Published : Jul 10, 2026, 06:11 AM ISTUpdated : Jul 10, 2026, 10:48 PM IST

Malayalam News Live: മലപ്പുറത്ത് അധ്യാപകന്‍റെ ക്രൂരത, അഞ്ചാം ക്ലാസുകാരിയെ അടിച്ച് എല്ല് പൊട്ടിച്ചു, അടി ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ്

Summary

വയനാട് കള്ളാടി ദുരന്തത്തിൽ കണ്ടെത്താനുള്ള രണ്ട് പേർക്കായി നാലാം ദിവസവും തെരച്ചിൽ തുടരുന്നു. കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് സ്ഥലത്ത്. തുരങ്ക പാത പദ്ധതി തുടരണോ എന്ന് പഠിക്കാൻ വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.  

school students-malappuram teacher accused of breaking class 5 students arm

10:48 PM (IST) Jul 10

മലപ്പുറത്ത് അധ്യാപകന്‍റെ ക്രൂരത, അഞ്ചാം ക്ലാസുകാരിയെ അടിച്ച് എല്ല് പൊട്ടിച്ചു, അടി ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ്

അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരിയുടെ കയ്യിന്‍റെ എല്ലിന് പൊട്ടൽ സംഭവിച്ചു

Read Full Story

09:57 PM (IST) Jul 10

വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്ന വിജയിന്‍റെ പഴയ ചിത്രവുമായി സെന്തിൽ ബാലാജി, കരൂർ ദുരന്തമുണ്ടായപ്പോൾ ഒന്നും മിണ്ടാതെ ഓടിയില്ലേയെന്നും ചോദ്യം

കരൂർ ദുരന്തം രാഷ്ട്രീയ ചതിയാണെന്ന് ആരോപിച്ച വിജയിനെതിരെ സെന്തിൽ ബാലാജി. ദുരന്തമുണ്ടായപ്പോൾ വിജയ് അവിടെ നിന്നും ഓടിയില്ലേയെന്ന് ചോദിച്ച ബാലാജി, വിമാനത്താവളത്തിൽ നിന്നുള്ള വിജയിന്റെ പഴയ ദൃശ്യങ്ങൾ പങ്കുവെച്ചു

Read Full Story

09:34 PM (IST) Jul 10

ആശുപത്രിയിലെത്തിച്ചത് മകൻ, അമ്മ മരിച്ചിരുന്നു, മൃതദേഹത്തിനരികിൽ അച്ഛൻ അവശനിലയിൽ; വയോധിക ദമ്പതികൾ ആത്യമഹത്യയിലേക്ക് നീങ്ങിയത് അസുഖം കാരണം

ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരിച്ചു. വാടാനംകുറുശി ശബരി നിവാസിൽ 71 കാരി പുഷ്പലതയാണ് മരിച്ചത്

Read Full Story

09:33 PM (IST) Jul 10

24 മണിക്കൂറിൽ നടപടിയെടുത്ത് ആരോഗ്യമന്ത്രി, ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സെക്യൂരിറ്റിയെ മാറ്റി

നെയ്യാറ്റിൻകര ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അടിയന്തര നടപടി. കടുത്ത നെഞ്ചുവേദനയുണ്ടായിട്ടും ഡോക്ടറെ കാണാൻ സെക്യൂരിറ്റി ജീവനക്കാരൻ അനുവദിച്ചില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ജീവനക്കാരനെ മാറ്റി നിർത്തി

Read Full Story

09:19 PM (IST) Jul 10

അവസാന നിമിഷം വൻ ട്വിസ്റ്റ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ ഒഴിഞ്ഞ ബങ്കിപ്പൂരിലെ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയെ മാറ്റി

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ അവസാന നിമിഷം മാറ്റി. നേരത്തെ പ്രഖ്യാപിച്ച അഭിഷേക് കുമാറിന് പകരം നീരജ് കുമാർ സിൻഹയെയാണ് പാർട്ടി പുതിയ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്

