Published : Jul 05, 2026, 10:23 AM ISTUpdated : Jul 05, 2026, 11:18 PM IST

Malayalam News Live: യുവാവിനെ വെട്ടിയത് തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന കൊടുവാള്‍ ഉപയോഗിച്ച്; ബന്ധുവിനെ പ്രകോപിപ്പിച്ചത് വഴി സംബന്ധിച്ച തര്‍ക്കം

Summary

പേഴ്സണൽ സ്റ്റാഫ് നിയമനത്തില്‍ ലീഗ് മന്ത്രിമാർക്കെതിരെ പ്രമേയം പാസാക്കി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. തന്നിഷ്ടത്തോടെ ആളുകളെ തിരികെ കയറ്റിയത് പ്രസ്ഥാനത്തോടും അണികളോടും ചെയ്ത വഞ്ചനയാണെന്ന് എംഎസ്എഫ് വിമര്‍ശിക്കുന്നു. പാർട്ടിയിൽ സജീവമല്ലാത്ത ആളുകളെ നിയമിച്ചത് സങ്കടകരമായ കാര്യമാണ്. സംഘടനയ്ക്ക് വേണ്ടി സമരം ചെയ്തവരും മർദ്ദനം ഏറ്റവരുമായ നേതാക്കളെ മനപ്പൂർവ്വം വെട്ടിമാറ്റിയെന്നും എംഎസ്എഫ് പ്രമേയത്തില്‍ പറയുന്നു.

Police Vehicle-road dispute turns violent in kozhikode one injured

11:08 PM (IST) Jul 05

യുവാവിനെ വെട്ടിയത് തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന കൊടുവാള്‍ ഉപയോഗിച്ച്; ബന്ധുവിനെ പ്രകോപിപ്പിച്ചത് വഴി സംബന്ധിച്ച തര്‍ക്കം

വഴിതര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട്ടാണ് സംഭവം

Read Full Story

10:21 PM (IST) Jul 05

ദോഹയിൽ നിർണായക കൂടിക്കാഴ്ച, ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; ഊർജ-വ്യാപാര മേഖലകളിലെ സഹകരണം ചർച്ചയായി

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു

Read Full Story

09:43 PM (IST) Jul 05

ഇൻസ്റ്റഗ്രാമിനെതിരെ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര നടപടി, കീവേഡ് പരസ്യങ്ങളിലൂടെ കുട്ടികളുടെ ദൃശ്യങ്ങൾ പോലും ദുരുപയോഗം ചെയ്തതിൽ നോട്ടീസ്, 7 ദിവസം സമയം

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള കീവേഡുകൾ ഉപയോഗിച്ച് പരസ്യം നൽകിയതിന് ഇൻസ്റ്റഗ്രാമിന് കേന്ദ്രം നോട്ടീസ് അയച്ചു. ബിബിസി റിപ്പോർട്ടിനെ തുടർന്ന്, പോക്സോ, ഐടി നിയമങ്ങൾ ലംഘിച്ചതിന് 7 ദിവസത്തിനകം മറുപടി നൽകാനാണ് മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്

Read Full Story

09:22 PM (IST) Jul 05

വിചിത്ര ആവശ്യവുമായി വിഎച്ച്പി, 'അയോധ്യ കൊള്ളയിൽ പ്രിയങ്കയും കെജ്രിവാളുമടക്കമുള്ളവരോട് തെളിവ് തേടണം'; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

അയോധ്യയിലെ തട്ടിപ്പിൽ ആരോപണം ഉന്നയിച്ച പ്രിയങ്ക ഗാന്ധി, കെജ്രിവാൾ എന്നിവരിൽ നിന്ന് തെളിവ് തേടണമെന്ന് വിഎച്ച്പി പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി പ്രതികരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു

Read Full Story

08:21 PM (IST) Jul 05

ദുരന്തമായി വിനോദയാത്ര; അമ്പൂരിയിൽ വാഹനം മുന്നോട്ട് ഉരുണ്ട് കയറി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

കുറിച്ചിക്കാട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. മൂന്ന് കുടുംബങ്ങൾ ഒന്നിച്ച് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു.

