സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ
കേരളത്തിലും മഴ കനക്കും. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകി. വടക്കൻ കേരളത്തിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചു.
11:35 PM (IST) Aug 06
ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്, അജികുമാർ എന്നിവരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവും പ്രതിപ്പട്ടികയിലുണ്ട്.
11:12 PM (IST) Aug 06
പരോൾ നൽകേണ്ടെന്ന് തദ്ദേശ മന്ത്രിയും തദ്ദേശ സെക്രട്ടറിയും ഫയലിൽ എഴുതിയതിന് മറികടന്നായിരുന്നു തദ്ദേശ വകുപ്പിലെ അണ്ടർ സെക്രട്ടറി ആഭ്യന്തര വകുപ്പിന് ഉപദേശം നൽകിയത്.
09:57 PM (IST) Aug 06
സിജെപി സമരങ്ങളിലും വിദ്യാർത്ഥി പ്രതിഷേധങ്ങളിലും പങ്കെടുത്തവർ ദേശവിരുദ്ധരല്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു
09:52 PM (IST) Aug 06
കേരളത്തിൽ 40,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഇതിനകം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും, 25,000-ത്തോളം സ്വത്തുക്കളുടെ വിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികൾ ബാക്കിയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
09:15 PM (IST) Aug 06
കുടിലിനുള്ളില്‍ ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം വന്‍ ദുരിതത്തിലാക്കുന്നു
09:12 PM (IST) Aug 06
സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണമായും ഒരു ജില്ലയിൽ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
08:39 PM (IST) Aug 06
വാന്‍ കനാലിലേക്ക് തെന്നിവീണ് 27 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കയറ്റി വീടുകളിലേക്ക് വരികയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്
08:34 PM (IST) Aug 06
കൊല്ലം കമ്മീഷണറുമായി സംസാരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അറിയിച്ചു. വളളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്.
08:08 PM (IST) Aug 06
പ്രധാനമന്ത്രിയുടെ 2026 ലെ വിദേശ സന്ദർശനങ്ങൾക്ക് ഇതുവരെ 74.58 കോടി രൂപ ചിലവായതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ തുക ചിലവായത് 17.46 കോടി രൂപ മുടക്കിയ നോർവേ യാത്രയ്ക്കാണ്
07:36 PM (IST) Aug 06
മുഖ്യമന്ത്രി വിഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് കമന്‍റിട്ട യുവാവ് അറസ്റ്റിൽ
07:35 PM (IST) Aug 06
ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ 'അഗ്നി 4' വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിൽ നടന്ന വിക്ഷേപണം എല്ലാ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു
07:26 PM (IST) Aug 06
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പകരം പുതിയ റെയിൽവേ പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകണ്ഠൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി. 13 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിൽ പുതിയ പദ്ധതി തുടങ്ങിയാൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകും
07:10 PM (IST) Aug 06
വർക്കലയിലും പരിസരങ്ങളിലും മോഷണം. ഒരേ രാത്രിയിൽ പല വീടുകളും കുത്തിത്തുറന്ന് മോഷണശ്രമമുണ്ടായി
06:59 PM (IST) Aug 06
വിതരണത്തിന് നൽകുന്ന ഇൻസെന്റീവ് നഷ്ടമാകുന്നെന്നാണ് യുഡിഎഫ് കണ്ടെത്തൽ . ക്ഷേമ പെൻഷൻ വിതരണത്തിലെ കേന്ദ്ര മാനദണ്ഡം അംഗീകരിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്നും ഉത്തരവിൽ പറയുന്നു
06:23 PM (IST) Aug 06
ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
06:08 PM (IST) Aug 06
ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ ഇടപ്പെട്ട് അബിൻ വർക്കി എംഎൽഎ
05:54 PM (IST) Aug 06
ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
05:53 PM (IST) Aug 06
പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ആസിഫ് റാസയാണ് എറണാകുളത്തു നിന്ന് കടയ്ക്കൽ പൊലീസിന്‍റെ പിടിയിലായിത്
05:40 PM (IST) Aug 06
സംഘടന സംവിധാനം വിപുലീകരിച്ച് തുടർസമര പരിപാടികൾക്കൊരുങ്ങി സിജെപി. അംഗത്വ വിതരണം നടത്തിയും രാജ്യ വ്യാപക ക്യാമ്പയിനുകൾ ഏറ്റെടുത്തും അടിത്തറ ശക്തമാക്കാനാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപകെയുടെ സാംബാജി നഗറിലെ വീട്ടിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ
05:12 PM (IST) Aug 06
സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളിൽ ആഗസറ്റ് 15 മുതൽ സമഗ്രമാറ്റം. പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി 'എൻ്റെ പൊലീസ് സ്റ്റേഷൻ' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
04:14 PM (IST) Aug 06
ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
