

Read Full Story

01:58 PM (IST) Mar 25

പാർട്ടിയിൽ ഐക്യം വേണമെന്ന ഉദ്ദേശത്തോടെയാണ് പ്രസംഗിച്ചതെന്ന് പി കെ ജയലക്ഷ്മി; 'മാനന്തവാടി യുഡിഎഫ് തിരിച്ചുപിടിക്കും'

മാനന്തവാടിയിൽ ഉഷ വിജയനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ സജീവമായി ഉണ്ട്. മാനന്തവാടി യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും പികെ ജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട്

Read Full Story

01:14 PM (IST) Mar 25

യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്; അധിക്ഷേപ പരാമർശം യുഡിഎഫ് കൺവെൻഷനിൽ

വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെര‍ഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീ​ഗ് നേതാവുമായ ഇർഷാദം ചക്കാലശ്ശേരിയുടെ പരാമർശം.

Read Full Story

01:04 PM (IST) Mar 25

രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി ഡി സതീശനെന്ന് പികെ ശശി; 'നിയമസഭയിൽ സംസാരിക്കുന്നത് താൻ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നു'

സതീശേട്ടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വരുമോ എന്നതായിരുന്നു എന്റെ ആദ്യ ആവശ്യമെന്ന് പികെ ശശി. അപ്പുറവും ഇപ്പുറവും ആയിരുന്നെങ്കിലും എനിക്ക് ഈ മനുഷ്യനെ അത്രയ്ക്ക് മതിപ്പും ഇഷ്ടവും ആയിരുന്നുവെന്നും പികെ ശശി

Read Full Story

12:09 PM (IST) Mar 25

മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല, താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല. താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

12:00 PM (IST) Mar 25

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് - ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമർശം നീക്കി സുപ്രീം കോടതി, വിചാരണയെ ബാധിക്കുമെന്ന വാദം അം​ഗീകരിച്ചു

വിചാരണയെ ബാധിക്കുന്നതാണ് പരാമർശമെന്ന പരാതിക്കാരിയുടെ വാദം അം​ഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പരാതിക്കാരിയുടെ ഹർജി കോടതി തീർപ്പാക്കി.

 

Read Full Story

11:50 AM (IST) Mar 25

കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് സതീശൻ; 'നമ്മൾ വിജയിച്ചാൽ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ ശശി ഉണ്ടാകും'

നൂറിലധികം സീറ്റുകൾ നേടി നമ്മൾ വിജയിക്കുമ്പോൾ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ പികെ ശശി ഉണ്ടാകും. തെങ്ങിൻ തോപ്പാണ് അദ്ദേഹത്തിന്റെ ചിഹ്നം. പക്ഷേ കൈയാണ്‌ ചിഹ്നം എന്ന് നമ്മൾ മനസ്സിൽ വിചാരിക്കണമെന്നും സതീശൻ

Read Full Story

11:34 AM (IST) Mar 25

തൃശ്ശൂർ ദേശീയപാതയിൽ 62.5 ലക്ഷം രൂപയുമായി കർണാടക സ്വദേശിയായ ബസ് യാത്രക്കാരൻ പിടിയിൽ; കൊച്ചിയിൽ വസ്തു വാങ്ങാനുള്ള പണമെന്ന് മൊഴി

തൃശ്ശൂർ ദേശീയപാതയിൽ മുടിക്കോട് വെച്ച് 62.5 ലക്ഷം രൂപയുമായി കർണാടക സ്വദേശിയായ ബസ് യാത്രക്കാരൻ പിടിയിലായി. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്സൈസ് പരിശോധനയിലാണ് ഉദയ് ശങ്കർ എന്നയാൾ പിടിയിലായത്. 

Read Full Story

10:57 AM (IST) Mar 25

മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ ആലോചന നടത്തും; എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്

മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ ആലോചന നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഇക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമുണ്ടെന്നും ഈ വിഷയം പാർട്ടി ചർച്ച ചെയ്താണ് തീരുമാനമെടുക്കുകയെന്നും സിപിഎ ലത്തീഫ്

Read Full Story

10:41 AM (IST) Mar 25

എം കെ മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണി; ഇടപെട്ട് മുസ്ലിം ലീഗ്, തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി

എം കെ മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണിയിൽ ഇടപെട്ട് മുസ്ലിം ലീഗ്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് ഇരുവരും അറിയിച്ചതായി മുനീർ വ്യക്തമാക്കി.

Read Full Story

10:36 AM (IST) Mar 25

ചിലന്തിയാർ ചെക്ക് ഡാം നിർമാണം - ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം

തമിഴ്‌നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുമെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ട്രിബ്യൂണൽ ഇടപെടൽ. സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറാണ് ഹർജി സമർപ്പിച്ചത്.

Read Full Story

10:12 AM (IST) Mar 25

'സീറ്റ് ഇല്ലെങ്കിൽ നേരത്തെ പറയാമായിരുന്നു, മത്സരിക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി' - നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി

ജനങ്ങളെ കണ്ട സമയത്ത് നേതാക്കളെ കണ്ടാൽ മതിയായിരുന്നുവെന്നും എങ്കിൽ തനിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

Read Full Story

09:36 AM (IST) Mar 25

ജി സുധാകരൻ അണയാൻ പോകുന്ന തീ, പാർട്ടിക്കെതിരെ ആര് വന്നാലും ആലപ്പുഴയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്ന് സജി ചെറിയാൻ

ജി സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും സജി ചെറിയാൻ. പാർട്ടിക്കെതിരെ ആര് വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

09:30 AM (IST) Mar 25

'ടി പി സ്വപ്നം കണ്ട ഇടതുപക്ഷ ബദൽ യാഥാർത്ഥ്യമാകും, പിണറായി ഭരണത്തിന് അന്ത്യം കുറിക്കുന്ന ദിനമായിരിക്കും മെയ് 4' - കെ കെ രമ

കേരളത്തിൽ പിണറായി യുഗത്തിന് അന്ത്യം കുറിക്കുന്ന ദിനം ആയിരിക്കും ടി പി രക്തസാക്ഷിത്വ ദിനമായ മെയ് 4 എന്നും പൊളിറ്റിക്കൽ ഗാലക്സിയിൽ കെ കെ രമ വെളിപ്പെടുത്തി.

 

Read Full Story

09:12 AM (IST) Mar 25

'ആന്റണി രാജുവിന് പരിഭവമില്ല, നേരിട്ട് കണ്ട് സംസാരിച്ചു'; നേരിട്ട് വരാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്ന് സുധീർ കരമന

നേരിട്ട് വരുന്നതിനേക്കാൾ റീച്ച് സോഷ്യൽ മീഡിയ അല്ലേയെന്നും സുധീർ കരമന ചോദിച്ചു. ആന്റണി രാജുവിനെ നേരിട്ട് കണ്ടു സംസാരിച്ചു. നേരിട്ട് വരാനുള്ള അസൗകര്യം അദ്ദേഹം അറിയിച്ചിരുന്നുവെന്നും സുധീർ കരമന വ്യക്തമാക്കി.

Read Full Story

08:15 AM (IST) Mar 25

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും; മെയ് ഒൻപതിന് യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമൊന്നുമില്ലെന്ന് പി ജെ കുര്യൻ

മെയ് ഒൻപതിന് യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും പിജെ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ രമേശ്‌ ചെന്നിത്തല വേദിയിൽ ഇരിക്കെയാണ് പി ജെ കുര്യന്റെ പ്രസ്താവന.

Read Full Story

More Trending News