Read Full Story

09:06 PM (IST) Jul 10

കൊച്ചിയിലെ ടൈറ്റസിന്‍റെ വാടകവീട്, താമസിക്കുന്നത് മലപ്പുറം സ്വദേശി ശരത്ത്, മുങ്ങുന്നതിന് മുൻപ് പണവും മോഷ്ടിച്ചു തീയുമിട്ടു; യുവാവ് പിടിയിൽ

വാടക വീട് ഒഴിഞ്ഞു പോകാൻ നിർദേശിച്ച ഉടമയെ ആക്രമിച്ച് മുറിക്ക് തീയിട്ട് യുവാവ്. കൊച്ചി മരട് സ്വദേശി ടൈറ്റസിന്‍റെ വീട്ടിലെ മുറിയിലാണ് തീയിട്ടത്

Read Full Story

08:49 PM (IST) Jul 10

മുൻ മന്ത്രി പി പ്രസാദിന്‍റെ മുന്നറിയിപ്പ്, '10 വർഷം കേരളത്തിൽ കാണാത്ത ഭൂമാഫിയക്കാർ ഇറങ്ങിയിട്ടുണ്ട്', ആറന്മുള വിമാനത്താവള പദ്ധതിയിൽ പ്രതിഷേധം ഉറപ്പ്

ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനെതിരെ മുൻ മന്ത്രി പി പ്രസാദ് രംഗത്ത്. കഴിഞ്ഞ 10 വർഷമായി കാണാത്ത ഭൂമാഫിയ വീണ്ടും ഇറങ്ങിയിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ട് പോയാൽ സമാനതകളില്ലാത്ത ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

Read Full Story

08:45 PM (IST) Jul 10

ഹന്നയെ വലിച്ച് പുറത്തേക്കിട്ടു, നിലത്തിട്ട് മർദിച്ചു, പത്തനാപുരത്ത് 19 കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരത; അയല്‍വാസികൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയായി

കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു

Read Full Story

08:27 PM (IST) Jul 10

'ജമ്മു കശ്മീരിലെ ഒരു ശ്മശാനവും പാകിസ്ഥാനിൽ നിന്നുള്ള യുവാക്കളെ അടക്കം ചെയ്യാതെ ബാക്കിയില്ല', ഹിസ്ബുൽ മുജാഹിദീൻ നേതാവിന്‍റെ വിവാദ വീഡിയോ പുറത്ത്

ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്‍റെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഷംഷേർ ഖാന്‍റെതെന്ന പേരിൽ പ്രചരിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

Read Full Story

07:18 PM (IST) Jul 10

'ആരാണ് ഒപ്പം നിന്നത്, ആരാണ് ഓടിപ്പോയത്', വിജയ്നോട് ചോദ്യങ്ങളുമായി കനിമൊഴി; മുഖ്യമന്ത്രിയുടെ കരൂർ പ്രസംഗത്തിന് ഡിഎംകെയുടെ തിരിച്ചടി

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ പൊലീസിനെയും ഡിഎംകെ സർക്കാരിനെയും വിമർശിച്ച മുഖ്യമന്ത്രി വിജയിന് മറുപടിയുമായി ഡിഎംകെ നേതാവ് കനിമൊഴി. ദുരന്തസമയത്ത് ഒപ്പം നിന്നത് ആരാണെന്നും ഓടിപ്പോയത് ആരാണെന്നും ജനങ്ങൾക്കറിയാമെന്നായിരുന്നു തിരിച്ചടി

Read Full Story

07:12 PM (IST) Jul 10

സാവരിയയുടെ നട്ടെല്ലിന് പൊട്ടൽ, ശരീരമാസകലം മർദനത്തിന്റെ ചതവുകൾ, നേരിട്ടത് അതിക്രൂരമർദനം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

തലക്കേറ്റ അടിയാണ് സാവരിയയുടെ മരണകാരണം എന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്‌ഥിരീകരിക്കപ്പെട്ടു. കാലു മുതൽ തല വരെ ശരീരമുടനീളം ഉള്ള ചതവുകളെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരാമർശിക്കുന്നു.

