വിചാരണയെ ബാധിക്കുന്നതാണ് പരാമർശമെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പരാതിക്കാരിയുടെ ഹർജി കോടതി തീർപ്പാക്കി.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ നീക്കി സുപ്രീം കോടതി. വിചാരണയെ ബാധിക്കുന്നതാണ് പരാമർശമെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പരാതിക്കാരിയുടെ ഹർജി കോടതി തീർപ്പാക്കി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തനിക്കെതിരെ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ അടക്കം ബാധിക്കുന്നതാണെന്നും അത് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ആദ്യപരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുൻകൂര്‍ ജാമ്യം അനുവദിച്ചതും അതിൽ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിലെ 4 പാരഗ്രാഫുകള്‍ നീക്കം ചെയ്തിട്ടുള്ള ഉത്തരവാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യപരാതിക്കാരി ചൂണ്ടിക്കാട്ടിയ ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ മുൻകൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി ഇടപെട്ടിട്ടില്ല. പരാതിക്കാരിക്ക് അനുകൂലമായ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

