നീണ്ടകാലത്തെ നിയമപോരാട്ടത്തിന് ശേഷം ഈ മാസം 11 ന് ആണ് ഹരീഷ് റാണക്ക് ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. ജീവൻ രക്ഷാ ഉപാധികളും കൃത്രിമ ഭക്ഷണം നൽകാനുള്ള ട്യൂബും ഘട്ടം ഘട്ടമായി ഊരിമാറ്റിയാണ് ദയാമരണം നടപ്പാക്കിയത്.

ദില്ലി: രാജ്യത്തെ ആദ്യ ഔദ്യോഗിക ദയാമരണത്തിന് വിധേയനാക്കിയ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. ഇന്നലെയാണ് ഹരീഷിന്റെ ദയാമരണത്തിന് വിധേയനായത്. ഇന്ന് ദില്ലി ഗ്രീൻ പാർക്കിൽ വെച്ച് നടന്ന സംസ്കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മുപ്പത്തിയൊന്നുകാരനായ ഹരീഷ് റാണ 2013 ൽ നടന്ന അപകടത്തെ തുടർന്ന് കോമാവസ്ഥയിൽ ആയിരുന്നു. ദില്ലി എയിംസിൽ ഒരാഴ്ച നീണ്ട നടപടി ക്രമത്തിന് ശേഷം ഇന്നലെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നീണ്ടകാലത്തെ നിയമപോരാട്ടത്തിന് ശേഷം ഈ മാസം 11 ന് ആണ് ഹരീഷ് റാണക്ക് ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. ജീവൻ രക്ഷാ ഉപാധികളും കൃത്രിമ ഭക്ഷണം നൽകാനുള്ള ട്യൂബും ഘട്ടം ഘട്ടമായി ഊരിമാറ്റിയാണ് ദയാമരണം നടപ്പാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News