Read Full Story

06:54 PM (IST) Jul 10

4-ാം ക്ലാസ് വിദ്യാർത്ഥിനി, വെറും 9 വയസ് പ്രായം, 'അവരവളെ സ്ട്രെച്ചറിൽ കിടത്തി മരണത്തിന് വിട്ടുകൊടുത്തു'; നിരന്തരമായി സഹിച്ചത് പീഡനം, ഒടുവിൽ ആത്മഹത്യ

ജയ്പൂരിലെ പ്രമുഖ സ്വകാര്യ സ്കൂളായ നീർജ മോദി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഒൻപതുവയസ്സുകാരി അമയ്റ സ്കൂൾ കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ, സ്കൂൾ അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ

Read Full Story

06:47 PM (IST) Jul 10

ഒരാഴ്ചക്കിടെ മാത്രം സാദിഖിന്റെ അക്കൗണ്ടിൽ നടന്നത് 10 ലക്ഷം രൂപയുടെ ഇടപാട്; അന്വേഷണമാരംഭിച്ച് പൊലീസ്, ബോഡിബിൽഡർ എംഡിഎംഎയുമായി പിടിയിൽ

ഇത് ലഹരി വില്‍പനക്കാണോ എന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് നോട്ടപ്പുള്ളിയായ കൊച്ചിയിലെ ലഹരി വില്‍പനക്കാരന്‍ കെവിന്‍റെ സുഹൃത്താണ് സാദിഖ് എന്നും പൊലീസ് അറിയിച്ചു

Read Full Story

06:32 PM (IST) Jul 10

സുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതി, ജയിലിൽ ചെയ്യാനാകുമോ? തിങ്കളാഴ്ച അറിയിക്കാമെന്ന് മറുപടി

കാപ്പാ തടവുകാരനായ കൗൺസിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സത്യപ്രതിജ്ഞ അസാധുവായതിനെ തുടർന്ന് വീണ്ടും പ്രതിജ്ഞ ചെയ്യാൻ താൽക്കാലിക മോചനം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം

Read Full Story

06:22 PM (IST) Jul 10

കുട്ടിയെ റോഡിലേക്ക് എടുത്തടിച്ചത് എട്ടുതവണ, ഉടനെ മരണം, യുവതി വിവാഹത്തിന് സമ്മതിക്കാത്തതിനുള്ള കാരണം കുഞ്ഞെന്ന് തെറ്റിദ്ധരിച്ചു, പ്രതിക്ക് വധശിക്ഷ

ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ ഒന്നര വയസ്സുകാരനായ ആൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിരാജ് എന്ന ജിതേന്ദ്ര പഥക്കിന് കോടതി വധശിക്ഷ വിധിച്ചു

Read Full Story

05:23 PM (IST) Jul 10

'ജയിലിൽ നിന്ന് താത്ക്കാലികമായി മോചിപ്പിക്കണം, സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണം'; ഹൈക്കോടതിയെ സമീപിച്ച് ആർ സു​ഗതൻ

അതേ സമയം, കാപ്പാക്കേസിൽ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജയിലിൽ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്നും സർക്കാർ പറഞ്ഞു.

 

Read Full Story

04:52 PM (IST) Jul 10

ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ച് പോലീസുകാരന്‍റെ കാല്‍ ലക്ഷം രൂപ വിലവരുന്ന ഫോണ്‍ എറിഞ്ഞു തകര്‍ത്തു; യുവാവ് അറസ്റ്റില്‍

ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

Read Full Story

04:46 PM (IST) Jul 10

സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനവുമായി കെഎസ്‍യു പ്രസിഡന്‍റ്, എന്തിനാണ് എസ്എഫ്ഐ പ്രവർത്തകയെ പ്ലീഡറാക്കിയത്? 'കരയുന്ന പിള്ളയ്ക്കേ ചോറുള്ളു'