04:05 PM (IST) Aug 06
പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു
03:41 PM (IST) Aug 06
തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റിവന്ന ചരക്ക് ലോറി എഞ്ചിൻ തകരാറിനെ തുടർന്ന് നീരേറ്റുപുറം പാലത്തിന്‍റെ മധ്യഭാഗത്ത് കുടുങ്ങി
03:20 PM (IST) Aug 06
ടി ഐ മധുസൂദനന്‍റെ വക്കീൽ നോട്ടീസിന് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ. താൻ എഴുതിയ പുസ്തകത്തിലെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും മധുസൂദനന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി
03:17 PM (IST) Aug 06
കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു
03:11 PM (IST) Aug 06
2013 ലെ ഗോവ പീഡനക്കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ച് ബോംബേ ഹൈക്കോടതി. സെഷൻസ് കോടതിയുടെ വെറുതെ വിട്ടുകൊണ്ടുള്ള വിധി റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ച് തേജ്പാലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്
02:59 PM (IST) Aug 06
ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി, ഇൻസ്റ്റഗ്രാമിലൂടെ ഊന്നുകൽ സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പുതിയ കേസെടുത്തു. കോതമംഗലം സിഐക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ ഒളിവിലിരിക്കെയാണ് ആയങ്കിയുടെ പുതിയ വെല്ലുവിളി
02:59 PM (IST) Aug 06
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്കെന്ന് കെ സി വേണുഗോപാല്‍. വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ലെന്നും ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
02:37 PM (IST) Aug 06
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയ്ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂർവ്വമെന്ന് ഹൈക്കോടതി. അഴിമതി കേസിൽ വിചാരണ നേരിടുന്നയാളെ സുപ്രധാന പദവിയിൽ തുടരാനനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചപ്പോഴാണ് പരമാർശം.
02:36 PM (IST) Aug 06
കേരളത്തിലെ ആദ്യ എ ഐ സാങ്കേതിക സജ്ജമായ ജില്ലയായി എറണാകുളം മാറാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്ക് എ ഐ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്ന 'എ ഐ ഇറ' പദ്ധതിക്ക് തുടക്കമായി
02:28 PM (IST) Aug 06
മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ഷോൺ ജോർജ്. മീനച്ചിലാറ്റിൽ അടിഞ്ഞുകൂടിയ മണൽ, നീക്കം ചെയ്യാത്തത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്നും ഇത് നീക്കിയില്ലെങ്കിൽ വരും വർഷങ്ങളിൽ വലിയ ദുരന്തമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി
02:18 PM (IST) Aug 06
തൈക്കാട് അവിൽ പ്രോയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജോലിക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന14,670 രൂപയും ഒരു മൊബൈൽ ഫോണും നഷ്‌ടപ്പെട്ടു.
01:22 PM (IST) Aug 06
പയ്യന്നൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിൽ ഉള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് രാഗേഷ് പറഞ്ഞു.
01:20 PM (IST) Aug 06
പൊലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ടും, സമ്മതമൊഴികൾ വീഡിയോയിൽ പകർത്തുന്നതും നിർബന്ധമാക്കും. പുതുക്കിയ മാർഗനിർദ്ദേശങ്ങളുടെ കരട്, അവയവദാന നോഡൽ ഏജൻസിയായ കെ-സോട്ടോ ആശുപത്രികൾക്ക് കൈമാറി.
12:46 PM (IST) Aug 06
ലൈെംഗികാതിക്രമ കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാൽ കുറ്റക്കാരൻ. വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി.
12:32 PM (IST) Aug 06
കർശന ജാമ്യവ്യവസ്ഥകൾ ജാമ്യം നിഷേധിക്കുന്നതിന് തുല്യമെന്ന നീരീക്ഷണവുമായി സുപ്രീംകോടതി. ലഹരിക്കേസിൽ മലയാളി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നീരീക്ഷണം.
11:14 AM (IST) Aug 06
പുതിയ കപ്പൽ നിർമാണ ശാലയ്ക്ക് തൂത്തുക്കുടിയിൽ സ്ഥലം അന്വേഷിച്ച് കൊച്ചിൻ ഷിപ്പ് യാർഡ്. പദ്ധതിക്ക് അനുയോജ്യം തൂത്തുക്കുടിയെന്നാണ് വിലയിരുത്തൽ. 2000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
10:50 AM (IST) Aug 06
കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം. നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
08:12 AM (IST) Aug 06
മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന. തമിഴ്നാടിന് ദോഷകരമല്ലെങ്കിൽ ബില്ലിനെ എതിർക്കേണ്ടതില്ലെന്നും, നിർദേശങ്ങൾ അംഗീകരിച്ചാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാമെന്നും പാർട്ടി വ്യക്തമാക്കുന്നു.
07:53 AM (IST) Aug 06
മോഹൻ ഭാഗവത് ഇന്ന് ജെൻസി യുവതയുമായി സംവദിക്കും. രണ്ടായിരത്തോളം കുട്ടികളുമായുള്ള മോഹൻ ഭാഗവതിന്റെ സംവാദം മുംബൈയിലാണ് നടക്കുക.