ന്യൂസിലാൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൻറെ വിലയിരുത്തൽ മോദിയും പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തുന്ന ചർച്ചകളിലുണ്ടാകുമെന്നാണ് വിവരം.
വെല്ലിങ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിൽ എത്തി. ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വിമാനത്താവളത്തിൽ എത്തി മോദിയെ സ്വീകരിച്ചു. ന്യൂസിലാൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൻറെ വിലയിരുത്തൽ മോദിയും പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തുന്ന ചർച്ചകളിലുണ്ടാകുമെന്നാണ് വിവരം. രാജീവ് ഗാന്ധിക്കു ശേഷം ഒരിന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡിൽ എത്തുന്നത് ഇതാദ്യമായാണ്.
ഇന്ത്യ ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബണീസും പങ്കെടുത്തിരുന്നു. മെൽഗ്ബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പരിപാടിക്ക് സ്റ്റീവ് വോ അടക്കം താരങ്ങളും എത്തിയിരുന്നു. ഓസ്ട്രേലിയയിലെ ബ്രിസ്ബെന്നിൽ 2032ൽ നടക്കുന്ന ഒളിംപിക്സിനു ശേഷം 2036 ഒളിംപിക്സിനു ആതിഥേയം വഹിക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ നല്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി അറിയിച്ചു.