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെഎസ്‌യു പ്രവർത്തകരെ മർദിക്കാൻ നേതൃത്വം നൽകിയ മുൻ എസ്എഫ്ഐ പ്രവർത്തകയെ പ്ലീഡറാക്കിയതിനെതിരെയാണ് വിമർശനം

Read Full Story

04:39 PM (IST) Jul 10

മോദി ന്യൂസിലാന്റിൽ, ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു

ന്യൂസിലാൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൻറെ വിലയിരുത്തൽ മോദിയും പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തുന്ന ചർച്ചകളിലുണ്ടാകുമെന്നാണ് വിവരം.

Read Full Story

04:36 PM (IST) Jul 10

അമ്മേ വേഗം വന്ന് എന്നെ രക്ഷിക്കൂ......., രാത്രി കാമുകിയെ കാണാൻ അവളുടെ വീട്ടിലെത്തിയ 19-കാരൻ അവസാനമായി വിളിച്ചത് അമ്മയെ; അടിച്ചുകൊന്ന് ബന്ധുക്കൾ

ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ കാമുകിയെ കാണാനെത്തിയ പത്തൊൻപതുകാരനെ പെൺകുട്ടിയുടെ വീട്ടുകാർ തല്ലിക്കൊന്നു

Read Full Story

03:58 PM (IST) Jul 10

ഒഴുകിയും നീന്തിയും, പരിഭ്രാന്തി പരത്തി പാമ്പുകൾ, ഒന്നും രണ്ടുമല്ല തൊള്ളായിരത്തോളമെണ്ണം; പുറത്ത് ചാടിയത് പാമ്പുവളർത്തൽ കേന്ദ്രത്തിൽ നിന്ന്

ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലുണ്ടായ കടുത്ത പ്രളയത്തെത്തുടർന്ന് വാണിജ്യാടിസ്ഥാനത്തിൽ പാമ്പുകളെ വളർത്തുന്ന കേന്ദ്രത്തിൽ നിന്ന് വിഷപ്പാമ്പുകൾ ഉൾപ്പെടെ തൊള്ളായിരത്തോളം പാമ്പുകൾ പുറത്തു ചാടിയത് വൻ പരിഭ്രാന്തി പരത്തുന്നു

Read Full Story

03:57 PM (IST) Jul 10

നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ബെംഗളൂരു എസിജെഎം കോടതി

നാലായിരം രൂപ കെട്ടിവയ്ക്കണമെന്നും ഉപാധിയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി കൈവശം വച്ചെന്നാണ് പ്രകാശ് രാജിനെതിരായ പരാതി.

Read Full Story

03:32 PM (IST) Jul 10

പിണറായി സർക്കാരിന്‍റെ തീരുമാനത്തിന് റെഡ് സിഗ്നലിട്ട് ജയകുമാർ, അയ്യപ്പന് പബ്ലിസിറ്റി വേണ്ട, അയ്യപ്പ സംഗമം ഇനിയില്ല; 'ശബരിമല തീർത്ഥാടനം ഡിജിറ്റലാക്കും'

ശബരിമല തീർത്ഥാടനം പൂർണ്ണമായും ഡിജിറ്റലാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും സന്നിധാനത്തെ 550 മുറികൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു

Read Full Story

03:19 PM (IST) Jul 10

'മുൻകൂർ അനുമതി ഇല്ലാതെയാണ് അദാനിയുടെ നീക്കം, സർക്കാർ അതൃപ്തി അറിയിച്ചിട്ടുണ്ട്'; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശൻ

ഓഹരി കൈമാറ്റം എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി നീക്കം പിണറായി അറിഞ്ഞില്ലേയെന്നും ചോദിച്ചു.

