ബാലസാഹിത്യകാരൻപിഐ ശങ്കരനാരായണൻ അന്തരിച്ചു. 81 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏലം സ്പൈസസ് ബോഡിൽ ഉദ്യോഗസ്ഥനായിരുന്നു. രാമകഥാമൃതം,പായസക്കുട്ടികളേ ഈ കഥ കേൾക്കൂ തുടങ്ങി നിരവധി ബാലസാഹിത്യ രചനകൾ എഴുതിയിട്ടുണ്ട്
കൊച്ചി:ബാലസാഹിത്യകാരൻ പിഐ ശങ്കരനാരായണൻ അന്തരിച്ചു. 81 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏലം സ്പൈസസ് ബോഡിൽ ഉദ്യോഗസ്ഥനായിരുന്നു. രാമകഥാമൃതം,പായസക്കുട്ടികളേ ഈ കഥ കേൾക്കൂ തുടങ്ങി നിരവധി ബാലസാഹിത്യ രചനകൾ എഴുതിയിട്ടുണ്ട്. ആകാശവാണി കൊച്ചി എഫ്.എം നിലയത്തില്‍ മധുരമീ മലയാളം,പര്യായമഞ്ജരി,സുഭാഷിതം എന്നിവ പലകാലങ്ങളിലായി അവതരിപ്പിച്ചതിലൂടെ റേഡിയോ ശ്രോതാക്കളുടെയിടയില്‍ സുപരിചിതനായിരുന്നു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയാണ്.