Read Full Story

08:17 PM (IST) Jul 05

കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ വേണ്ടിവന്നാൽ അത് ചെയ്യും, അമേരിക്കൻ കമ്പനി കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിലെ ചർച്ചയിൽ പ്രതീക്ഷയെന്നും മന്ത്രി

കൊച്ചിയിലെ യു എസ് കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ നടപടി താൽക്കാലികമായി മരവിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചുവെന്നും വിഷയത്തിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി

Read Full Story

08:10 PM (IST) Jul 05

കേരളത്തെ പിടിച്ചുലച്ച രാജന്‍ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു

അടിയന്തരാവസ്ഥ കാലത്തെ രാജന്‍ കേസിലെ ഏക സാക്ഷിയായിരുന്ന പ്രൊഫസർ കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു. കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് മുന്‍ അധ്യാപകനായിരുന്ന അദ്ദേഹം കാസര്‍കോട് വെച്ചാണ് മരണപ്പെട്ടത്

Read Full Story

07:34 PM (IST) Jul 05

കോൺഗ്രസിന്‍റെ നല്ലകാലം! ഒറ്റയടിക്ക് പാർട്ടിയിലെത്തിയത് പത്തനംതിട്ടയിലെ നൂറോളം കേരള കോൺഗ്രസുകാർ; 'ജോസ് കെ മാണിയും റോഷിയും പാർട്ടിയെ തകർത്തു'

പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിന് കനത്ത തിരിച്ചടി നൽകി നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും ഏകാധിപത്യ നിലപാടുകളാണ് പാർട്ടി വിടാൻ കാരണമെന്ന് നേതാക്കൾ ആരോപിച്ചു

Read Full Story

07:34 PM (IST) Jul 05

തയ്യൽക്കടയിലെ 'ആംഗ്യഭാഷാ' കച്ചവടം പൊളിഞ്ഞു; ഹാൻസ് ഒളിപ്പിച്ചു വിറ്റ യുവാവ് പിടിയിൽ

തുന്നൽക്കടയിൽ എത്തുന്ന ആവശ്യക്കാർക്ക് പ്രത്യേക ആംഗ്യഭാഷയിലൂടെ സാധനങ്ങൾ കൈമാറിയിരുന്ന ഇയാൾ, തയ്ച്ചു ബാക്കി വരുന്ന തുണിക്കഷ്ണങ്ങൾക്കിടയിലായിരുന്നു പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചു വെച്ചിരുന്നത്.

Read Full Story

06:37 PM (IST) Jul 05

പാലയിൽ കടുത്ത തീരുമാനമെടുത്ത് കോൺഗ്രസ്, ദിയ ബിനു പുളിക്കക്കണ്ടത്തിന്‍റെ ഭരണത്തിനുള്ള പിന്തുണ പിൻവലിക്കാൻ പ്രമേയം പാസാക്കി, നേതൃത്വത്തെ അറിയിക്കും

പാലാ നഗരസഭയിൽ ഡി വൈ എഫ് ഐ സമ്മേളനത്തിന് സ്റ്റാൻഡ് വിട്ടുനൽകിയതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന്, ദിയ ബിനു പുളിക്കക്കണ്ടത്തിന്‍റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് പ്രമേയം പാസാക്കി

Read Full Story

06:10 PM (IST) Jul 05

എംവി ഗോവിന്ദൻ വലിയ മഹത്വമൊന്നും പറയേണ്ട, വർഗ്ഗ വഞ്ചകർ ആരെന്ന് ജനങ്ങൾക്കറിയാം, തെറ്റ് പറ്റിയത് പാർട്ടിക്ക്; എംവി ജയരാജനും ടികെ ഗോവിന്ദന്‍റെ മറുപടി

തെറ്റ് തിരുത്തി പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി പി എം നേതൃത്വത്തിൻ്റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി വിമതൻ ടി കെ ഗോവിന്ദൻ. തനിക്കല്ല, പാർട്ടിക്കാണ് തെറ്റുപറ്റിയതെന്നും യഥാർത്ഥ വർഗ്ഗ വഞ്ചകർ ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം തുറന്നടിച്ചു