Read Full Story

03:18 PM (IST) Jul 10

സംസ്ഥാന ബിജെപിയിൽ പുതിയ വിവാദം; വ്യാജ ലെറ്റർപാഡിൽ അച്ചടക്ക നടപടി പ്രചാരണം, അന്വേഷണം ആവശ്യപ്പെട്ട് നേതൃത്വം

തെരഞ്ഞെടുപ്പ് ഫണ്ടിൻ്റെയും അച്ചടക്ക നടപടിയുടേയും പേരിൽ സംസ്ഥാന ബിജെപിയിൽ പുതിയ വിവാദം. വ്യാജ ലെറ്റർ പാഡ് ഉണ്ടാക്കി ഇല്ലാത്ത അച്ചടക്ക നടപടിയെന്ന പേരിൽ പ്രചാരണം നടത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നൽകും.

Read Full Story

02:20 PM (IST) Jul 10

'ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ ബഹളം വയ്ക്കുന്ന സിപിഎം അദീല അബ്ദുള്ളയെ മാറ്റിയത് എന്തുകൊണ്ടെന്ന് പറയണം'; മന്ത്രി ഷിബു ബേബി ജോണ്‍

വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ദിവ്യയെ മാറ്റിയതിൽ ബഹളം വെക്കുന്ന സിപിഎം, അദീല അബ്ദുള്ളയെ മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. 

Read Full Story

01:51 PM (IST) Jul 10

രണ്ടു പതിറ്റാണ്ടിനിടെ പിണറായിയെ ചോദ്യം ചെയ്ത് കണ്ണൂർ ലോബി; പിണറായി എന്ന വൻമരം വീണു തുടങ്ങുകയാണോ എന്നതാണ് ഉയരുന്ന ചോദ്യം

വിഴിഞ്ഞം വിഷയത്തെ ചൊല്ലി കണ്ണൂർ സിപിഎം ലോബിയിൽ രൂക്ഷമായ ഭിന്നത. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി പിണറായി വിജയന്റെ നിലപാടിനെ ഇപി ജയരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചോദ്യം ചെയ്യുകയാണ്.

Read Full Story

01:49 PM (IST) Jul 10

കരൂർ ദുരന്തം രാഷ്ട്രീയ ചതി, പൊലീസ് മുന്നറിയിപ്പ് നൽകിയില്ലെന്ന് വിജയ്; തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി

തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചെന്നും വിജയ് പറഞ്ഞു. ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും താൻ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു.

 

Read Full Story

01:40 PM (IST) Jul 10

കുംഭമേള വൈറൽ താരത്തിന് തിരിച്ചടി; പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി, ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ

കുംഭമേള വൈറൽ പെൺകുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി. ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് പൊലീസിനോട് കോടതി പറഞ്ഞു.

 

Read Full Story

01:23 PM (IST) Jul 10

`സർക്കാരിന്റെ ആയുധമാകരുത്'; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിലെ പ്രോസിക്യൂഷൻ ഉത്തരവിൽ കെ ബിജുവിനെ വിമർശിച്ച് കോടതി, മാപ്പപേക്ഷ തള്ളി

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ കെ ബിജു ഐഎഎസിൻ്റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. ഉദ്യോഗസ്ഥർ സർക്കാരിന്‍റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു.

Read Full Story

01:13 PM (IST) Jul 10

ആറൻമുളയിലെ ഡ്രോൺ സർവ്വേ; 'ബിജെപി ശക്തമായി എതിർക്കും, വിമാനത്താവളത്തിനായുള്ള പുതിയ നീക്കം ദുരൂഹം'; കുമ്മനം രാജശേഖരൻ

എല്ലാവർഷവും വെള്ളം ചേർന്ന സ്ഥലമായി ആറന്മുള മാറിയെന്നും വയനാട് കണ്ടെങ്കിലും പാഠം പഠിക്കണമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

Read Full Story

12:41 PM (IST) Jul 10

ഹൈക്കോടതി പ്ലീഡര്‍ നിയമനം - കോണ്‍ഗ്രസിൽ വീണ്ടും വിവാദം; എസ്എഫ്ഐ സജീവ പ്രവര്‍ത്തകയെ പ്ലീഡറാക്കിയിയെന്ന് കെ എസ് യു പരാതി

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിൽ കെ എസ് യുവിന്‍റെ പരാതി. തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയിയെന്നാണ് പരാതി.

Read Full Story

12:30 PM (IST) Jul 10

സിപിഎമ്മിൽ പുതിയ പോർമുഖമോ?; ദിവ്യ എസ് അയ്യരെ മാറ്റാൻ നേരത്തെയും ശ്രമം ഉണ്ടായെന്ന് കടകംപള്ളി സുരേന്ദ്രൻ

വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതിൽ സിപിഎം നേതാക്കൾക്കിടയിൽ ഭിന്നത. കെകെ രാഗേഷിന്റെ ആരോപണങ്ങളെ പികെ ശ്രീമതി തള്ളിയപ്പോൾ, ദിവ്യയെ മാറ്റാൻ മുൻപും ശ്രമം നടന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ വെളിപ്പെടുത്തി.
Read Full Story

12:14 PM (IST) Jul 10

കശുവണ്ടി കോർപ്പറേഷൻ അഴിമതി - `പരാമർശം അനുചിതം'; പ്രോസിക്യൂഷൻ ഉത്തരവിൽ നിരുപാധികം മാപ്പ് ചോദിച്ച് കെ ബിജു ഐഎഎസ്

കശുവണ്ടി കോർപ്പറേഷൻ അഴിമതിയിലെ  പ്രോസിക്യൂഷൻ ഉത്തരവിൽ മാപ്പ് ചോദിച്ച് കെ ബിജു ഐഎഎസ്. ഉത്തരവിലെ പരാമർശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിൻവലിക്കുന്നതായും ബിജു അറിയിച്ചു.

Read Full Story

12:00 PM (IST) Jul 10

അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മണ്ടൂർ ബസ് അപകടം - സ്വകാര്യ ബസ് ഡ്രൈവർക്ക് 5 വർഷം കഠിനതടവും പിഴയും

ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ്. ചെറുതാഴത്ത് 2017-ൽ നടന്ന അപകടത്തിൽ ഏഴോം സ്വദേശിയായ ഡി. രുധീഷിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

Read Full Story

11:47 AM (IST) Jul 10

വിഴിഞ്ഞത്തെ പരിപാടി പ്രാദേശികമായി നടത്തിയത്, ശിവൻകുട്ടിയും കടകംപള്ളിയും യോജിച്ചാണ് പ്രവർത്തിക്കുന്നത്; തിരുവനന്തപുരത്തെ വിഭാ​ഗീയത തള്ളി വി ജോയി

തിരുവനന്തപുരത്തെ സിപിഎമ്മിൽ വിഭാഗീയതയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ജില്ലാ സെക്രട്ടറി വി ജോയി. പാർട്ടിയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി യോജിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Read Full Story

10:42 AM (IST) Jul 10

ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം; 'ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുത്', രാ​ഗേഷിനെ തള്ളി പികെ ശ്രീമതി

വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന്റെ നിലപാടിനെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം പികെ ശ്രീമതി രംഗത്ത്. രാഗേഷ് പറഞ്ഞതിൽ വ്യക്തതയില്ലെന്നും പറയുന്ന കാര്യത്തിൽ വ്യക്തത വേണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. 

Read Full Story

10:30 AM (IST) Jul 10

കള്ളാടി മണ്ണിടിച്ചിൽ - ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ആണെന്നും സംഭവത്തിൽ രണ്ട് സ്വതന്ത്ര അന്വഷണം പ്രഖ്യാപിച്ചതായും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Read Full Story

10:08 AM (IST) Jul 10

കള്ളാടി മണ്ണിടിച്ചില്‍ - ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസമാണ്.

Read Full Story

More Trending News