Read Full Story

06:01 PM (IST) Jul 05

സ്നാപ് ചാറ്റ് പ്രണയം അതിർത്തി കടന്നു; ഒടുവിൽ പാക് യുവാവിനെ തിരിച്ചയച്ച് ഇന്ത്യ

സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട കശ്മീരിലെ ഉറി സ്വദേശിനിയായ കാമുകിയെ കാണാൻ കഴിഞ്ഞ മെയ് 31നാണ് ഇരുപത്തിരണ്ടുക്കാരനായ സീഷാൻ മീർ ജീവൻപോലും പണയപ്പെടുത്തി അതിർത്തിയിലെ നിയന്ത്രണ രേഖ മറികടന്നത്.

Read Full Story

05:01 PM (IST) Jul 05

വർക്കല ക്ലിഫിൽ മണ്ണിടിഞ്ഞു; സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

അപകടസ്ഥലത്ത് ടൂറിസം അധികൃതരും പോലീസും എത്തി പരിശോധന നടത്തി. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികൾ അതീവ ജാഗ്രത പുലർത്തണമെന്നും ടൂറിസം പോലീസ് മുന്നറിയിപ്പ് നൽകി.

Read Full Story

04:16 PM (IST) Jul 05

മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ; ഗതാഗതം വഴി തിരിച്ചുവിടുന്നു

കൊച്ചി - ധനുഷ്കോടി ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ സഞ്ചാരികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Read Full Story

03:00 PM (IST) Jul 05

കനത്ത മഴ; ദില്ലി വിമാനത്താവളത്തിൽ സർവീസുകൾ താറുമാറായി, 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

5 അന്താരാഷ്ട്ര സർവീസുകളും 10 ആഭ്യന്തര സർവീസുകളും ഉൾപ്പെടെ ആകെ 15 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടത്.യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരം ഉറപ്പുവരുത്തണമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Read Full Story

02:12 PM (IST) Jul 05

ശ്രദ്ധയ്ക്ക്, വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത. 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

Read Full Story

01:29 PM (IST) Jul 05

ആഡംബര ജീവിതത്തിന് എല്ലാം സജ്ജം, കൈവശം 88000 രൂപ; എട്ട് യുവാക്കളില്‍ നിന്നായി കണ്ടെടുത്തത് ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനും ഉപകരണങ്ങളും

പ്രധാന നഗര കേന്ദ്രങ്ങളില്‍ മാരക ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവും എത്തിച്ച് ചില്ലറ വില്‍പന നടത്തുന്ന എട്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

Read Full Story

01:08 PM (IST) Jul 05

വയറുകീറി നോക്കിയപ്പോൾ 2 കിലോ ഭാരമുള്ള പ്ലാസ്റ്റിക്ക് വല, കോഴിക്കോട് കരയ്ക്കടിഞ്ഞത് 200 കിലോ ഭാരമുള്ള ഡോള്‍ഫിന്‍

നാലടിയോളം നീളവും 200 കിലോയോളം ഭാരവുമുള്ള ഭീമന്‍ ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു

Read Full Story

12:58 PM (IST) Jul 05

നിങ്ങളും പവർ ഗ്രൂപ്പിന്‍റെ ഭാഗം, എവിടെയായിരുന്നു? ശബ്ദം ഉയർത്തിയിരുന്നോ?; അമ്മയിലെ പോരില്‍ ശ്വേത മോനോനെതിരെ ഭാഗ്യലക്ഷ്മി

തന്‍റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന ശ്വേതയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഭാഗ്യലക്ഷ്മി

Read Full Story

12:26 PM (IST) Jul 05

പുതിയ ആവശ്യവുമായി അൻസിബ ഹസൻ, മുഖ്യമന്ത്രിയെ അറിയിക്കും, പരാതി നൽകും; കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യം

ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അൻസിബ ഹസൻ

Read Full Story

11:15 AM (IST) Jul 05

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല, സ്ഥിരീകരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Read Full Story

10:34 AM (IST) Jul 05

പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി, സംഭവം പത്തനംതിട്ട പരുമലയിൽ; പരാതി നൽകി

സ്റ്റോപ്പ് മെമോ നൽകിയതിന് പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

Read Full Story

10:25 AM (IST) Jul 05

തന്റെ പോരാട്ടം പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്‍

താരസംഘടന അമ്മയിലെ തര്‍ക്കം തുടരുന്നു. തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്‍. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ്‌ തുറന്നുകാട്ടപ്പെടുമെന്നും ശ്വേത മേനോന്‍ പറയുന്നു.

Read Full Story

10:25 AM (IST) Jul 05

വിഴിഞ്ഞത്ത് അനുബന്ധ കരാർ പരിഗണനയിൽ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അദാനിയുമായി അനുബന്ധ കരാർ പരിഗണനയിൽ. വിദേശ നിക്ഷേപം സ്വീകരിച്ച് ഓഹരി കൈമാറാനുള്ള അദാനി വിഴിഞ്ഞം പോർട്ടിന്റെ നടപടിയിൽ അതീവ ശ്രദ്ധയോടെയാണ് സർക്കാരിന്റെ തുടർ നടപടികൾ.

Read Full Story

10:24 AM (IST) Jul 05

പിണറായിക്കും ഗോവിന്ദനുമെതിരെ സിപിഎമ്മിൽ പുതുവിഭാഗം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ എംഎ ബേബിയുടെ അനുഗ്രഹാശിസ്സുകളോടെ നേതാക്കളുടെ പുതുചേരി. പിണറായി വിജയന്‍റെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍റെയും നിലപാടുകളെ പാർട്ടിക്കകത്ത് തുറന്നെതിർത്താണ് പുതുവിഭാഗം ശക്തിപ്പെടുന്നത്.

Read Full Story

10:24 AM (IST) Jul 05

ഊരാളുങ്കലിൻ്റെതടക്കം 46 ഏജൻസികളുടെ അനുമതി നീട്ടി നൽകി

പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ അഴിമതിയാരോപണങ്ങളെല്ലാം വിഴുങ്ങി യുഡിഎഫ് സർക്കാർ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാർ എടുക്കുന്നതിനുള്ള അനുമതി നീട്ടി നൽകി. ഊരാളുങ്കലിന്റേതടക്കം 46 ഏജൻസികളുടെ അനുമതിയാണ് നീട്ടി നൽകിയത്. ടെൻഡറില്ലാതെ സർക്കാർ ജോലികളുടെ കരാർ എടുക്കാനുള്ള അനുമതിയാണ് സർക്കാർ നീട്ടി നൽകിയത്.

Read Full Story

10:23 AM (IST) Jul 05

ലീഗ് മന്ത്രിമാർക്കെതിരെ പ്രമേയം പാസാക്കി എംഎസ്എഫ്

പേഴ്സണൽ സ്റ്റാഫ് നിയമനത്തില്‍ ലീഗ് മന്ത്രിമാർക്കെതിരെ പ്രമേയം പാസാക്കി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. തന്നിഷ്ടത്തോടെ ആളുകളെ തിരികെ കയറ്റിയത് പ്രസ്ഥാനത്തോടും അണികളോടും ചെയ്ത വഞ്ചനയാണെന്ന് എംഎസ്എഫ് വിമര്‍ശിക്കുന്നു. പാർട്ടിയിൽ സജീവമല്ലാത്ത ആളുകളെ നിയമിച്ചത് സങ്കടകരമായ കാര്യമാണ്. സംഘടനയ്ക്ക് വേണ്ടി സമരം ചെയ്തവരും മർദ്ദനം ഏറ്റവരുമായ നേതാക്കളെ മനപ്പൂർവ്വം വെട്ടിമാറ്റിയെന്നും എംഎസ്എഫ് പ്രമേയത്തില്‍ പറയുന്നു.


More Trending News